Connect with us

ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ‘പോക്കിരി’; ട്യൂമര്‍ നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയെ സിനിമ കാണിച്ച് ഡോക്ടര്‍മാര്‍

Malayalam

ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ‘പോക്കിരി’; ട്യൂമര്‍ നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയെ സിനിമ കാണിച്ച് ഡോക്ടര്‍മാര്‍

ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ‘പോക്കിരി’; ട്യൂമര്‍ നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയെ സിനിമ കാണിച്ച് ഡോക്ടര്‍മാര്‍

ഓപ്പറേഷന് മുന്‍പ് രോഗികളെ അബോധാവസ്ഥയിലാക്കാന്‍ അനസ്‌തേഷ്യ നല്‍കുന്നത് പതിവാണ്. എന്നാല്‍ അപൂര്‍വ്വം ചില കേസുകളില്‍ രോഗികളെ ഉണര്‍ത്തിയിരുത്തിയും ശസ്ത്രക്രിയ നടത്തും. ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമായ ദൗത്യമാണത്. അത്തരമൊരു സാഹചര്യത്തില്‍ രോഗിയെ ഉണര്‍ത്തി ഇരുത്തി തലച്ചോറിലെ ഒരു മുഴ നീക്കം ചെയ്തിരിക്കുകയാണ് ഡോക്ടര്‍മാര്‍.

48കാരനായ പാണ്ഡുവാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയക്ക് വിധേയനായത്. സമ്മര്‍ദ്ദം കൂടാതെ ഉണര്‍ന്നിരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് മഹേഷ് ബാബുവിന്റെ ‘പോക്കിരി’ എന്ന സിനിമയായിരുന്നു. പാണ്ഡുവിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയായ പോക്കിരി ശസ്ത്രക്രിയ നടക്കുന്ന വേളയില്‍ സംപ്രേഷണം ചെയ്തുനല്‍കി.

ആക്ഷന്‍ സിനിമയായ പോക്കിരിയിലെ മാസ് രംഗങ്ങള്‍ ആസ്വദിച്ചിരുന്ന പാണ്ഡുവിന്റെ തലച്ചോറില്‍ നിന്നും അതിവിദഗ്ധമായി ട്യൂമര്‍ നീക്കം ചെയ്യാനും ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. ഗുണ്ടൂരിലെ ജനറല്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍മാരായിരുന്നു സങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്ക് പിന്നില്‍.

ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ആശുപത്രി സൂപ്രണ്ട് കിരണ്‍ കുമാറാണ് ഇക്കാര്യങ്ങളെല്ലാം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പശ്ചിമ ഗോദാവരി ജില്ലയിലെ ഇളപ്പരു ഗ്രാമവാസിയാണ് പാണ്ഡു. അബോധാവസ്ഥയിലായ അദ്ദേഹത്തെ ജനുവരി 2ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പരിശോധനകള്‍ക്കൊടുവില്‍ പാണ്ഡുവിന്റെ തലച്ചോറില്‍ ട്യൂമറുണ്ടെന്ന് ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കണ്ടെത്തി. കാലിന്റെയും കൈയുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന ട്യൂമറായിരുന്നു അത്. തുടര്‍ന്ന് രോഗിയെ ഉണര്‍ത്തി ഇരുത്തി മസ്തിഷ്‌ക ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ജനുവരി 25നായിരുന്നു ഓപ്പറേഷന്‍ നടന്നത്. സുഖം പ്രാപിച്ച പാണ്ഡു കഴിഞ്ഞ ശനിയാഴ്ച ആശുപത്രി വിടുകയും ചെയ്തു.

More in Malayalam

Trending

Recent

To Top