Connect with us

എട്ടു വർഷങ്ങൾക്ക് ശേഷം മധുബാല എത്തുന്നു. തിരിച്ചുവരവ് ബോളിവുഡ് ചിത്രത്തിലൂടെ!

Interesting Stories

എട്ടു വർഷങ്ങൾക്ക് ശേഷം മധുബാല എത്തുന്നു. തിരിച്ചുവരവ് ബോളിവുഡ് ചിത്രത്തിലൂടെ!

എട്ടു വർഷങ്ങൾക്ക് ശേഷം മധുബാല എത്തുന്നു. തിരിച്ചുവരവ് ബോളിവുഡ് ചിത്രത്തിലൂടെ!

തിളങ്ങുന്ന കണ്ണും ചിരിയും സ്വന്തമായുള്ള അന്നത്തെ ആ സുന്ദരി വീണ്ടും തിരിച്ച് വരുന്നു. റോജ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ  തമിഴകത്തിനകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ച സുന്ദരിയായ മധുബാല തന്നെ. തിരിച്ചുവരവ‌് ബോളിവുഡിലേക്കാവുമ്പോൾ എല്ലാവരെയും ഒന്നു പേടിപ്പിക്കണമല്ലോ. അതിനുപറ്റിയത‌് ഹൊറർ ഫിലിം ആണ‌്. അതെ,  ഖല്ലി ബല്ലി എന്ന ചിത്രത്തിലൂടെ പ്രിയനായിക മധുബാല ബോളിവുഡിലേക്ക‌് തിരിച്ചുവരികയാണ‌്. ഈ വർഷം സീതരാമ കല്യാണ, പ്രീമിയർ പദ‌്മിനി എന്നീ കന്നഡ സിനിമകളിലും അഗ്നി വേഴ‌്സസ‌് ദേവി എന്ന തമിഴ‌് ചിത്രത്തിലും മധുബാല അഭിനയിച്ചിരുന്നു. എന്നാൽ, തന്റെ പ്രധാന തട്ടകമായ ബോളിവുഡിലേക്ക‌് എത്താൻ കുറച്ചുവൈകിയെന്ന‌് മധുബാല പറഞ്ഞു.

മികച്ച അവസരം ലഭിക്കാത്തതിനാലാണ‌് ബോളിവുഡിലേക്ക‌ുള്ള വരവ‌് വൈകിയതെന്ന‌ും മധു പറയുന്നു. തൊണ്ണൂറുകളിൽ  ബോളിവുഡിലും തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുപിടി ഹിറ്റ‌് ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നടിയാണ‌് മധുബാല. 1991ൽ ഫൂൽ ഓർ കാണ്ഡേ എന്ന ചിത്രത്തിലൂടെയാണ‌്  സിനിമയിലെത്തിയത‌്. പിന്നീട‌് റോജ, ജെന്റിൽമാൻ, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ മിന്നിച്ചു. 2011ൽ ലവ‌് യു മിസ‌്റ്റർ കലാകാർ എന്ന ചിത്രത്തിലാണ‌് അവസാനമായി അഭിനയിച്ചത‌്.

പിന്നീട‌് മധുബാലയെക്കുറിച്ച‌് ഒരുവിവരവുമുണ്ടായില്ല. എല്ലാ തിരക്കുകളിൽനിന്നും ഒഴിഞ്ഞ‌് താൻ മുംബൈയിൽ സിനിമയെ നോക്കിക്കാണുകയായിരുന്നുവെന്ന‌് മധുബാല മുംബൈ മിററിന‌് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2017ൽ ആരംഭ‌് എന്ന ടെലിവിഷൻ പരിപാടിയിലൂടെ വീണ്ടും ക്യാമറയ‌്ക്ക‌് മുന്നിലെത്തി. 


ആരംഭിൽ കൂടെ പരിപാടി അവതരിപ്പിച്ച രജനീഷാണ‌് തന്നെ വീണ്ടും സിനിമയിലേക്ക‌് കൊണ്ടുവരുന്നതെന്ന‌് മധുബാല പറഞ്ഞു. ഖല്ലി ബല്ലി എന്ന ചിത്രത്തിലേക്ക‌് മധുബാലയെ നിർദേശിച്ചത‌് രജനീഷാണ‌്.

Madhubala back to movies….

More in Interesting Stories

Trending

Recent

To Top