Connect with us

ഇനിയും നമ്മൾ ഇവിടെ നിന്നാ‌ൽ അവർ‌ നമ്മളെ പിരിക്കുമെന്ന് അനുശ്രീ എന്നോട് പറഞ്ഞു, നൂലുകെട്ട് വരെ വീട്ടിൽ വന്ന് കുഞ്ഞിനെ കാണരുതെന്നും അനുശ്രീയും വീട്ടുകാരും പറഞ്ഞു; സംഭവിച്ചത് ഇതാണ്; എല്ലാം തുറന്ന് പറഞ്ഞ് വിഷ്ണു

Malayalam

ഇനിയും നമ്മൾ ഇവിടെ നിന്നാ‌ൽ അവർ‌ നമ്മളെ പിരിക്കുമെന്ന് അനുശ്രീ എന്നോട് പറഞ്ഞു, നൂലുകെട്ട് വരെ വീട്ടിൽ വന്ന് കുഞ്ഞിനെ കാണരുതെന്നും അനുശ്രീയും വീട്ടുകാരും പറഞ്ഞു; സംഭവിച്ചത് ഇതാണ്; എല്ലാം തുറന്ന് പറഞ്ഞ് വിഷ്ണു

ഇനിയും നമ്മൾ ഇവിടെ നിന്നാ‌ൽ അവർ‌ നമ്മളെ പിരിക്കുമെന്ന് അനുശ്രീ എന്നോട് പറഞ്ഞു, നൂലുകെട്ട് വരെ വീട്ടിൽ വന്ന് കുഞ്ഞിനെ കാണരുതെന്നും അനുശ്രീയും വീട്ടുകാരും പറഞ്ഞു; സംഭവിച്ചത് ഇതാണ്; എല്ലാം തുറന്ന് പറഞ്ഞ് വിഷ്ണു

ഈ അടുത്ത കാലത്ത് വരെ അനുശ്രീയും താരത്തിന്റെ വ്യക്തി ജീവിതവുമായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നത്. തങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടെന്നും പിരിഞ്ഞെന്നും അനുശ്രീ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ക്യാമറമാനായിരുന്നു വിഷ്ണുവിനെയിരുന്നു അനുശ്രീ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. തന്റെ വിവാഹം ഒരു എടുത്തുചാട്ടമായിരുന്നെന്ന് അനുശ്രീ അടുത്തിടെ പറഞ്ഞിരുന്നു. വിഷ്ണുവുമായുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള അനുശ്രീയുടെ തുറന്നുപറച്ചിൽ വൈറലായിരുന്നു.

ഇപ്പോഴിത അനുശ്രീയുമായുള്ള വിവാഹ​ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരത്തിന്റെ ഭർത്താവും ക്യാമറമാനുമായ വിഷ്ണു സ‌ന്തോഷ്. സുഹൃത്ത് കിരൺ ലക്കിയുടെ യുട്യൂബ് ചാനലിൽ അതിഥിയായി വന്നാണ് വിഷ്ണു ആദ്യമായി തുറന്ന് സംസാരിച്ചത്

‘ഞാനായി ഒന്നും പറയേണ്ടെന്നാണ് കരുതിയത്. പക്ഷെ ഞാൻ മിണ്ടാതിരിക്കും തോറും ഓപ്പോസിറ്റ് നിൽക്കുന്നവർ എന്നെ അടിച്ചമർത്തുകയാണ്. സത്യം പറഞ്ഞാൽ ഞാനും അനുശ്രീയും തമ്മിൽ വഴക്കുണ്ടായിട്ടില്ല. അനുശ്രീ ​​​ഗർഭിണിയായ ശേഷം അവളെ വീട്ടിലോട്ട് കൂട്ടികൊണ്ട് പോകണമെന്ന ആ​ഗ്രഹം അവളുടെ അമ്മ പ്രകടിപ്പിച്ചു.’ ‘ഏഴാം മാസത്തിലാണ് ശരിക്കും ആ ചടങ്ങ് നടക്കേണ്ടത്. പക്ഷെ അനുശ്രീയുടെ ഫാമിലി ഈ ആവശ്യം പറഞ്ഞ് അഞ്ചാം മാസം വന്നു. അപ്പോൾ തന്നെ കൊണ്ടുപോണമെന്നാണ് അവർ പറഞ്ഞത്. അനുശ്രീയോട് ചോദിച്ചപ്പോൾ അവൾക്കും താൽപര്യമാണ്. അന്ന് അവളെ വിടാൻ എനിക്ക് താൽപര്യമില്ലായിരുന്നു.’

അവൾ പോയൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. അങ്ങനെ അഞ്ചാം മാസത്തിൽ അനുശ്രീയെ അവളുടെ വീട്ടുകാർ വന്ന് കറുത്ത സാരിയൊക്കെ ഉടുപ്പിച്ച് കൂട്ടികൊണ്ടുപോയി. ഞാൻ ആദ്യമായാണ് കറുത്ത സാരി ഉടുപ്പിച്ച് ​ഗർഭിണിയെ വീട്ടിലോട്ട് കൂട്ടികൊണ്ടുപോകുന്നത് കാണുന്നത്.’ ‘പോയി ഒരു മാസം കഴിഞ്ഞപ്പോൾ അവളോടൊപ്പം ആ വീട്ടിൽ ചെന്ന് നിൽക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ പോയി നിന്നു. രണ്ട് ദിവസം അവിടെ നിന്നപ്പോൾ അനുശ്രീ തന്നെ എന്നോട് പറഞ്ഞു. ഇനിയും നമ്മൾ ഇവിടെ നിന്നാ‌ൽ അവർ‌ നമ്മളെ പിരിക്കുമെന്ന്.’ ‘അങ്ങനെ ഞാൻ അവളുടെ ആവശ്യപ്രകാരം അവളേയും കൂട്ടി എറണാകുളത്ത് ഷൂട്ടിന് പോയി. പിന്നെ അമ്മ വിളിച്ച് ടോർച്ചർ ചെയ്തതുകൊണ്ട് അനുശ്രീ വീണ്ടും അവളുടെ അമ്മയ്ക്കൊപ്പം പോയി.’

അനുശ്രീയെ കൂട്ടികൊണ്ടുപോകാൻ വേണ്ടി അവളുടെ അമ്മ കുറെ സെന്റിയൊക്കെ അടിച്ചിരുന്നു. അന്ന് അനുശ്രീയെ വിടാൻ എനിക്ക് മനസുണ്ടായിരുന്നില്ല. വഴക്കൊക്കെ ഉണ്ടായി. അവളുടെ അമ്മയും ഞാനും അധികം സംസാരിക്കാറില്ലായിരുന്നു.’ ‘ആദ്യം കാണിച്ച ഹോസ്പിറ്റലിൽ പ്രസവത്തിന് വേണ്ടി അഡ്മിറ്റ് ചെയ്തപ്പോൾ അവരുടെ ലക്ഷ്വറിക്ക് ആ ആശുപത്രിയിലെ സൗകര്യം പോരെന്ന് പറഞ്ഞതുകൊണ്ട് വേറെ ആശുപത്രിയിലേക്ക് മാറ്റി. ഡെലിവറി‌ കഴിഞ്ഞപ്പോഴൊന്നും പ്രശ്നമില്ലായിരുന്നു.’ ‘പിന്നെ അനുവിന്റെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്ന് രണ്ടാം ദിവസം അവളുടെ അമ്മ എന്നോട് പറഞ്ഞു. ഇനി അവിടെ നിൽക്കാൻ പറ്റില്ല അടുത്തുള്ള വീട്ടുകാർ പലതും പറയുമെന്ന്. ഞാൻ അവളുടെ ഭർത്താവല്ലേ. ആ ഞാൻ അവൾക്കൊപ്പം നിന്നാൽ എന്താ പ്രശ്നമുണ്ടാവുകയെന്ന് എനിക്ക് മനസിലായിട്ടില്ല.’

നൂലുകെട്ട് വരെ വീട്ടിൽ വന്ന് കുഞ്ഞിനെ കാണരുതെന്നും അനുശ്രീയും വീട്ടുകാരും പറഞ്ഞു. പിന്നെ അനുശ്രീയെ ഫോൺ വിളിച്ചപ്പോഴൊന്നും അവൾ എടുത്തില്ല. അനുശ്രീയുടെ വീട്ടുകാർ എല്ലാം പ്ലാൻഡായിരുന്നു. കുഞ്ഞ് ആകുന്നതിന് മുമ്പായിരുന്നെങ്കിൽ എനിക്ക് പ്രശ്നമില്ലായിരുന്നു. ഞാനും അനുശ്രീയും ലീ​ഗലി മാരീഡല്ല.’ ‘നോർമൽ അമ്പലങ്ങളിൽ ‍വിവാഹം കഴിഞ്ഞ് കഴിയുമ്പോൾ നമുക്ക് ഒരു ചീട്ട് തരും. അത് കൊണ്ട് കാണിച്ചാലാണ് മാരേജ് സർട്ടിഫിക്കറ്റ് തരുന്നത്. പക്ഷെ ഞങ്ങളുടെ വിവാഹം നടന്ന തൃശൂർ ആവണങ്ങാട്ടെ അമ്പലത്തിൽ നിന്ന് അങ്ങനൊരു ചീട്ട് തന്നില്ല. നേർച്ചയുണ്ടായിരുന്നത് കൊണ്ടാണ് അവിടെ വെച്ച് താലികെട്ടിയത്.’ വിളിച്ച് എത്ര സംസാരിച്ച് മനസിലാക്കാൻ ശ്രമിച്ചാലും അനുശ്രീക്ക് കോംപ്രമൈസ് ചെയ്യണമെന്നില്ലായിരുന്നു. അനുശ്രീയുടെ വീട്ടുകാരുടെ പ്ലാൻ എനിക്ക് മനസിലായിരുന്നു. നൂലുകെട്ട് കഴിഞ്ഞ് എനിക്കൊപ്പം വരണമെന്ന് ഞാൻ അനുശ്രീ പറഞ്ഞപ്പോൾ അവൾ പറ്റില്ലെന്നാണ് പറഞ്ഞത്.’

‘ഒരു തെറ്റം ചെയ്യാതെയാണ് എന്നേയും എന്റെ വീട്ടുകാരേയും കുറിച്ച് പറഞ്ഞുകൊണ്ട് നടക്കുന്നത്. അതുകൊണ്ടാണ് എന്റെ ഭാ​ഗം പറയാൻ ഞാൻ വന്നത്. ഫിനാഷ്യലി നമ്മളെക്കാൾ‌ മുകളിലായിരിക്കും അനുശ്രീയുടെ ഫാമിലി. അല്ലാതെ ഒരു തരത്തിലും മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച് കുറ്റം പറയാൻ അനുശ്രീയുടെ കുടുംബത്തിന് യോ​ഗ്യതയില്ല.’ ‘എന്റെ വീട്ടുകാരെ പലരും തെറ്റിദ്ധരിച്ചു അനുശ്രീയും കുടുംബവും കാരണം. നാട്ടുകാരെ അറിയിക്കാൻ താൽപര്യമില്ലായിരുന്നു. എന്നെ വേണ്ടായെന്ന് പറഞ്ഞ് പോയിട്ടും പിന്നെ എന്തിനാണ് എന്റെ കുടുംബത്തേയും എന്നേയും കുറ്റം പറഞ്ഞ് വേദനിപ്പിക്കുന്നത്. ചത്ത് ജീവിക്കുന്നത് പോലെയാണിപ്പോൾ‌. അവളുടെ അച്ഛനും അമ്മയും സെപ്പറേറ്റഡാണ്.’ ‘അതിന്റെ ബു​​ദ്ധിമുട്ട് അവൾ അനുഭവിച്ചിട്ടുണ്ട്. അതിനാൽ അവൾ എന്നോട് എപ്പോഴും പറയുമായിരുന്നു വഴ‌ക്കുണ്ടായാലും കുഞ്ഞിനെ ഓർത്ത് പിരിയരുതെന്ന്. ആ അവളാണ് ഇപ്പോൾ എന്നെ വേണ്ടെന്ന് പറഞ്ഞ് പോയത്’ വിഷ്ണു സന്തോഷ് പറഞ്ഞു.

More in Malayalam

Trending