News
“പണി കിട്ടി… പച്ചമാങ്ങ വേണം എന്ന് പറഞ്ഞാൽ ഗർഭമായി എന്നങ്ങ് ഉറപ്പിക്കണം; പാടാത്ത പൈങ്കിളി താരത്തിന്റെ ഗർഭകഥ; അവസാനം ക്യാഷ് പോയി; പാടാത്ത പൈങ്കിളി താരം പങ്കിട്ട വീഡിയോ വൈറൽ!
“പണി കിട്ടി… പച്ചമാങ്ങ വേണം എന്ന് പറഞ്ഞാൽ ഗർഭമായി എന്നങ്ങ് ഉറപ്പിക്കണം; പാടാത്ത പൈങ്കിളി താരത്തിന്റെ ഗർഭകഥ; അവസാനം ക്യാഷ് പോയി; പാടാത്ത പൈങ്കിളി താരം പങ്കിട്ട വീഡിയോ വൈറൽ!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത മുഖമാണ് അമൃത പ്രശാന്തിന്റേത് . പാടാത്ത പൈങ്കിളിയില് അഭിനയിച്ച് വരികയാണ് താരം. സ്വപ്നയെന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിക്കുന്നത്. പ്രീത പ്രദീപായിരുന്നു തുടക്കത്തില്‍ ഈ കഥാപാത്രമായെത്തിയത്. അര്‍ച്ചന സുശീലനായിരുന്നു പ്രീതയ്ക്ക് പകരമെത്തിയത്. മൂന്നാമതായാണ് അമൃത ഈ കഥാപാത്രത്തെ സ്വന്തമാക്കിയത്.
പകരക്കാരിയായാണ് എത്തിയതെങ്കിലും മികച്ച പിന്തുണയാണ് അമൃതയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ അമൃതയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പണികിട്ടി ഇനി പച്ചമാങ്ങ വേണമെന്ന ക്യാപ്ഷനോടെയായാണ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ കൊതിയുള്ള പഴങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് പച്ചമാങ്ങ. പച്ചമാങ്ങയ്ക്ക് കൊതി എന്ന് പറയുമ്പോള്‍ ഗര്ഭിണിയാണോയെന്നാണ് ചോദ്യങ്ങള്‍. പ്രശാന്തിനോട് പോയി പച്ചമാങ്ങ മേടിക്കാന്‍ പറഞ്ഞപ്പോള്‍ അതെന്തിനാണെന്നുള്ള കാര്യം അമൃത വെളിപ്പെടുത്തിയിരുന്നില്ല. അത് തന്നെയാണ് പുതിയ വീഡിയോയിലെ ട്വിസ്റ്റും.
മാങ്ങ മേടിച്ച് തിരിച്ചെത്തി ചോദിച്ചപ്പോഴും അമൃത കാര്യം പറഞ്ഞിരുന്നില്ല. എന്താണോ കാര്യമെന്ന് പറഞ്ഞ് എക്സൈറ്റഡായിരിക്കുകയായിരുന്നു പ്രശാന്ത്. എന്നാല്‍ പച്ചമാങ്ങ ജ്യൂസുണ്ടാക്കുകയായിരുന്നു അമൃത. ഇതെന്താണ് മിക്സിയില്‍, മാങ്ങ മുറിക്കുന്നതിനെന്തിനാണ് മിക്സി, അരച്ച് കലക്കി കുടിക്കുകയാണോയെന്നും പ്രശാന്ത് ചോദിക്കുന്നുണ്ടായിരുന്നു.
നീ പറ്റിക്കയാണോ, ഗര്‍ഭിണിയല്ലേ നീയെന്ന് ചോദിച്ചപ്പോള്‍ പച്ചമാങ്ങ ചോദിച്ചാലുടന്‍ ഗര്‍ഭിണിയാവുമോ, ചേട്ടന് തെറ്റിദ്ധരിച്ചല്ലേയെന്നും അമൃത ചോദിച്ചിരുന്നു. എന്റെ മസാലദോശയുടെ പൈസ പോയെന്നായിരുന്നു പ്രശാന്തിന്റെ മറുപടി. അമൃതയാവട്ടെ രസകരമായ പച്ചമാങ്ങ ജ്യൂസ് എങ്ങനെയുണ്ടാക്കാമെന്ന് പ്രേക്ഷകരെ കാണിക്കുകയായിരുന്നു. ചൂടുകാലത്ത് കുടിക്കാന്‍ പറ്റിയ ജ്യൂസുകളിലൊന്നാണ് പച്ചമാങ്ങയുടേതെന്നും ഇരുവരും പറഞ്ഞിരുന്നു.
എല്ലാവരേയും പറ്റിച്ചല്ലേ. പണി കിട്ടി.. എന്നുള്ള പ്രതികരണങ്ങളാണ് കൂടുതലും, എന്നാൽ ഇങ്ങനെയല്ലാതെ പച്ചമാങ്ങ കഴിക്കുന്നൊരുവസ്ഥയുണ്ടല്ലോ, അങ്ങനെയൊരു ഗുഡ് ന്യൂസ് കേള്‍ക്കാനാവട്ടെ.. എന്നാശംസിക്കുന്നവരും ഉണ്ട് .
about amritha
