Malayalam
തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനൂഷയെ പോലെ… തുണിയുരിഞ്ഞാല്‍ അഭിനന്ദനവും കയ്യടിയും കിട്ടുമെന്നാണോ?; ഇതൊന്നും ആർഷ ഭാരത സംസ്കാരത്തിന് ജോജിച്ചതല്ല ; മാളവികയ്ക്ക് കിട്ടിയ കമന്റും ഉഗ്രൻ മറുപടിയും !
തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനൂഷയെ പോലെ… തുണിയുരിഞ്ഞാല്‍ അഭിനന്ദനവും കയ്യടിയും കിട്ടുമെന്നാണോ?; ഇതൊന്നും ആർഷ ഭാരത സംസ്കാരത്തിന് ജോജിച്ചതല്ല ; മാളവികയ്ക്ക് കിട്ടിയ കമന്റും ഉഗ്രൻ മറുപടിയും !
എത്രയൊക്കെ വാർത്തകൾ വന്നാലും അവസാനമില്ലാത്ത ഒരു സംഗതിയായിരിക്കുകയാണ് സ്ത്രീകളുടെ വസ്ത്രധാരണത്തിലെ സ്വാതന്ത്ര്യം. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാകാത്ത താരങ്ങള്‍ വളരെ കുറവാണ്. കൊറോണ കൂടി ചുറ്റപ്പെട്ടപ്പോൾ പൊതുസമൂഹം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. അപ്പോഴും സ്ത്രീകൾക്കെതിരെ എന്തൊക്കെ അധിക്ഷേപം നടത്തം എന്നുള്ള കണ്ടുപിടുത്തത്തിലാണ് നന്മയുള്ള ലോകമേ സ്റ്റാറ്റസ് ഇടുന്ന ഒരു കൂട്ടം സദാചാര വാദികൾ.
തങ്ങളുടെ വിശേഷങ്ങള്‍ അറിയിക്കാനും ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാനുമെല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ മോശം വശങ്ങളാണ് പല താരങ്ങൾക്കും അനുഭവിക്കേണ്ടി വരാറുള്ളത്. പ്രത്യേകിച്ചും നടിമാര്ക്കുതന്നെ . നല്ല ഉദ്ദേശത്തോടെ പങ്കുവെക്കുന്ന ചിത്രമോ വീഡിയോയോ ചിലപ്പോഴെങ്കിലും നേരിടേണ്ടി വരിക കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമായിരിക്കും. സദാചാരവാദികളായ സൈബര്‍ സഹോദരന്മാരുടെ തെറിവിളികള്‍ കേള്‍ക്കാത്ത നടിമാര്‍ വളരെ വിരളമാണെന്നതാണ് വസ്തുത.
എന്നാല്‍ ഇന്ന് അത്തരക്കാര്‍ക്ക് കൃത്യമായ മറുപടി നല്കാന് കൂടി താരങ്ങള്‍ തയ്യാറാകുന്നുണ്ട്. സോഷ്യല്‍ മീഡിയയെ കുറേക്കൂടി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്ന ആളുകളും ഇത്തരക്കാര്‍ക്കെതിരെ രംഗത്ത് എത്താറുണ്ട്. എങ്കിലും ഏതെങ്കിലും താരങ്ങള്‍ വസ്ത്രത്തിന്റെ ഇറക്കം അല്‍പ്പമൊന്ന് കുറഞ്ഞ ചിത്രം പങ്കുവെക്കുകയോ മറ്റോ ചെയ്താല്‍ സദാചാരവാദികള്‍ ഓടിയെത്തുന്നതിന് ഒരു കുറവുമില്ലെന്നതാണ് സത്യം. ഇവരൊക്കെ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെയാണ് ചോദ്യം ചെയ്യുന്നത് എന്നുപോലും ചിന്തിക്കാൻ ബോധമില്ലാത്തവരാണ്.
ഇപ്പോഴിതാ തന്റെ ചിത്രത്തിന് ലഭിച്ച മോശം കമന്റിന് കലക്കന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി മാളവിക മേനോന്. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് മാളവിക എത്തുകയുണ്ടായി. ഇതിന്റെ കമന്റ് ബോക്സിലാണ് ഒരാള്‍ വിമര്‍ശനവുമായി എത്തിയത്.
തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനൂഷയെ പോലെ… തുണിയുരിഞ്ഞാല്‍ അഭിനന്ദനം അറിയിക്കാനും കയ്യടിക്കാനും ആളുകള്‍ ഉണ്ടാവും. പക്ഷെ സദാചാരത്തിന് യോജിച്ചതല്ല അതൊന്നും. തുണിയുടെ അളവ് കുറക്കുന്നത് സൗന്ദര്യവും സഭ്യതയുമാണ് എന്നൊക്കെ വിവക്ഷിക്കുന്ന പരിഷ്കാരികള്‍ വളര്‍ന്നു വരുന്ന നാടാണ് നാടാണ് നമ്മുടെ. സത്യത്തില്‍ ഇതെല്ലാം ആഭാസമല്ലേ? എന്നായിരുന്നു കമന്റ്.
ഇതിന് മറുപടിയുമായി പിന്നാലെ മാളവികയും എത്തുകയായിരുന്നു. മറ്റുള്ളവരുടെ കാര്യം ഞാന്‍ അന്വേഷിക്കാന്‍ പോകാറില്ല. എല്ലാവര്ക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. എന്ത് ചെയ്യണം, ചെയ്യണ്ട എന്നു തീരുമാനിക്കാന്‍ എന്നായിരുന്നു മാളവിക നല്കിയ മറുപടി. അതേസമയം താരത്തിന്റെ ചിത്രങ്ങളെ അഭിനന്ദിച്ചു കൊണ്ടും നിരവധി പേര് രംഗത്ത് എത്തിയിട്ടുണ്ട്.
മലയാളികള്‍ക്ക് സുപരിചിതയായ യുവനടിയാണ് മാളവിക. 2012ല്‍ പുറത്തിറങ്ങിയ നിദ്ര്യയായിരുന്നു ആദ്യ സിനിമ. പിന്നീട് ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്, അല്‍ മല്ലു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. അല്‍ മല്ലുവാണ് അവസാനം പുറത്തിറങ്ങിയ സിനിമ.
മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് ഇനി പുറത്തിറങ്ങാനുള്ള മലയാളം സിനിമ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിക്കുകയും സിനിമകള്‍ പുറത്തിറങ്ങാനിരിക്കുകയും ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മാളവിക.
about malavika
