Connect with us

ഈറന്‍ മുടിയുമായി കണ്ണാടിയ്ക്ക് മുന്നില്‍; നവ്യ നായർ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു.. ആ രഹസ്യം കണ്ടുപിടിച്ചത് ഇങ്ങനെ

Malayalam

ഈറന്‍ മുടിയുമായി കണ്ണാടിയ്ക്ക് മുന്നില്‍; നവ്യ നായർ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു.. ആ രഹസ്യം കണ്ടുപിടിച്ചത് ഇങ്ങനെ

ഈറന്‍ മുടിയുമായി കണ്ണാടിയ്ക്ക് മുന്നില്‍; നവ്യ നായർ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു.. ആ രഹസ്യം കണ്ടുപിടിച്ചത് ഇങ്ങനെ

ബാലാമണിയായി ഗ്രാമത്തിൻ്റെ നിഷ്കളങ്കമായ സംസാരശൈൈലിയുമായി മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായ‍ര്‍. ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം പ്രേക്ഷകലക്ഷങ്ങൾ ഹൃദയത്തോടു ചേർത്തു. സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുന്ന നവ്യ പിന്നീട് കന്നഡ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. പിന്നീട് ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോഴിതാ ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും തിരിച്ചെത്തുകയാണ്. അതിനൊക്കെ ഇടയിൽ ഒരുത്തീയുടെ ഡബ്ബിങ്ങും പൂർത്തിയാക്കിയ ശേഷമാണ് നവ്യ മറ്റുള്ളവരെയെല്ലാം പോലെ വീട്ടിനുള്ളിൽ ലോക്കായി പോയത്. ലോക്ക് ഡൌൺ കാലവും പാചകവും കൃഷിയുമൊക്കെയായി ആകെ സജീവമാണ് നവ്യ. സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ തൻ്റെ വിശേഷങ്ങളെല്ലാം അടിക്കടി ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം.

ഇപ്പോഴിതാ പുതിയൊരു സെല്‍ഫി ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. മഞ്ഞ നിറമുള്ള ചുരിദാറ് ധരിച്ച്‌ നില്‍ക്കുന്ന നവ്യ കുളി കഴിഞ്ഞ് വന്ന ഈറന്‍ മുടിയുമായി കണ്ണാടിയ്ക്ക് മുന്നില്‍ നിന്നും എടുത്തതായിരുന്നു ഈ ചിത്രം. ‘അവള്‍ക്ക് ഭ്രാന്താണ്, പക്ഷേ അവളൊരു അത്ഭുതമാണ്. അവളുടെ തീയില്‍ ഒരു നുണയും ഉണ്ടാവില്ല’ എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ നവ്യ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. ഫോട്ടോ പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നടി ആന്‍ അഗസ്റ്റിന്‍ ഉള്‍പ്പെടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

മേക്കപ്പ് ഒന്നുമില്ലാതെ നില്‍ക്കുന്നതിനാല്‍ അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ഒരു ആരാധകന്റെ അഭിപ്രായം. മാത്രമല്ല അതില്‍ ശ്രദ്ധേയം നവ്യ നായര്‍ ഗര്‍ഭിണിയാണോ എന്നുള്ള ചോദ്യങ്ങളാണ്. നിങ്ങള്‍ രണ്ട് പേരാണോ? നവ്യ ശരിക്കും ഗര്‍ഭിണിയാണോ? തുടങ്ങി നിരവധി പേരാണ് നടിയോട് ഇക്കാര്യം ചോദിക്കുന്നത്. പുതിയ ചിത്രം കണ്ടപ്പോള്‍ അങ്ങനെ ഒരു സംശയം തോന്നുന്നുണ്ടെന്നാണ് ആരാധകര്‍ സൂചിപ്പിക്കുന്നത്. എന്തൊക്കെയായാലും മൂത്ത മകൻ സായിക്ക് ഒരു കൂട്ടായി കുഞ്ഞതിഥി എത്തുമോയെന്ന് കണ്ടറിയാം

More in Malayalam

Trending

Recent

To Top