Malayalam
അമരാവതിയിലേക്ക് ചവിട്ടിപ്പൊളിച്ച് ശിവന്റെ എൻട്രി; മുണ്ടും മടക്കി തമ്പി ഓടുന്ന കാഴ്ച ; സാന്ത്വനം പുത്തൻ എപ്പിസോഡ് പൊളിക്കും!
അമരാവതിയിലേക്ക് ചവിട്ടിപ്പൊളിച്ച് ശിവന്റെ എൻട്രി; മുണ്ടും മടക്കി തമ്പി ഓടുന്ന കാഴ്ച ; സാന്ത്വനം പുത്തൻ എപ്പിസോഡ് പൊളിക്കും!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാന്ത്വനത്തിലെ ഓരോ എപ്പിസോഡും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ശിവന്റെയും അഞ്ജലിയുടെയും റൊമാന്റിക് രംഗങ്ങള്‍ക്കു ശേഷം സംഘര്‍ഷഭരിതമായ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ് ഇപ്പോള്‍ സാന്ത്വനം.
രാജശേഖരന് തമ്പിയുടെ ചേച്ചി രാജേശ്വരി ഹരിയോട് കയര്‍ക്കുന്നതും ഗുണ്ടകളെ ഉപയോഗിച്ച് തല്ലാന്‍ ശ്രമിക്കുന്നതുമൊക്കെയാണ് പുതിയ എപ്പിസോഡുകളില്‍. ഹരിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്ന രാജേശ്വരിക്ക് ശിവന് തക്ക മറുപടി നല്‍കുന്നതാണ് ഇനിയുള്ള എപ്പിസോഡുകളിലുള്ളത്. ലച്ചു അപ്പച്ചി ഓടിയ കണ്ഠം അവിടെ തന്നെയുണ്ട്.. രാജേശ്വരി അപ്പച്ചിയ്ക്കും അതെ കണ്ടത്തിലൂടെ ഓടാം.
ഹരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വിളിച്ചുകൊണ്ടുപോകുന്ന രാജേശ്വരിയുടെ ഗുണ്ടാസംഘം പിന്നീട് ഹരിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന കാഴ്ചയാണ് കാണുന്നത്. അപ്പുവിന്റെ ഭര്‍ത്താവാണെന്നു കരുതിയാണ് താന്‍ അന്നു അതൊക്കെ ക്ഷമിച്ചതെന്നു പറഞ്ഞ രാജേശ്വരി തന്റെ യഥാര്‍ഥസ്വഭാവം പുറത്തെടുക്കുന്നു.
അഞ്ജുവിന്റെ സ്വത്തും പണവും കണ്ട് മോഹിക്കേണ്ടെന്നും അതൊന്നും തരാന്‍ ഉദ്ദേശമില്ലെന്നും രാജേശ്വരി ഹരിയോട് പറയുന്നു. കൂടാതെ കുടുംബക്ഷേത്രത്തിന്റെ അവകാശം തിരികെ തമ്പിയെ ഏല്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അഞ്ജുവിനെ തന്നത് ഒരു ഭിക്ഷയായി കാണണമെന്നും നീ ഞങ്ങളുടെ സ്വത്തും പണവും അനുഭവിക്കാന്‍ യോഗ്യനല്ലെന്നും ഹരിയെ ആക്ഷേപിക്കുന്ന രാജേശ്വരിക്ക് ഹരിയും നല്ല മറുപടി നല്കുന്നു. നിങ്ങളുടെ ഭീഷണിക്ക് താന്‍ വഴങ്ങുകയില്ലെന്നും ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തു കാണിക്കാനും ഹരി മറുപടി നല്കുന്നു. ഇത്രയും പറഞ്ഞ സ്ഥിതിക്ക് തനിക്ക് തന്ന അവകാശങ്ങളില്‍ നിന്നും പിന്മാറാന് ഉദ്ദേശിക്കുന്നില്ലെന്നും ഹരി വ്യക്തമാക്കുന്നു.
ഇതില്‍ കലിപൂണ്ട രാജേശ്വരി ഒപ്പമുണ്ടായിരുന്ന ഗുണ്ടകളോട് ഹരിയെ തല്ലാൻ പറയുകയാണ്. ഗുണ്ടകളുടെ മര്‍ദ്ദനത്തില്‍ അവശനായി കടയിലെത്തിയ ഹരിയോട് ശിവന് വിവരം തിരക്കുന്നു. ഹരിയില്‍ നിന്നും സത്യാവസ്ഥ മനസ്സിലാക്കിയ ശിവന് ഇതിന് തിരിച്ചുചോദിക്കുമെന്നു തന്നെ തീരുമാനിക്കുന്നു. ശത്രുവിനെയും ഹരിയേയും കൂട്ടി രാജേശ്വരിയുടെ ഫര്‍ണിച്ചര്‍ കടയിലെത്തിയ ഹരി അവിടെക്കണ്ട ഗുണ്ടകളെയെല്ലാം മലര്‍ത്തിയടിക്കുന്നു. പിന്നാലെ പകരം ചോദിക്കാനായി രാജേശ്വരിയുടെ അടുത്തേക്കും എത്തുന്നു. എന്നാല്‍ അതുകൊണ്ടും അരിശം തീരാതെ തമ്പിയുടെ വീട്ടിലേക്ക് പോവുകയാണ് ശിവനും സംഘവും.
സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡുകളുടെ പ്രമോ വൈറലായി മാറിയിരിക്കുകയാണ്. ശിവേട്ടന്റെ ശിവതാണ്ഡവം കാണാന്‍ തയ്യാറായി ഇരിക്കുകയാണ് എല്ലാ പ്രേക്ഷകരും. ഇന്നത്തെ എപ്പിസോഡ് കിടിലമായിരുന്നു.. ശിവേട്ടന്റെ എന്‍ട്രിയും ചവിട്ടും പൊളിയായിട്ടുണ്ടെന്നായിരുന്നു .
about santhwanam
