Malayalam
വാര്‍ത്തകള്‍ ശരി തന്നെ.., ഗര്‍ഭിണിയാണ്..!; കുടുംബത്തിലെ സന്തോഷ വാര്‍ത്ത പങ്കുവെച്ച് പേളി; ആശംസകളുമായി ആരാധകര്‍
വാര്‍ത്തകള്‍ ശരി തന്നെ.., ഗര്‍ഭിണിയാണ്..!; കുടുംബത്തിലെ സന്തോഷ വാര്‍ത്ത പങ്കുവെച്ച് പേളി; ആശംസകളുമായി ആരാധകര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് പേളി മാണിയും ശ്രീനിഷും. അവതാരകയായും നടിയായും തിളങ്ങിയ പേളിയും നടനായ ശ്രീനിഷും ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയില്‍ എത്തിയതിനു ശേഷമാണ് പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഇരുവരും തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോള്‍ കുഞ്ഞിന്റെ വിശേഷങ്ങളും ചിത്രങ്ങളുമായാണ് കൂടുതലും താരങ്ങള്‍ എത്തുന്നത്. മാര്‍ച്ച് ഇരുപതിനായിരുന്നു പേളി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. അന്നു മുതല്‍ നില ബേബിയുടെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നില ബേബി കുഞ്ഞ് സാന്റയായി എത്തിയ ചിത്രങ്ങളെല്ലാം തന്നെ വൈറലായിരുന്നു. ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് ചിത്രങ്ങള്‍ സ്വീകരിച്ചത്.
ഇതിനു പിന്നാലെ പേളിയുടെ കുടുംബത്തിലേയ്ക്ക് പുതിയ സന്തോഷം എത്തുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നില ബേബി ചേച്ചിയാകാന്‍ ഒരുങ്ങുന്നു എന്നായിരുന്നു വാര്‍ത്ത വന്നിരുന്നത്. പിന്നാലെ പേളി രണ്ടാമതും ഗര്‍ഭിണിയായോ എന്നായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
എന്നാല്‍ ഇപ്പോഴിതാ ചര്‍ച്ചകള്‍ക്കൊടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് പേളി. വാര്‍ത്തകള്‍ സത്യമാണെന്നാണ് പേളി പറയുന്നത്. പേളിയുടെ അനുജത്തി റേച്ചല്‍ ഗര്‍ഭിണിയാണെന്നാണ് വിവരം. പേളി ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്ന ഫാന്‍സുകാര്‍ അനുജത്തി റേച്ചലാകും ഗര്‍ഭിണിയെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്ത ശരിവെച്ച് പേളിയും എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ഈ സന്തോഷ വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പേളി മാണിയെ പോലെ തന്നെ സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പരിചിതയാണ് പേളിയുടെ സഹോദരി റേച്ചല്‍ മാണിയും. ഫാഷന്‍ ഡിസൈനര്‍ കൂടിയായ റേച്ചലിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. മോഡല്‍ കൂടിയായ റേച്ചല്‍ ഇടയ്ക്ക് പേര്‍ളിയുടെ യുട്യൂബ് ചാനലിലൂടെയും പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. പേര്‍ളി റേച്ചലിനെ വാവാച്ചി എന്നാണ് വിളിക്കാറുള്ളത്. സഹോദരി റേച്ചല്‍ മാണി ഡിസൈന്‍ ചെയ്ത ഡ്രസ്സുകള്‍ ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ പേളിയും പങ്കുവെയ്ക്കാറുണ്ട്. പേളിയെ പോലെ ഫാഷണബിളാണ് റേച്ചലും. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവയായ റേച്ചല്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുമുണ്ട്.
ഇന്റീരിയര്‍ ഡിസൈനിംഗിലും താല്‍പ്പര്യമുള്ള റേച്ചലാണ് പേളിയുടെ വീടിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നതും. അടുത്തിടെയാണ് റേച്ചല്‍ വിവാഹിതയായത്. ഫോട്ടോഗ്രാഫര്‍ റൂബെന്‍ ബിജി തോമസിനെയാണ് റേച്ചല്‍ വിവാഹം ചെയ്തത്. ജൂലൈയില്‍ ആയിരുന്നു റേച്ചല്‍-റൂബന്‍ വിവാഹം. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു. ജീവിതത്തില്‍ പുതിയൊരു മനോഹര അധ്യായം തുടങ്ങുന്നു എന്ന് കുറിച്ചാണ് റേച്ചലിനും റൂബനും വിവാഹം പേര്‍ളി ആശംസകള്‍ നേര്‍ന്നത്.
വിവാഹശേഷം ലോകം ചുറ്റി സഞ്ചരിച്ചാണ് റേച്ചലും റൂബനും ഹണിമൂണ്‍ ആ ഘോഷിച്ചത്. പാരിസിലായിരുന്നുപ്പോഴാണ് റേച്ചലിന്റെ പിറന്നാള്‍ വന്നത്. അന്ന് റേച്ചല്‍ അറിയാതെ പ്രിയപ്പെട്ടവരുടെ ആശംസകള്‍ ചേര്‍ന്ന വീഡിയോ തയ്യാറാക്കി റൂബന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. പാശ്ചാത്യ ശൈലിയിലായിരുന്നു റേച്ചലിന്റേയും റൂബന്റേയും വിവാഹം. മക്കളഅക്കും മരുമക്കള്‍ക്കുമൊപ്പം ദുബായില്‍ അവധി ആഘോഷിക്കാന്‍ മോളി മാണിയും മാണി പോളും എത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ആഘോഷമായി നടത്തിയ ദുബായ് യാത്രയുടെ വീഡിയോകള്‍ പേര്‍ളിയും ശ്രീനിഷും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
മകള്‍ പിറന്നതോടെയാണ് ശ്രീനിഷ് സീരിയല്‍ അഭിനയം അവസാനിപ്പിച്ചത്. മകളുടെ വളര്‍ച്ച അവള്‍ക്കൊപ്പമിരുന്ന് ആസ്വദിക്കാന്‍ ആ ഗ്രഹിക്കുന്നതിനാലാണ് അങ്ങനെയൊരു തീരുമാനം എടുത്തത് എന്നാണ് ശ്രീനിഷും പേര്‍ഡളിയും പറഞ്ഞത്. മകള്‍ പിറന്നശേഷം ചില ഓണ്‍ലൈന്‍ അഭിമുഖങ്ങളിലും സൈമ അവാര്‍ഡിലും മാത്രമാണ് പേര്‍ളി പങ്കെടുത്തത്. ഇനി മുതല്‍ യുട്യൂബില്‍ നല്ല നല്ല വീഡിയോകള്‍ നിര്‍മിച്ച് പങ്കുവെച്ച് ആരാധകരുമായി ഇടപെട്ട് ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പേര്‍ളി നേരെത്ത പറഞ്ഞിരുന്നു. പാചക പരീക്ഷണ വീഡിയോകളും മോട്ടിവേഷണല്‍ ടിപ്‌സ് അടങ്ങിയ വീഡിയോകളുമെല്ലാം പേര്‍ളിയും ശ്രീനിഷും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
