Connect with us

മഹേഷ് ബാബുവിന്റെ കരിയര്‍ തകര്‍ക്കാന്‍ നോക്കുന്നു..; വിജയുടെ ‘വാരിസ്’ സംവിധായകനെതിരെ മഹേഷ് ബാബു ആരാധകര്‍

News

മഹേഷ് ബാബുവിന്റെ കരിയര്‍ തകര്‍ക്കാന്‍ നോക്കുന്നു..; വിജയുടെ ‘വാരിസ്’ സംവിധായകനെതിരെ മഹേഷ് ബാബു ആരാധകര്‍

മഹേഷ് ബാബുവിന്റെ കരിയര്‍ തകര്‍ക്കാന്‍ നോക്കുന്നു..; വിജയുടെ ‘വാരിസ്’ സംവിധായകനെതിരെ മഹേഷ് ബാബു ആരാധകര്‍

വിജയ് ചിത്രം ‘വാരിസിന്റെ’ തിരക്കിലാണ് സംവിധായകന്‍ വംശി പൈഡിപ്പള്ളി. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ഗാനങ്ങളും എല്ലാം വിജയ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ സംവിധായകന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മഹേഷ് ബാബുവിന്റെ ആരാധകര്‍. മനപൂര്‍വ്വം മഹേഷ് ബാബുവിന്റെ കരിയര്‍ തകര്‍ക്കാനാണ് വംശി പൈഡിപ്പള്ളി ശ്രമിച്ചത് എന്ന ആരോപണമാണ് മഹേഷ് ആരാധകര്‍ ഉയര്‍ത്തിയിരിക്കുന്നത്.

മഹേഷ് ബാബുവിനെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കിയ ‘മഹര്‍ഷി’ എന്ന സിനിമയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. എന്നാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു സിനിമ ആയിരുന്നില്ല മഹര്‍ഷി. സിനിമയുടെ ഉള്ളടക്കവും മേക്കിംഗും ആരാധകര്‍ക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നില്ല. ടൈറ്റില്‍ കാര്‍ഡ് പോലും ശരിയായില്ല എന്നായിരുന്നു ആരാധകരുടെ വിമര്‍ശനം.

മഹേഷ് ബാബുവിന്റെ 25ാമത്തെ സിനിമയായിരുന്നു മഹര്‍ഷി. ടൈറ്റില്‍ കാര്‍ഡ് വന്നപ്പോള്‍ വളരെ ലളിതമായാണ് എത്തിയത്. ഏറ്റവും വൃത്തികെട്ട രീതിയിലാണ് ടൈറ്റില്‍ കാര്‍ഡ് കാണിച്ചത്. സൂപ്പര്‍ താരത്തിന്റെ 25ാമത്തെ സിനിമ ആഘോഷിക്കപ്പെടാതിരിക്കാനാണ് സംവിധായകന്‍ ഇങ്ങനെ ചെയ്തത് എന്നാണ് ആരാധകര്‍ പറയുന്നത്.

2019ല്‍ പുറത്തിറങ്ങിയ സിനിമയാണ് മഹര്‍ഷി. 200 കോടി കളക്ഷന്‍ വരെ സിനിമ നേടിയിരുന്നു. റിഷി കുമാര്‍ എന്ന യുഎസ് ബേസ്ഡ് ആയ ബിസ്‌നസ്മാനെയാണ് സിനിമയില്‍ മഹേഷ് ബാബു അവതരിപ്പിച്ചത്. ഈ റോള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ സംവിധായകന്‍ ഈ കഥാപാത്രത്തെ കാര്യമായി പരിഗണിച്ചില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

മഹര്‍ഷിക്ക് ശേഷം വംശി പൈഡിപ്പള്ളി ഒരുക്കുന്ന സിനിമയാണ് വിജയ്‌യുടെ ‘വാരിസ്’. പൊങ്കലിന് റിലീസ് ചെയ്യാനൊരുങ്ങുന്ന സിനിമയിലെ ‘രഞ്ജിതമേ’ എന്ന ഗാനവും ‘ദി ദളപതി’ എന്ന രണ്ടാമത്തെ ഗാനവും എത്തിയിരുന്നു. ഇത് രണ്ടും വിജയ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിജയ്ക്ക് നല്‍കിയ പ്രധാന്യം സംവിധായകന് മഹേഷിന് നല്‍കിയില്ല. മഹേഷിന്റെ കരിയര്‍ തകര്‍ക്കാന്‍ നോക്കിയതാണ് എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് സംവിധായകന് എതിരെ താരത്തിന്റെ ആരാധകര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ നടനോ സംവിധായകനോ പ്രതികരിച്ചിട്ടില്ല.

More in News

Trending

Recent

To Top