Malayalam
സണ്ണി വെയ്നും ലുക്മാനും തമ്മില്‍ പൊരിഞ്ഞയടിയും ചീത്തവിളിയും, പിടിച്ച് മാറ്റാന്‍ ശ്രമിച്ച് സുഹൃത്തുക്കള്‍; വൈറലായി വീഡിയോ
സണ്ണി വെയ്നും ലുക്മാനും തമ്മില്‍ പൊരിഞ്ഞയടിയും ചീത്തവിളിയും, പിടിച്ച് മാറ്റാന്‍ ശ്രമിച്ച് സുഹൃത്തുക്കള്‍; വൈറലായി വീഡിയോ
നിരവധി ആരാധകരുള്ള താരങ്ങളാണ് സണ്ണി വെയ്നും ലുക്മാനും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഇവരുടെ ഒരു വീഡിയോയാണ് ഇന്നലെ രാത്രി മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കോണ്ടിരിക്കുന്നത്.
ഹോട്ടല്‍ മുറിയില്‍ ഇരു താരങ്ങളും തമ്മില്‍ നടക്കുന്ന അടിയ്ക്കിടെ സുഹൃത്തുക്കള്‍ രണ്ട് പേരെയും മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതും എന്നാല്‍ വീണ്ടും അടി നടക്കുന്നതും വീഡിയോയില്‍ കാണാം.
ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ പ്രചരിക്കുന്ന വീഡിയോയെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും ചര്‍ച്ചകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അപ്ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ വൈറലായിരുന്നു.
സണ്ണിയും ലുക്മാനും ഒന്നിച്ചുള്ള പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണെന്നും, ക്യാമറയുടെ ചലനവും മറ്റും നോക്കി സക്രിപ്റ്റഡായാണ് വീഡിയോ എടുത്തിരിക്കുന്നതെന്നുമാണ് കുറച്ചാളുകള്‍ പറയുന്നത്. പക്ഷേ സിനിമയെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇതുവരെ പുറത്ത് വന്നിട്ടില്ല.
എന്നാല്‍ ഇത് ശരിക്കും നടന്ന അടിയാണെന്നും താരങ്ങള്‍ തമ്മിലുള്ള ഈഗോ പ്രശനമാണ് കാര്യങ്ങള്‍ വഷളാവാന്‍ കാരണമെന്നുമാണ് ചിലര്‍ പറയുന്നത്. എന്തായാലും താരങ്ങള്‍ രണ്ടു പേരും പ്രതികരിക്കുന്നത് വരെ കാത്തിരിക്കുകയാണ് ആരാധക ലോകം.
