Malayalam
മാളവികയുടെ വരന് ആരെന്ന് കണ്ടോ!; വരനെ പരിചയപ്പെടുത്തി ജയറാം
മാളവികയുടെ വരന് ആരെന്ന് കണ്ടോ!; വരനെ പരിചയപ്പെടുത്തി ജയറാം
സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യവും ഏറെയാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം മാളവിക പങ്കിടാറുണ്ട്. ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. അടുത്തിടെയാണ് താന്‍ പ്രണയത്തിലാണെന്ന സൂചന മാളവിക നല്‍കിയത്. ഇതിനു പിന്നാലെ താരപുത്രിയുടെ പ്രണയവും വിവാഹവും സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയും ചെയ്തിരുന്നു.
ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രം മാളവിക ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയായിരുന്നു. പിന്നാലെ കാമുകനൊപ്പമെന്ന് തോന്നിക്കുന്ന ഒരു ചിത്രം പോസ്റ്റായും താരപുത്രി പങ്കുവച്ചു. എന്റെ സ്വപ്നം സഫലമാവാന്‍ പോവുകയാണ് എന്ന ക്യാപ്ഷനോടെയാണ് മാളവിക ചിത്രങ്ങള്‍ പങ്കുവച്ചത്. കാമുകന്റെ മുഖം വ്യക്തമാവാത്ത തരത്തിലായിരുന്നു ചിത്രം. കാളിദാസിനും പാര്‍വതിക്കും ജയറാമിനുമൊപ്പമുള്ള ചിത്രങ്ങളും ഇതിനൊപ്പം തന്നെ മാളവിക പോസ്റ്റ് ചെയ്തിരുന്നു.
കുടുംബസമേതമുള്ള ചിത്രങ്ങള്‍ കണ്ടതോടെ മാളവികയുടെ വിവാഹം തീരുമാനിച്ചോ, ഭാവിവരന്റെ മുഖം കാണിക്കാത്തതെന്താണ് എന്നൊക്കെയായി ആരാധകരുടെ ചോദ്യങ്ങള്‍. പിന്നാലെ തന്നെ മാളവിക പ്രണയത്തില്‍ തന്നെയാണെന്നും വരന്റെ മുഖം പരസ്യപ്പെടുത്തിയും താരപുത്രി എത്തിയിരുന്നു. സഹോദരന് കാളിദാസിന്റെ വിവാഹ നിശ്ചയത്തിനും കാമുകനൊപ്പമുണ്ടായിരുന്നു.
കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരുന്നത്. നിശ്ചയത്തിന് പിന്നാലെ മാളവിക ജയറാമിന്റെ വരനെ കുറിച്ചുള്ള വിശേഷങ്ങളും ചര്‍ച്ചയാകുകയാണ്. നവനീത് ഗിരീഷ് എന്നാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരന്റെ പേര് എന്ന നടന് വെളിപ്പെടുത്തി.
പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് മാളവികയുടെ വരന്. നവനീത് ഗിരീഷിന്റെയും മാളവിക ജയറാമിന്റെയും വിവാഹം 2024 മെയ് മൂന്നിന് ഗുരുവായൂരില്‍ വെച്ചായിരിക്കും.
യുവ നടനുമായ കാളിദാസ് ജയറാമിന്റെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നതും ആരാധകര്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. മോഡലായ തരിണി കലിംഗരായരാണ് ജയറാമിന്റെ മകന്റെ വധു. തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് ജയറാമിന്റെ മകനും യുവ നടന്മാരില് ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്!ത കാളിദാസിന്റെ വധു തരിണി കലിംഗരായര്‍.
തരിണി കലിംഗരായര്‍ക്കും കാളിദാസ് ജയറാമിനുമൊപ്പമുള്ള ഫോട്ടോയില്‍ ജയറാമിനെയും പാര്‍വതിയെയും മാളവിക ജയറാമിനെയും ഒന്നിച്ച് കണ്ടതോടെയാണ് താരം പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്. ഫോട്ടോ കാളിദാസ് ഒരു തിരുവോണ ദിനത്തില്‍ പങ്കുവെച്ചത് ചര്‍ച്ചയായി മാറുകയും ചെയ്!തു. അതിനു പിന്നാലെയെത്തിയ വാലന്റൈന്‍ ഡേയില്‍ താരം പ്രണയം വെളിപ്പെടുത്തുകയും ചെയ്തതോടെ ആരാധകര്‍ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു. ജയറാമിന്റെയും പാര്‍വതിയുടെയും രണ്ട് മക്കളുടെയും വിവാഹ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് രണ്ട് മക്കളുടെയും വിവാഹം ഒരേ വേദിയില്‍ നടക്കുന്നതാണ് തന്റെ ആഗ്രഹമെന്ന് ജയറാം പറഞ്ഞിരുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാളിദാസിന്റെയും വിവാഹം അടുത്ത വര്‍ഷം തന്നെയായിരിക്കും. എന്നാല്‍ കൃത്യമായ ഡേറ്റ് ആരും പുറത്ത് വിട്ടിട്ടില്ല. താനധികം സംസാരിക്കാത്ത ആളും തരിണി നല്ലോണം സംസാരിക്കുന്ന ആളുമാണ്. അപ്പോള്‍ അത് ബാലന്‍സായി പോകുമെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിടയില്‍ കാളിദാസ് വ്യക്തമാക്കിയത്.
വീട്ടില്‍ പ്രണയത്തെ കുറിച്ച് പറയുന്നതിന് മുന്‍പേ അവര്‍ സംശയം തോന്നി കണ്ടുപിടിക്കുകയായിരുന്നു. സിനിമയില്‍ നായകനായി അഭിനയിച്ചതിന് ശേഷമാണ് കാളിദാസ് ജയറാം തരിണിയെ പരിചയപ്പെടുന്നത്. 2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പാണ് തരിണി കലിംഗരായര്‍. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരി കൂടിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇഷ്ടത്തിലാവുകയായിരുന്നു.
തരിണിയുടെ വീട്ടുകാര്‍ക്കും ബന്ധത്തില്‍ എതിര്‍പ്പില്ലാതെ വന്നതോടെയാണ് താരകുടുംബം വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്. ഇടയ്ക്ക് കാളിദാസും തരിണിയും ദുബായിലേക്ക് യാത്ര പോയതിന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വന്നിരുന്നു. അന്ന് മുതല്‍ വിവാഹമെന്നാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. ആദ്യം സിനിമ പുറത്തിറങ്ങട്ടെ, അതിന് ശേഷമായിരിക്കും വിവാഹക്കാര്യമെന്നാണ് അടുത്തിടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കാളിദാസ് പറഞ്ഞത്.
