Connect with us

മമ്മൂട്ടിയാണ് മോഹൻലാലിനെ മാറ്റിയെടുത്തത്;സംഭവം ഇങ്ങനെ..

Malayalam

മമ്മൂട്ടിയാണ് മോഹൻലാലിനെ മാറ്റിയെടുത്തത്;സംഭവം ഇങ്ങനെ..

മമ്മൂട്ടിയാണ് മോഹൻലാലിനെ മാറ്റിയെടുത്തത്;സംഭവം ഇങ്ങനെ..

മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും.ഇവരുടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടെങ്കിലും താരങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണ്.ഇപ്പോളിതാ താരങ്ങളെ കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് സംവിധായകന്‍ ഫാസില്‍.സിനിമകളില്‍ ഡബ്ബിങ്ങിന് താരങ്ങള്‍ ഒന്നും അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല.

മുഖ്യധാരയിലുള്ള നടീനടന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് ശബ്ദ വ്യതിയാനങ്ങള്‍ നടത്തുകയോ ഭാഷാപ്രയോഗങ്ങള്‍ നടത്തിയോ ചെയ്യാറില്ലായിരുന്നു. എന്നാല്‍ അതിന് വലിയ മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി എന്ന നടന്‍ ആയിരുന്നുവെന്നും അതിനുശേഷം അദ്ദേഹത്തിന് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്നും ഫാസില്‍ തുറന്നുപറഞ്ഞു.

‘ഭരത് ടൂറിസ്റ്റ് ഹോമില്‍ ചെന്നപ്പോള്‍ അവിടെ സത്യനും ശ്രീനിയും (സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍) ഉണ്ടായിരുന്നു. അവര്‍ എന്നോട് പറഞ്ഞു ‘കഴിഞ്ഞദിവസം മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ കണ്ടു അസാധ്യമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവച്ചത്. എന്തൊരു വോയിസ് മോഡുലേഷനാണ് അദ്ദേഹത്തിന്റെത്. ഞങ്ങള്‍ ഇന്ന് മോഹന്‍ലാലിനെ കാണുമ്പോള്‍ ഈ കാര്യം പറയാന്‍ ഇരിക്കുകയാണ് ‘. അതിനുശേഷം മോഹന്‍ലാല്‍ തന്നെ വോയിസ് മോഡുലേഷനില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. നമ്മള്‍ പലതും അറിയുന്നില്ല, അറിയുമ്പോള്‍ പഠിക്കാന്‍ ഉള്ള മനസ്സ് മോഹന്‍ലാലിനുണ്ട്.

fazil talk about mammootty and mohanlal

Continue Reading
You may also like...

More in Malayalam

Trending