ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അപകടകരമായ ഇന്‍ഡസ്ട്രി മലയാളമാണ്; എന്തിനാണ് സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ ഒരു കൂടിക്കാഴ്ച നടത്തുന്നത് എന്ന് രഞ്ജിനി സെല്‍വരാജ്
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അപകടകരമായ ഇന്‍ഡസ്ട്രി മലയാളമാണ്; എന്തിനാണ് സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ ഒരു കൂടിക്കാഴ്ച നടത്തുന്നത് എന്ന് രഞ്ജിനി സെല്‍വരാജ്
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അപകടകരമായ ഇന്‍ഡസ്ട്രി മലയാളമാണ്; എന്തിനാണ് സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ ഒരു കൂടിക്കാഴ്ച നടത്തുന്നത് എന്ന് രഞ്ജിനി സെല്‍വരാജ്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി സെല്‍വരാജ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അപകടകരമായ ഇന്‍ഡസ്ട്രി മലയാളമാണെന്ന് പറയുകയാണ് നടി. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മെയ് നാലിന് യോഗം വിളിച്ചിരിക്കുകയാണ്.
എന്നാല്‍ എന്തിനാണ് സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ ഒരു കൂടിക്കാഴ്ച നടത്തുന്നത് എന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമസഭാംഗങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ലേ എന്നും താരം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിനി പ്രതികരിച്ചത്.
അടൂര്‍, ഹേമ കമ്മീഷന് റിപ്പോര്‍ട്ടുകളുടെ നിര്‍ണായകമായ ശുപാര്‍ശകള്‍ വര്‍ഷങ്ങളായി തുടരുകയാണ്, എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ അതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉറച്ച തീരുമാനമെടുക്കാന്‍ വൈകുന്നത്?
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും അപകടകരമായ ഇന്‍ഡസ്ട്രി മലയാള സിനിമയാണ് എന്ന് തെളിയിക്കും വിധം മറ്റൊരു നടിക്ക് നേരെ ഒരു ആക്രമണവും കൂടി ഉണ്ടായിട്ടും സിനിമ സംഘടനയുമായി യോഗം കൂടിയിരിക്കാന്‍ ഇത് റോക്കറ്റ് സയന്‍സ് അല്ല എന്ന് രഞ്ജിനി കുറിക്കുന്നു.
‘റിപ്പോര്‍ട്ടുകളുടെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുവാനായി സിനിമാസംഘടനകള്‍ എന്ന് മുതലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആയത്? ഭാവിയില്‍ നിയമം നടപ്പാക്കുന്നതിന് അംഗീകാരം ലഭിക്കാന്‍ ഇത് നിയമസഭയില്‍ അവതരിപ്പിക്കേണ്ടതല്ലേ? ഞാന്‍ എന്റെ സിനിമാ വ്യവസായത്തെ സ്നേഹിക്കുന്നു, അതിനോട് നന്ദിയുള്ളവനാണ്. പക്ഷേ ചില മോശം കാര്യങ്ങള്‍ക്ക് ഇരയാകുന്ന ഭാവി തലമുറയെക്കുറിച്ച് എനിക്ക് വളരെ ആശങ്കയുണ്ട്’ എന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...