Connect with us

സിബിഐ ചിത്രത്തിന്റെ തുടക്കം മുതല്‍ അതത് കാലത്തെ ചിന്തിക്കുന്ന യുവത്വങ്ങളെ സിനിമയോട് ചേര്‍ത്തു നിര്‍ത്താന്‍ കഴിഞ്ഞിരുന്നു; പ്രേക്ഷകരോട് നന്ദിപറഞ്ഞ് കെ.മധു

News

സിബിഐ ചിത്രത്തിന്റെ തുടക്കം മുതല്‍ അതത് കാലത്തെ ചിന്തിക്കുന്ന യുവത്വങ്ങളെ സിനിമയോട് ചേര്‍ത്തു നിര്‍ത്താന്‍ കഴിഞ്ഞിരുന്നു; പ്രേക്ഷകരോട് നന്ദിപറഞ്ഞ് കെ.മധു

സിബിഐ ചിത്രത്തിന്റെ തുടക്കം മുതല്‍ അതത് കാലത്തെ ചിന്തിക്കുന്ന യുവത്വങ്ങളെ സിനിമയോട് ചേര്‍ത്തു നിര്‍ത്താന്‍ കഴിഞ്ഞിരുന്നു; പ്രേക്ഷകരോട് നന്ദിപറഞ്ഞ് കെ.മധു

മലയാളികൾ ആകാംക്ഷയോടെ കാണാൻ കാത്തിരുന്ന സിനിമയാണ് സിബിഐ 5. സേതുരാമയ്യരായുള്ള മമ്മൂട്ടിയുടെ അഞ്ചാം അവതാരപ്പിറവിയെ പ്രേക്ഷകര്‍ സ്വീകരിച്ചതും നിറഞ്ഞ കയ്യടികളോടെയാണ്. സിബിഐ 5 ദി ബ്രെയിനിന്റെ വിജയത്തില്‍ നന്ദിയര്‍പ്പിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ കെ.മധു. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രേക്ഷകര്‍ക്കായി കെ.മധു തന്റെ നന്ദിവാചകം കുറിച്ചത്. കുറിപ്പ് വായിക്കാം വിശദമായി…

“സേതുരാമയ്യര്‍, വിക്രം, ചാക്കോ ഇവര്‍ ജനിച്ചത് ജയിക്കാനായി തന്നെയാണ്. 1988-ല്‍ എസ്.എന്‍.സ്വാമിയുടെ തൂലികയില്‍ പിറന്ന ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ മൂവരെയും മലയാള സിനിമാലോകത്ത് സമാനതകളില്ലാത്ത കഥാപാത്രമികവിലൂടെ നടത്തിക്കൊണ്ടുവരാന്‍ എനിക്ക് സാധിച്ചതില്‍ അഭിമാനമുണ്ട്, ഒപ്പം പ്രേക്ഷകരോട് നന്ദിയും.

സിബിഐ ചിത്രത്തിന്റെ തുടക്കം മുതല്‍ അതത് കാലത്തെ ചിന്തിക്കുന്ന യുവത്വങ്ങളെ സിനിമയോട് ചേര്‍ത്തു നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. സൂക്ഷ്മ ഷോട്ടുകളിലൂടെ സിബിഐ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഭാവാദികള്‍ പ്രേക്ഷകഹൃദയത്തോട് ചേര്‍ത്തുകെട്ടാന്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ സാധിച്ചതോടെ അയ്യര്‍ക്കും അദ്ദേഹത്തിന് ചുറ്റുമുള്ള കഥാപാത്രങ്ങള്‍ക്കും അതിരുകളില്ലാത്ത വളര്‍ച്ച മലയാള സിനിമാസ്‌നേഹികള്‍ അനുവദിച്ചു നല്‍കി. ഈ അപൂര്‍വതയില്‍ എസ്.എന്‍. സ്വാമിയുടെ രചന കഥാപാത്രങ്ങളെ വരച്ചുമിനുക്കി നിര്‍ത്തി.

സേതുരാമയ്യരായി മമ്മൂട്ടി ജീവിക്കുകയായിരുന്നു. ആദ്യസിനിമ മുതല്‍ക്കേ പ്രേക്ഷകമനസില്‍ ഇഷ്ടസ്ഥാനം നേടിയെടുത്ത അയ്യര്‍ എക്കാലത്തെയും പോലെ ഇപ്പോഴും കുടുംബ പ്രേക്ഷകരെ തീയറ്ററുകളിലേക്ക് ആകര്‍ഷിച്ച് സംതൃപ്തമായ മന്ദഹാസത്തോടെ നില്‍ക്കുകയാണ്. ഒരുപാട് ഒരുപാട് നന്ദി മുഴുവന്‍ പ്രേക്ഷകരോടും പ്രത്യേകിച്ച് കുടുംബ പ്രേക്ഷകരോട്.’ കെ.മധു കുറിയ്ക്കുന്നു.”കെ.മധു കുറിയ്ക്കുന്നു.

about cbi

More in News

Trending

Recent

To Top