Malayalam
മധുര രാജ തമിഴ് പതിപ്പ് റിലീസിനൊരുങ്ങുന്നു;തമിഴകത്ത് ഇനി മമ്മൂട്ടിയുടെ തേരോട്ടം!
മധുര രാജ തമിഴ് പതിപ്പ് റിലീസിനൊരുങ്ങുന്നു;തമിഴകത്ത് ഇനി മമ്മൂട്ടിയുടെ തേരോട്ടം!
By
പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു മധുര രാജ.മമ്മൂട്ടി മുഖ്യ കഥാപാത്രത്തിലെത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ആരാധകർ നൽകിയത്.മാത്രമല്ല ചിത്രത്തിൽ സണ്ണി ലിയോണും എത്തിയത് ആരാധകരെ ത്രസിപ്പിച്ചു.ഈ വര്‍ഷം വിഷു റീലീസ് ആയെത്തിയ ഈ ചിത്രം നൂറു കോടി രൂപയുടെ ടോട്ടല്‍ ബിസിനസ് നടത്തി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാൽ ചിത്രത്തിന്റെ തമിഴ് പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.
ഈ വരുന്ന ഒക്ടോബര്‍ 18 നു ആണ് മധുരരാജയുടെ തമിഴ് പതിപ്പ് റിലീസ് ചെയ്യാന്‍ പോകുന്നത്. മമ്മൂട്ടി, ജയ് എന്നിവര്‍ക്ക് ഒപ്പം തെലുങ്ക് നടന്‍ ജഗപതി ബാബു, അനുശ്രീ, മഹിമ നമ്പ്യാര്‍, സലിം കുമാര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്‍, ഷംന കാസിം, നോബി, അന്നാ രാജന്‍, നരേന്‍ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തില്‍ ഉണ്ട്. ഗോപി സുന്ദര്‍ സംഗീതം ഒരുക്കിയ ഈ ചിത്രത്തില്‍ ഒരു ഐറ്റം നമ്പറുമായി എത്തിയിരിക്കുന്നത് ബോളിവുഡ് താര സുന്ദരിയായ സണ്ണി ലിയോണി ആണ്. പുലി മുരുകന്‍ എന്ന ഇന്‍ഡസ്ട്രി ഹിറ്റായ മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം വൈശാഖ്- ഉദയ കൃഷ്ണ ടീം ഒന്നിച്ച ചിത്രമായിരുന്നു മധുര രാജ. വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗം ആണ് ഈ ചിത്രം.
madhura raja tamil dub release date announced
