Malayalam
ക്യാമറ ഫെയ്‌സ് ചെയ്യാന്‍ നാണമാണെന്ന് മാളവിക ജയറാം!
ക്യാമറ ഫെയ്‌സ് ചെയ്യാന്‍ നാണമാണെന്ന് മാളവിക ജയറാം!
By
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് താരപുത്രിയായ മാളവിക ജയറാമാണ്.താരം പങ്കുവെക്കുന്നചിത്രങ്ങൾക്ക് വലിയ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.ഇപ്പോളിതാ താരം പങ്കുവെച്ച ചില ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.മിലന്‍ ഡിസൈന്‍സിന്റെ ടെക്സ്റ്റൈല്‍ ബ്രാന്‍ഡിന്റെ മോഡലായാണ് മാളവിക പ്രത്യക്ഷപ്പെട്ടത്.ചിത്രത്തിന് താഴെ ആരാധകർ ചോദിക്കുന്ന ചോദ്യത്തിന് മാളവിക മറുപടിയും നൽകി.
ഇതോടെ അമ്മയേയും അച്ഛനേയും ചേട്ടന്‍ കാളിദാസനേയും പോലെ അഭിനയ രംഗത്തേക്ക് എത്തുമോ എന്ന ചോദ്യമാണ് ശക്തമായിരിക്കുന്നത്. എന്നാല്‍ മോഡലിങ്ങാണ് ഹരമെന്നും ഉടനെയൊന്നും സിനിമയിലേക്കില്ലെന്നും മാളവിക ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. ക്യാമറ ഫെയ്‌സ് ചെയ്യാന്‍ ഇപ്പോഴും നാണമാണ്, മോഡലായുള്ള ആദ്യ ഫോട്ടോഷൂട്ടിനും നല്ല ടെന്‍നുണ്ടായിരുന്നുവെന്നും മാളവിക പറഞ്ഞു.
ഡയറ്റിങ് തനിക്ക് പറഞ്ഞിട്ടുള്ള പണിയല്ലെന്നും ഷുട്‌ബോള്‍ കോച്ചിങ്ങിന് പോയതാണ് മെലിയാനുള്ള കാരണമെന്നും മാളവിക പറഞ്ഞു. ഡാന്‍സ് തനിക്ക് വഴങ്ങില്ലെന്നും മോഡലിങ്ങില്‍ തുടരാനാണ് താല്‍പര്യമെന്നും മാളവിക വെളിപ്പെടുത്തി.
malavika jayaram latest photos