Malayalam
മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു; വരനെ കണ്ടോ? ആ സർപ്രൈസ് പൊട്ടിച്ചു
മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു; വരനെ കണ്ടോ? ആ സർപ്രൈസ് പൊട്ടിച്ചു
ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമാണ് മാളവിക കൃഷ്ണദാസ്. ഡാൻസിലൂടെയാണ് മാളവിക ആദ്യം ശ്രദ്ധ നേടിയത്. നിലവിൽ ഇപ്പോൾ ഏഷ്യാനെറ്റിലെ ഡാന്‍സിങ് സ്റ്റാര്‍സില്‍ മത്സരിക്കുന്നുണ്ട്. ഇപ്പോഴിതാ നടി വിവാഹിതയാകുന്നുവെന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്
നായികനായകനിലെ സഹതാരമായ തേജസ് ജ്യോതിയാണ് മാളവികയെ ജീവിതസഖിയാക്കുന്നത്.
തീര്‍ത്തും സര്‍പ്രൈസായി തന്‍റെ യൂട്യൂബിലെ വീഡിയോയിലൂടെയാണ് മാളവിക വരനെ പരിചയപ്പെടുത്തിയത്. അഭിനേയതാക്കളെ തിരഞ്ഞെടുക്കുന്ന ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഇരുവരും ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്.
തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും വീഡിയോയില്‍ പറയുന്നുണ്ട്. തന്‍റെ പെണ്ണുകാണല്‍ ചടങ്ങ് പകര്‍ത്തുന്ന വീഡിയോയിലാണ് അപ്രതീക്ഷിതമായി മാളവിക തന്‍റെ വരനെ പരിചയപ്പെടുത്തുന്നത്.
റിയാലിറ്റി ഷോയിലെ പ്രേമം റൗണ്ട് ആണ് ഞങ്ങൾ ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോൾ ഇവിടെ വരെ ഞങ്ങൾ എത്തിനിൽക്കുന്നു. ലോക്ഡൗൺ സമയത്താണ് ഈ പ്രപ്പോസൽ വരുന്നത്. അന്ന് എനിക്ക് 21 വയസ്സായിരുന്നു. ഇപ്പോൾ അത് വിവാഹം വരെ എത്തി. എല്ലാവരും പ്രാർഥിക്കണമെന്ന് മാളവിക വീഡിയോയില്‍ പറയുന്നു.
റിയാലിറ്റി ഷോ കഴിഞ്ഞ് തട്ടിൻപുറത്ത് അച്യുതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം ഞാൻ ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു. അതിനിടെയാണ് എനിക്ക് കല്യാണാലോചനകൾ വന്നു തുടങ്ങിയത്. എനിക്ക് മാളവികയെ നന്നായി അറിയാം. റിലേഷൻഷിപ്പിൽ ആയിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപ്പോസലുമായി വരുന്നത്.–തേജസ് വിവാഹം സംഭവിച്ചതിനെക്കുറിച്ച് വീഡിയോയില്‍ പറയുന്നു.