Connect with us

ഒരു കാര്യം ചെയ്യൂ, നിങ്ങളങ്ങോട്ടു മാറി നില്‍ക്കൂ.. മറ്റാരെയെങ്കിലും നോക്കാം” സേതുമാധവന്‍ സാറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി! അനുഭവം പങ്കുവെച്ച് മമ്മൂട്ടി

Malayalam

ഒരു കാര്യം ചെയ്യൂ, നിങ്ങളങ്ങോട്ടു മാറി നില്‍ക്കൂ.. മറ്റാരെയെങ്കിലും നോക്കാം” സേതുമാധവന്‍ സാറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി! അനുഭവം പങ്കുവെച്ച് മമ്മൂട്ടി

ഒരു കാര്യം ചെയ്യൂ, നിങ്ങളങ്ങോട്ടു മാറി നില്‍ക്കൂ.. മറ്റാരെയെങ്കിലും നോക്കാം” സേതുമാധവന്‍ സാറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി! അനുഭവം പങ്കുവെച്ച് മമ്മൂട്ടി

കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട് കഴിഞ്ഞത്. 1980 ൽ റിലീസ് ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലിൽ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത ഈ സിനിമയാണ് മമ്മൂട്ടിയുടെ ആദ്യ ചിത്രമായി പരിഗണിക്കേണ്ടതെന്നാണ് മറുവാദം.

ഈ ചിത്രത്തിലെ മാധവൻകുട്ടിയെന്ന കഥാപാത്രത്തിൽ നിന്നാണ് മലയാള സിനിമയിലെ മമ്മൂട്ടി യുഗം തുടങ്ങുന്നതും മമ്മൂട്ടി സ്വപ്നങ്ങളുടെ വ്യാപാരിയാകുന്നതും. സ്വന്തം ജീവിതകഥ പറയുന്ന ‘ചമയങ്ങളില്ലാതെ’ എന്ന പുസ്തകത്തിൽ മമ്മൂട്ടി തന്നെ ആദ്യ സിനിമയെന്നു രേഖപ്പെടുത്തിയിരിക്കുന്നത് ‘അനുഭവങ്ങൾ പാളിച്ചകളാണ് ’.

തന്റെ ആദ്യ സിനിമയായ അനുഭവങ്ങള്‍ പാളിച്ചകളിലെ ആദ്യ സീനിനെക്കുറിച്ച് 1990 ല്‍ മമ്മൂട്ടി മലയാള മനോരമ ആഴ്ച്ച പതിപ്പിലെഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

തന്റെ ആദ്യ അഭിനയ അനുഭവത്തെക്കുറിച്ചും. സിനിമയിലഭിനയിക്കാനുള്ള ഒരു ചാന്‍സിനായി അലഞ്ഞു നടന്നതും അദ്ദേഹം കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്. തന്നെക്കാള്‍ കാണാന്‍ സൗന്ദര്യമുള്ളവര്‍ ധാരാളം പേര്‍ അവിടെ ചാന്‍സ് തേടി എത്തിയിരുന്നുവെന്നും അവരെ കണ്ടപ്പോള്‍ താന്‍ നിരാശനായി പോയെന്നും അദ്ദേഹം പറയുന്നു.

ആദ്യ സീനിനെക്കുറിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ

മേക്കപ്മാന്‍ കെ.വി.ഭാസ്‌കരന്റെ സഹായി എന്റെ മുഖത്തു സ്‌പ്രേ അടിച്ചു. യൂഡികോളോണ്‍ ആണതെന്ന് എനിക്കു പിന്നീടാണു മനസ്സിലായത്. ഞാന്‍ മുണ്ട് അലക്ഷ്യമായിക്കുത്തി. ഷര്‍ട്ടിന്റെ കൈ മുകളിലേക്കു തെറുത്തുവച്ചു. മുടി ചിതറിയിട്ട് അഭിനയിക്കാന്‍ തയാറായി. ഈ റോളില്‍ ഷൈന്‍ ചെയ്തിട്ടുവേണം കൂടുതല്‍ അവസരങ്ങള്‍ നേടാന്‍, വലിയ സ്റ്റാറാകാന്‍. അതിനുള്ള ഒരുക്കം. ആദ്യ റിഹേഴ്‌സല്‍.

കണ്ണ് ഇറുക്കെപ്പൂട്ടി വാ പൊളിച്ചുകൊണ്ടാണു ഞാനോടി വന്നത്. കാരണം റിഫ്‌ലക്ടറിന്റെ ചൂടും പ്രകാശവും മൂലം എനിക്കു കണ്ണ് തുറക്കാനാകുന്നില്ല. ” അയ്യേ നിങ്ങളെന്തിനാ വാ പൊളിക്കുകയും കണ്ണടയ്ക്കുകയും ചെയ്യുന്നത്. ശരിക്കും ഓടി വരൂ..”- സംവിധായകന്‍ നിര്‍ദേശിച്ചു. രണ്ടു റിഹേഴ്‌സലായി. എന്റെ പ്രകടനം ശരിയാകുന്നില്ല.

”ഒരു കാര്യം ചെയ്യൂ, നിങ്ങളങ്ങോട്ടു മാറി നില്‍ക്കൂ. മറ്റാരെയെങ്കിലും നോക്കാം”- സേതുമാധവന്‍ സാറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി.

പൊട്ടിക്കരഞ്ഞുപോകുമെന്ന നിലയിലാണ് എന്റെ നില്‍പ്. അതിനിടെ സഹസംവിധായകന്‍ എനിക്കു പകരം മറ്റാരെയോ അന്വേഷിക്കുന്നു.”സാര്‍ ഒരു പ്രാവശ്യം കൂടി ഞാന്‍ ശ്രമിക്കാം ”- എന്റെ സങ്കടം കലര്‍ന്ന ശബ്ദവും മുഖഭാവവും കണ്ടതുകൊണ്ടാകണം സേതുസാര്‍ ഒരു റിഹേഴ്‌സല്‍ കൂടി നടത്തി. വളരെ പ്രയാസപ്പെട്ട് ഞാന്‍ കണ്ണു തുറന്നു പിടിച്ചു. വായടച്ചു. അങ്ങനെ ഒരു വിധത്തില്‍ ആ ഷോട്ടെടുത്തു. സെറ്റില്‍പ്പോലും ആരോടും മിണ്ടാതെ അവിടെനിന്നു മുങ്ങി.

More in Malayalam

Trending

Recent

To Top