Actress
മധുബാലയ്ക്ക് എന്തുപറ്റി..? നടക്കാൻ പോലും ബുദ്ധിമുട്ടുന്നല്ലോ…?; വീഡിയോ കണ്ട് ഞെട്ടി ആരാധകർ
മധുബാലയ്ക്ക് എന്തുപറ്റി..? നടക്കാൻ പോലും ബുദ്ധിമുട്ടുന്നല്ലോ…?; വീഡിയോ കണ്ട് ഞെട്ടി ആരാധകർ
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മധുബാല. 1992ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ, തമിഴകത്തും ഇന്ത്യ മുഴുവനും കലക്ഷൻ റിക്കാർഡുകൾ തിരുത്തി കുറിച്ച റോജ എന്ന സിനിമയിലൂടെ കരിയർ തന്നെ മാറി മറിഞ്ഞ താരമാണ് മധുബാല. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ന് മധുബാല പ്രേക്ഷകരുടെ റോജയാണ്.
മലയാളികൾക്ക് മോഹൻലാലിന്റെ യോദ്ധ എന്ന ചിത്രത്തിലൂടെയും മധുബാലയെ അടുത്തറിയാം. അശ്വതിയായി മോഹൻലാലിനും ജഗതിക്കുമൊപ്പം മാധുവും സ്ക്രീനിൽ നിറഞ്ഞ് നിന്ന താരം ഇടയ്ക്ക്വെച്ച് അഭിനയത്തിൽ നിന്ന് ഒരു ചെറിയ ഇടേവള എടുത്തിരുന്നുവെങ്കിലും ഇപ്പോൾ അഭിനയത്തിൽ സജീവണ്. മാത്രമല്ല ടിവി ഷോകളിലും സോഷ്യൽ മീഡിയയിലും എല്ലാം വളരെയധികം സജീവമാണ് നടി.
ഇപ്പോഴിതാ അമ്പത്തിയഞ്ചുകാരിയായ താരത്തിന്റെ എയർപോർട്ടിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസം താരം മുംബൈ എയർപോട്ടിൽ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങൾ ആണിത്. ബ്ലാക്ക് സ്കിന്നി ജീൻസും കറുത്ത ഫുൾ സ്ലീവ് ടോപ്പും കാർഡിഗനുമായിരുന്നു മധുവിന്റെ വേഷം. ഒപ്പം പേസ്റ്റൽ നിറത്തിലുള്ള ലോങ് ബൂട്ടും മാധു ധരിച്ചിരുന്നു.
അമ്പത്തിയഞ്ചിലും ശരീരത്തിന്റെ ഫിറ്റ്നസ് മാധു കാത്തുസൂക്ഷിക്കുന്നുണ്ട്. അനാവശ്യ ശരീരഭാരം നിലനിർത്തുന്നതിനോട് താൽപര്യമില്ലാത്തതിനാൽ കൃത്യമായ ഫിറ്റ്നസ് മാധു ഫോളോ ചെയ്യുന്നുണ്ട്. നടിയുടെ എയർപോട്ട് വീഡിയോ ശ്രദ്ധിക്കപ്പെട്ടപ്പോൾ പരിഹാസ കമന്റുകളാണ് ഏറെയും കമന്റ് ബോക്സിൽ നിറഞ്ഞത്.
നടിയുടെ നടത്തത്തിന് എന്തോകുഴപ്പമുണ്ടെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. നടത്തത്തിൽ ബാലൻസ് ഇല്ലാത്തതായി തോന്നുന്നുവെന്നും മധുബാലയ്ക്ക് എന്തുപറ്റി..? നടക്കാൻ പോലും ബുദ്ധിമുട്ടുന്നല്ലോ..? മദ്യപിച്ചിട്ടുണ്ടോ എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്. എന്നാൽ അത് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടല്ലെന്നും ശീലമില്ലാത്ത ഷൂസ് ധരിച്ചതിന്റെ പരിണിത ഫലമാണെന്നും ചിലർ കുറിച്ചു.
ശരീര ഭാരത്തെക്കാൾ കൂടുതലാണ് നടിയുടെ ഷൂവിന്റെ ഭാരമെന്നും കമന്റുകളുണ്ട്. ചിലർ താരത്തെ വസ്ത്രത്തെയും വിമർശിച്ചു. ശീതകാലാവസ്ഥയുള്ള രാജ്യങ്ങളിൽ ഉപയോഗിക്കുന്ന കാർഡിഗൻ പോലുള്ള ധരിച്ച് മുംബൈയിലെ ചൂടൻ കാലാവസ്ഥയിൽ നടക്കുന്നതിനായിരുന്നു പരിഹാസം.
അതേസമയം, അഴകൻ എന്ന സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച മാധു തൊണ്ണൂറുകളിൽ സിനിമയിൽ സജീവമായിരുന്നു.റോജ, ജെന്റിൽമാൻ പോലുള്ള സിനിമകളിലെ അഭിനയമാണ് നടിയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. 1999ലാണ് ആനന്ദ് ഷാ എന്നയാളെ മാധു വിവാഹം ചെയ്യുന്നത്. ഒരു ഫോട്ടോഷൂട്ടിനിടയിൽ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു. രണ്ട് പെൺമക്കളാണ് ദമ്പതികൾക്ക്. അമയയും കെയിയയും. അതിൽ മുതിർന്നയാൾക്ക് 23 വയസായി. കല്യാണം കഴിഞ്ഞിട്ട് 25 വർഷമായി.
എന്നാലും ഞങ്ങൾ വഴക്ക് കൂടുമ്പോൾ ഞാൻ പറയാറുണ്ട്… നിങ്ങൾ എന്നെ കല്യാണം കഴിച്ചത് ഷോറൂമിൽ ഇരിക്കുന്ന ബിഎംഡബ്ലിയു കാർ കണ്ട് ഇഷ്ടപ്പെട്ട് വാങ്ങിയതുപോലെ അല്ലേയെന്ന്. ഞാൻ ഒരുപാട് നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. അവർക്ക് ഇന്നൊരാളോട് പ്രണയം തോന്നിയാൽ നാളെ അത് ഉണ്ടാവണമെന്നില്ല. അത് വേറെ ആളോട് ആയിരിക്കും. ഇങ്ങനെ കുറെ കാര്യങ്ങൾ ഞാൻ ലൈഫിൽ കണ്ടതാണ്. അതുകൊണ്ട് ഒരു നടനെ കല്യാണം കഴിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.
ആനന്ദിനെ കണ്ടപ്പോൾ അദ്ദേഹത്തിന് പ്രണയലേഖനം എഴുതാനോ റോസാപ്പൂവ് കൊടുത്ത് പ്രൊപ്പോസ് ചെയ്യാനോ ഒന്നും അറിയാത്ത ആളാണെന്ന് മനസിലായി. ഞാൻ എങ്ങനെയാണോ അതിന്റെ ഓപ്പോസിറ്റായ ആളാണ്. പക്ഷെ ഭയങ്കര ജനുവിനായ ആളാണ് എന്നാണ് ഭർത്താവിനെ കുറിച്ച് ഒരിക്കൽ മധുബാല പറഞ്ഞത്.
അതേസമയം, റോജയിലെ പ്രകടനത്തിന് മണിരത്നത്തിന് താൻ അന്ന് നന്ദി പറഞ്ഞില്ലെന്നും ഇപ്പോഴാണ് തൻറെ കരിയറിൽ മണിരത്നത്തിൻറെ സംഭാവനകൾ തിരിച്ചറിഞ്ഞതെന്നും നേരത്തെ അദ്ദേഹത്തെ അവഗണിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മധുബാല പറഞ്ഞിരുന്നു.