News
കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി
കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി. ഇത് സംബന്ധിച്ച് നടന് ഇഡി സമൻസ് അയച്ചു. ഈ മാസം 27-ന് ഹാജരാകണം. റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ നടത്തുന്ന വിവാദ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളെ പ്രോത്സാഹിപ്പിച്ചതിനാണ് നടനെതിരെ അന്വേഷണം നടക്കുന്നത്.
ഇതിനായി സായ് സൂര്യ ഡെവലപ്പേഴ്സിൽ നിന്ന് മഹേഷ് ബാബു 5.9 കോടി രൂപ വാങ്ങിതയായി ഇഡി കണ്ടെത്തി. ഓൺലൈൻ ബാങ്കിംഗ് വഴി 3.4 കോടി രൂപയും പണമായി 2.5 കോടി രൂപയും മഹേഷ് ബാബു കൈപ്പറ്റിയതായാണ് കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ 16-ന് ആയിരുന്നു ഇഡിയുടെ ഹൈദരാബാദ് സോണൽ ഓഫീസിലും സെക്കന്തരാബാദിലെ നാല് സ്ഥലങ്ങളിലും ഇഡി റെയ്ഡ് നടത്തിയത്. തുടർന്ന് 74.4 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഭാഗ്യനഗർ പ്രോപ്പർട്ടീസ് ലിമിറ്റഡ് ഡയറക്ടർ നരേന്ദ്ര സുരാന, സായ് സൂര്യ ഡെവലപ്പേഴ്‌സ് ഉടമ കെ സതീഷ് ചന്ദ്ര എന്നിവർക്കെതിരെയാണ് അന്വേഷണം. കേസിൽ വിശദമായ അന്വേഷണത്തിനാണ് ഇഡിയുടെ നീക്കം.
