Connect with us

അഞ്ച് സെക്കന്‍ഡ് ശബ്ദം നല്‍കാന്‍ അഞ്ച് കോടി രൂപ! ഭീമന്‍ തുക പ്രതിഫലം വാങ്ങി നടന്‍ മഹേഷ് ബാബു

Actor

അഞ്ച് സെക്കന്‍ഡ് ശബ്ദം നല്‍കാന്‍ അഞ്ച് കോടി രൂപ! ഭീമന്‍ തുക പ്രതിഫലം വാങ്ങി നടന്‍ മഹേഷ് ബാബു

അഞ്ച് സെക്കന്‍ഡ് ശബ്ദം നല്‍കാന്‍ അഞ്ച് കോടി രൂപ! ഭീമന്‍ തുക പ്രതിഫലം വാങ്ങി നടന്‍ മഹേഷ് ബാബു

നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് മഹേഷ് ബാബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വന്‍ പ്രതിഫലമാണ് മഹേഷ് ബാബുവിന് സിനിമകള്‍ക്ക് ലഭിക്കാറുള്ളത്. പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറായിട്ടാണ് സിനിമാ ലോകത്ത് മഹേഷ് ബാബു വിശേഷിപ്പിക്കപ്പെടുന്നതും.

ഇപ്പോഴിതാ ഫോണ്‍പേയുമായുള്ള മഹേഷ് ബാബുവിന്റെ ഡീലിന് കോടികളാണ് പ്രതിഫലമായി ലഭിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ താരങ്ങളുടെ ശബ്ദം ഫോണ്‍പേ അടുത്തിടെ ഉപയോഗിച്ച് തുടങ്ങിയിരുന്നു. മലയാളത്തില്‍ മമ്മൂട്ടിയുടെ ശബ്ദമാണ് ഉപയോഗിച്ചത്. തെലുങ്കിലാകട്ടെ മഹേഷ് ബാബുവിന്റെ ശബ്ദവും.

അഞ്ച് സെക്കന്‍ഡ് മാത്രം ശബ്ദം നല്‍കാന്‍ താരത്തിന് വന്‍ പ്രതിഫലമാണ് ലഭിച്ചത് എന്നും ഏകദേശം അഞ്ച് കോടിയാണ് എന്നും ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പണമിടപാട് പൂര്‍ത്തിയായാല്‍ ഫോണ്‍പേ താരങ്ങളുടെ ശബ്ദത്തില്‍ സ്മാര്‍ട്ട് സ്പീക്കറുകളില്‍ അത് കേള്‍പ്പിക്കുന്നതാണ് പുതിയ സംവിധാനം. പണം ലഭിച്ചുവെന്ന് നന്ദി പറഞ്ഞ് താരങ്ങളുടെ ശബ്ദത്തില്‍ ഉപയോക്താക്കളെ മനസില്ലാക്കുന്ന ഒരു രീതിയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

പുതിയ ഫീച്ചര്‍ പെട്ടെന്ന് ജനപ്രിയമായി. എന്തായാലും നടന്‍ മഹേഷ് ബാബു വാങ്ങിക്കുന്ന തുകയും ഞെട്ടിക്കുന്നതാണ് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, ഗുണ്ടുര്‍ കാരമാണ് മഹേഷ് ബാബുവിന്റേതായി ഒടുവില്‍ എത്തിയത്. വമ്പന്‍ ഹൈപ്പില്‍ എത്തിയ ഒരു സിനിമയായിട്ടും മഹേഷ് ബാബു വലിയ പ്രതിഫലം അല്ല വാങ്ങിച്ചത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

മഹേഷ് ബാബുവിന് ആകെ 50 കോടി രൂപയാണ് ലഭിച്ചത് എന്നായിരുന്നു അനൗദ്യോഗിക റിപ്പോര്‍ട്ട്. ത്രിവിക്രമാണ് ഗുണ്ടുര്‍ കാരം സിനിമ സംവിധാനം ചെയ്തത്. തിരക്കഥ എഴുതിയതും ത്രിവിക്രമമാണ്. ജയറാമും ഒരു പ്രധാന കഥാപാത്രത്തില്‍ ചിത്രത്തില്‍ വേഷമിട്ടിരുന്നു. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമന്‍ നിര്‍വഹിച്ചപ്പോള്‍ റിലിസിനു മുന്നേ പാട്ടുകള്‍ ഹിറ്റായിരുന്നു.

More in Actor

Trending

Recent

To Top