Bollywood
സെയ്ഫ് അലി ഖാനെ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോയുമായി തീ വ്രവാദ സംഘടനയായ ജെ യ്ഷ് ഇ മുഹമ്മദ്; ഷെയർ ചെയ്യരുതെന്ന മുന്നറിയിപ്പുമായി ജമ്മു കശ്മീർ പോലീസ്
സെയ്ഫ് അലി ഖാനെ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോയുമായി തീ വ്രവാദ സംഘടനയായ ജെ യ്ഷ് ഇ മുഹമ്മദ്; ഷെയർ ചെയ്യരുതെന്ന മുന്നറിയിപ്പുമായി ജമ്മു കശ്മീർ പോലീസ്
നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് സെയ്ഫ് അലിഖാൻ. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സെയ്ഫ് അലിഖാന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് തീ വ്രവാദ സംഘടനയായ ജെ യ്ഷ് ഇ മുഹമ്മദ് (ജെഇഎം) നിർമ്മിച്ച വീഡിയോ പങ്കുവയ്ക്കരുതെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജമ്മു കശ്മീർ പൊലീസ്.
നടന്റെ ചിത്രവും ‘ഫാന്റം’ എന്ന സിനിമയുടെ പോസ്റ്ററും ദുരുപയോഗം ചെയ്തു കൊണ്ടുള്ള വീഡിയോയാണ് ജെഇഎം പുറത്തിറക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അഞ്ച് മിനുറ്റും 55 സെക്കൻഡും ദൈർഘ്യമുള്ള ഈ വീഡിയോ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് എത്തിയത്. ഈ വീഡിയോ ആരും പങ്കുവക്കരുതെന്ന് ജമ്മു കശ്മീർ പൊലീസ് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.
കൂടാതെ, ആർക്കെങ്കിലും വീഡിയോ ലഭിച്ചിട്ടുണ്ടെങ്കിൽ ആരാണ് പങ്കുവെച്ചതെന്ന് കൃത്യമായി റിപ്പോർട്ട് ചെയ്യണം. അയച്ചയാളുടെ ഫോൺ നമ്പർ, അയച്ച ദിവസം, സമയം എന്നിവ റിപ്പോർട്ട് ചെയ്യണം.
ഇക്കാര്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ അവരുടെ സൂപ്പർവൈസറി ഓഫീസർക്കും ടെക്സ്റ്റ് മെസേജ് വഴി അവരുടെ സൂപ്പർവൈസറി ഓഫീസർമാർക്കും റിപ്പോർട്ട് ചെയ്യണം എന്നുമാണ് നിർദ്ദേശം. യുഎപിഎ പ്രകാരം വകുപ്പ് 13, 18 എന്നിവയിൽ ഉൾപ്പെടുന്ന കുറ്റകൃത്യമാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.
കശ്മീരിൽ പ്രവർത്തിക്കുന്ന പാ കിസ്ഥാൻ ആസ്ഥാനമായുള്ള ദ യൂബന്ദി ജി ഹാദിസ്റ്റ് ഭീ കര സംഘടനയാണ് ജ യ്ഷെ മുഹമ്മദ്. കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഒരു സൈനിക ഉദ്യോഗസ്ഥനെയും മൂന്ന് സൈനികരെയും കൊ ലപ്പെടുത്തിയ ഭീക രാക്രമണത്തിന് പിന്നിൽ ഈ സംഘമായിരുന്നു.
ആക്രമണത്തിന് ശേഷം, ജെയ്ഷിൻ്റെ നിഴൽ ഗ്രൂപ്പായ കശ്മീർ ടൈഗേഴ്‌സ് ഒരു സൈനിക ഉദ്യോഗസ്ഥൻ്റെ കഴുത്തിൽ കത്തി ഓടിക്കുന്ന ക്രൂരമായ പ്രദർശനം കാണിക്കുന്ന ഒരു വീഡിയോ പോലും സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടു.
അതേസമയം, സെയ്ഫ് അലി ഖാനൊപ്പം കത്രീന കൈഫും പ്രധാന റോളിലെത്തിയ ഫാന്റം 2015ൽ ആണ് പുറത്തിറങ്ങിയത്. കബീർ ഖാൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറിന്, മുംബൈ ആക്രമണത്തിന് ശേഷം പുറത്തു വന്ന ഹുസൈൻ സെയ്ദിയുടെ ‘മുംബൈ അവഞ്ചേഴ്സ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കിയത്. ബോക്‌സ് ഓഫീസിൽ 84 കോടി വരെ സിനിമ നേടിയിരുന്നു.