Connect with us

അച്ഛന്റെ മനസ്സിലാണ് സ്‌നേഹം, പുറമേ അത് അത്ര പ്രകടമാക്കില്ല, എന്നാൽ പരുക്കനായിട്ടുള്ള എല്ലാ അച്ചന്മാരെയും മാറ്റി എടുക്കുന്നത് അവരുടെ പേരക്കുട്ടികളാണ്

Malayalam

ശ്രീനിവാസന് അച്ഛനെന്ന നിലയില്‍ സ്‌നേഹം തുറന്നു പ്രകടിപ്പിക്കാന്‍ അറിയില്ലെന്ന് വിനീത് ശ്രീനിവാസന്‍. കുഞ്ഞുങ്ങളെ എടുക്കുന്ന കാര്യത്തില്‍ അദ്ദേഹം വളരെ പിന്നോട്ടാണെന്നും പക്ഷേ പേരക്കുട്ടിയെ എടുക്കേണ്ട സാഹചര്യം വന്നപ്പോള്‍ അച്ഛന്‍ അത് ഈസിയായി കൈകാര്യം ചെയ്‌തെന്നും തന്റെ വീട്ടിലെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് വിനീത് ശ്രീനിവാസന്‍ പറയുന്നു.

കുഞ്ഞിനെ എടുക്കാനൊക്കെ പേടിയായിരുന്നു. പിന്നെ ഞങ്ങളൊക്കെ നിര്‍ബന്ധിച്ചിട്ടാണ് കുട്ടിയെ എടുത്ത് ശീലിച്ചത്. ഇപ്പോള്‍ ബെറ്റര്‍ ആണ്. ചെന്നൈ നില്‍ക്കുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് വാട്‌സ് ആപില്‍ വീഡിയോ വിളിച്ച് കുഞ്ഞിനെ കാണിച്ചു കൊടുക്കും. വാത്സല്യം ഒന്നും കാണിക്കാന്‍ അറിയില്ലെങ്കിലും അവനെ നോക്കി ഇങ്ങനെ ചിരിച്ചു കൊണ്ടിരിക്കും. വിനീത് പറയുന്നു.

അച്ഛന്റെ മനസ്സിലാണ് സ്‌നേഹം, പുറമേ അത് അത്ര പ്രകടമാക്കില്ല. പേരക്കുട്ടികള്‍ വന്നപ്പോള്‍ അതില്‍ മാറ്റമുണ്ട്. പരുക്കനായിട്ടുള്ള എല്ലാ അച്ചന്മാരെയും മാറ്റി എടുക്കുന്നത് അവരുടെ പേരക്കുട്ടികള്‍ ആണെന്ന് തോന്നുന്നു. അച്ഛന് പിന്നെ എപ്പോഴും അവരെ അടുത്ത് കിട്ടാറില്ല.

ഞങ്ങള്‍ നാട്ടില്‍ വരുന്നത് കുറവാണ്. അമ്മ അതിനു വിളിച്ചു പരാതി പറയാറുണ്ട്. ‘ഹൃദയം’ സിനിമയുടെ ചിത്രീകരണ തിരക്കിലായത് കൊണ്ട് അടുത്തിടെ ഒന്നും വീട്ടിലേക്ക് ഒരു വിസിറ്റ് നടത്താന്‍ കഴിഞ്ഞില്ല. വീട്ടില്‍ പോയിട്ട് അമ്മയുടെ പരിഭവം മാറ്റുക എന്നതാണ് പ്രധാനം’. വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending