Malayalam
കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാന്‍ എന്തു സാഹസവും ചെയ്യും; ഗോദയിൽ നേരിട്ട കണ്ട ആ അനുഭവം വെളിപ്പെടുത്തി ഹരീഷ് പേരടി
കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാന്‍ എന്തു സാഹസവും ചെയ്യും; ഗോദയിൽ നേരിട്ട കണ്ട ആ അനുഭവം വെളിപ്പെടുത്തി ഹരീഷ് പേരടി
കഴിഞ്ഞ ദിവസമായിരുന്നു നടൻ ടോവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റത്. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം സെറ്റിൽ വച്ചാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കി.
ഇത്തരം രംഗങ്ങളില്‍ ടൊവീനോ കാട്ടാറുള്ള ആത്മാര്‍ഥമായ സമീപനത്തെക്കുറിച്ച് പറയുകയാണ് നടനും സഹപ്രവര്‍ത്തകനുമായ ഹരീഷ് പേരടി. ഒപ്പം അഭിനയിച്ച ‘ഗോദ’ എന്ന ചിത്രത്തില്‍ താന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ് അതെന്നും പേരടി പറയുന്നു.
“വലിയ സങ്കടമുള്ള ദിവസമാണിന്ന്. മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്. കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാന്‍ എന്തു സാഹസവും ചെയ്യും. സംഘട്ടന രംഗങ്ങളില്‍ അത് അങ്ങേയറ്റമാണ്. ഗോദയില്‍ ഞാന്‍ നേരിട്ട് കണ്ടതാണ്. കട്ട് ചെയ്യാത്ത അഞ്ച് മിനിട്ടോളം നീണ്ടുനില്‍ക്കുന്ന ഒറ്റ ഷോട്ടില്‍ പോവുന്ന ഒരു ഗുസ്തിയുടെ ചിത്രികരണം. എന്നോട് ആവേശത്തോടെ പറഞ്ഞിട്ടുണ്ട് +2 വിന് പഠിക്കുമ്ബോള്‍ കാക്കശങ്കരന്റെ സംഘട്ടനങ്ങള്‍ കാണാന്‍ ടിവിയുടെ മുന്നില്‍ കാത്തിരിക്കുന്നത്. എന്റെ ടോവിമുത്ത് ഇനിയും സിനിമകളില്‍ പൂര്‍വ്വാധികം ശകതിയോടെ വന്ന് തകര്‍ക്കും എന്നെനിക്കുറപ്പാണ്. കാരണം അത്രയും ഇച്ഛാശക്തിയുള്ള നടനാണ്. മനുഷ്യനാണ്.. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ നന്മകളില് ഇന്ന് അവനെയും ഉള്‍പ്പെടുത്തുക..”, ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
