നടിക്ക് വേണ്ടി ഒരുപാട് ആളുകള്‍ തെരുവിലേക്ക് ഇറങ്ങുന്നു..ദിലീപിനും തെരുവിലേക്ക് ആളെ ഇറക്കാനാവും; അത് വേണ്ടെന്ന് പറഞ്ഞതിന്റെ കാരണം ഇതാണ്.. മുന്നിൽ കണ്ടത് ആ ലക്ഷ്യം ഭയപ്പെടുത്തുന്ന സത്യങ്ങൾ
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. കേസില്‍ സംസ്ഥാന സർക്കാറിന് മേല്‍ സമ്മർദ്ദം ചെലുത്തുന്ന നീക്കമാണ് വിവിധ കോണുകളില്‍ നിന്നും ഉണ്ടാവുന്നതെന്ന് ആവർത്തിച്ച് രാഹുല്‍ ഈശ്വർ. എന്നും ഇടതുപക്ഷ വിരുദ്ധനായ ഒരു വ്യക്തിയാണ് ഞാന്‍. എന്നുവെച്ച് ഈ കേസില്‍ നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്യണമെന്ന് സർക്കാറിന് മുകളില്‍ സമ്മർദ്ദം ചെലുത്താന്‍ സാധിക്കുമോ. ഒരുപാട് ആരോപണങ്ങളുടെ പേരില്‍ ജഡ്ജി മാറണമെന്ന് പറയുകയാണ്. അങ്ങനെയെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസിനെതിരെ ഒരുപാട് ആരോപണങ്ങളില്ലേയെന്നു രാഹുല്‍ ഈശ്വർ ചോദിക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങള്‍ ഉയർന്നതുകൊണ്ട് ബൈജു പൌലോസിന്റെ മാറ്റി അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥാനത്ത് വേറൊരാളെ വെക്കാന്‍ പൊലീസ് തയ്യാറാകുമോ. ആരോപണങ്ങള്‍ ആർക്കെതിരേയും ഉണ്ടാവും. രണ്ടാമതായി അതിജീവിതയ്ക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറയുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഓരു കോടതിയിലേക്ക് വരുമ്പോള്‍ തെളിവുകളാണ് പ്രധാനമെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു.
അതിന് അപ്പുറം സമ്മർദ്ദ തന്ത്രങ്ങളും വൈകാരിക നീക്കങ്ങളും വഴി മുന്നോട്ട് പോവാനാണ് ചിലർ ശ്രമിക്കുന്നത്. ജഡ്ഡിയെ പല രീതിയില്‍ ഇവിടെ അവഹേളിച്ചു. അവരുടെ ഭർത്താവിനെ ഈ കേസിലേക്ക് വലിച്ചിഴച്ചു. അവർക്ക് എന്ത് ചെയ്യാന്‍ സാധിക്കും. പൊലീസിന്റെ കയ്യില്‍ തെളിവുകളില്ല. പ്രോസിക്യൂഷന്റെ കയ്യില്‍ കണ്ടന്റും ഇല്ല. ഈ സാഹചര്യത്തിലാണ് വൈകാരികമായ നീക്കം നടത്തുന്നത്. അങ്ങയുള്ള സാഹചര്യത്തില്‍ എങ്ങനെയാണ് നീതി ലഭിക്കുക.
നടിക്ക് വേണ്ടി നാളെ ഒരുപാട് ആളുകള്‍ തെരുവിലേക്ക് ഇറങ്ങുന്നു. മറുവശത്ത് ദിലീപിനും ആളുകളെ തെരുവിലേക്ക് ഇറക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്. ആയിരത്തിലേറെ ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തണമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഞാനാണ് അത്തരമൊരു പരിപാടിയൊന്നും ഇപ്പോള്‍ നടത്തരുതെന്ന് പറഞ്ഞത്.
കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളത് കൊണ്ടാണ് പരിപാടി നടത്തരുതെന്ന് പറഞ്ഞത്. കോടതിയുടെ വിധി വരട്ടെ. ക്രിമിനല്‍ കേസിലെ കോടതി വിധി രാഷ്ട്രീയവും തങ്ങളുടെ ശക്തിയും കലർത്തി മാറ്റാമെന്ന് പറയുന്നതില്‍ എന്ത് ന്യായമാണ്. യഥാർത്ഥത്തില്‍ പിണറായി സർക്കാർ കേസിന്റെ ആദ്യഘട്ടത്തില്‍ പൊലീസിന് കുറേ സ്വാതന്ത്രം കൊടുത്തു. രണ്ടാം ഘട്ടത്തില്‍ കയറൂരി വിട്ടു. സർക്കാറിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്തില്ലേയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.
സർക്കാർ ഇങ്ങനെയെല്ലാം ചെയ്തിട്ടും പൊലീസിന് തെളിവ് കണ്ടെത്താന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് ജഡ്ജിയെ അവഹേളിക്കുന്നത്. അതൊരു നല്ല തന്ത്രമാണ്. തെളിവുകള്‍ കണ്ടെത്തിയാല്‍ ഇതിന്റെ ഒന്നും ആവശ്യം ഇല്ലാലോ. എന്നാല്‍ പൊലീസിന് തെളിവുകള്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് ഇവിടുത്തെ സാഹചര്യമെന്നും
ജഡ്ജിയെ അധിക്ഷേപിച്ചുകൊണ്ടുള്ള തന്ത്രം വിജയിക്കുമോയെന്ന് അറിയില്ല. ജഡ്ജിക്കെതിരെ ദിലീപാണ് പരാതി ഉന്നയിച്ചിരുന്നതെങ്കില്‍ അവരെ മാറ്റുമോ. പ്രതികള്‍ക്കും ഇവിടെ നിയമുണ്ട്. മൂന്ന് ദിവസം മുമ്പ് ഒരു കേസില്‍ വിധി വന്നിരുന്നു. ഇതുപോലൊരു ബലാത്സംഗ കേസില്‍ ജയിലില്‍ ഇട്ടയാളെ നിരപരാധിയാണെന്ന് പറഞ്ഞ് കോടതി വെറുതെ വിടുകയായിരുന്നു. ഇത്തരത്തില്‍ നിരവധി വ്യാജ പരാതികള്‍ വരുന്നുണ്ട്.
കോടതി എന്ന സംവിധാനത്തെ നന്നാക്കാനൊന്നും അല്ലല്ലോ ഇപ്പോള്‍ നടക്കുന്ന ചർച്ചകള്‍. ദിലീപ് ഈ കേസ് ജയിക്കുമെന്ന പേടികൊണ്ട് കോടതിയെ കരിവാരിത്തേച്ച് അധിക്ഷേപിച്ച് അങ്ങനെ മുന്‍കൂർ തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണ് നമ്മുടെ മാധ്യമവിചാരണ മുന്നോട്ട് പോവുന്നത്. ഇതൊന്നും അറിയാത്തവരല്ലല്ലോ നാട്ടുകാർ. ദിലീപ് കേസില്‍ എന്ത് വിധിവരും എന്ന് അറിയില്ല. എന്നാലും വിധി വന്ന് കഴിഞ്ഞാല്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ ജഡ്ജി മോശക്കാരിയാണെന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.
