പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിച്ച് മോഹൻലാൽ നായകനായ മാസ്സ് എന്റെർറ്റൈനർ തീയേറ്ററുകളിൽ വലിയ വിജയമായിക്കഴിഞ്ഞു. തീയേറ്ററുകളില്‍ ഹിറ്റായി ഓടുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ അടുത്ത സഹായിയായി അഭിനയിച്ച മുരുകന്‍ മാര്‍ട്ടിനാണ് ഇപ്പോഴത്തെ പ്രധാന താരം. ഒരു ഫൈറ്റ് സീനില്‍ എതൊരു ആരാധകനും കൊതിക്കുന്ന രീതിയില്‍ ആയിരുന്നു മുരുകന്റെ ഭാവങ്ങള്‍.
തമിഴ്നാട്ടിലെ തേനിയിൽ പെരിയം കുളത്ത് ജനിച്ച് ബാലവേലയ്ക്കായി കേരളത്തിലെത്തി അടിമവേല മടുത്തപ്പോൾ കുപ്പിയും പാട്ടയും പെറുക്കി വിറ്റും എരുമയെ മേയ്ച്ചും ബ്ലാക്കിൽ ടിക്കറ്റ് വിറ്റും അതിജീവനത്തിന്റെ കനൽവഴികൾ ചവിട്ടിക്കയറി ഒടുവിൽ ചലച്ചിത്രലോകത്തെത്തിയ താരമാണ് മുരുകൻ മാർട്ടിൻ.
ഉന്തുവണ്ടിയുമായി ഉപജീവനത്തിനായി ആക്രി പെറുക്കി നടക്കുന്ന കാലത്ത് കലൂരിനടുത്ത് ഒരു റോഡിൽ സിനിമാ ഷൂട്ടിംഗ് നടക്കുന്നത് മുരുകൻ മാർട്ടിൻ ഒരിക്കൽ കാണാനിടയായയി. “ഇരിക്കൂ എം.ഡി അകത്തുണ്ട് ” എന്നതായിരുന്നു ആ ചിത്രത്തിന്റെ പേര്..ഒരു സത്രീയോട് എന്തോ പറഞ്ഞതിന്റെ പേരിൽ സൈനുദ്ദീൻ എന്ന നടനെ ആരെക്കെയോ ചേർന്ന് തല്ലുന്നു അതായിരുന്നു രംഗം. അത് കണ്ട് ഓടിക്കൂടുന്ന ജനക്കൂട്ടത്തിനിടയിലേയ്ക്ക് അവിചാരിതമായി ആരോ മുരുകൻ മാർട്ടിനെ പിടിച്ചു നിർത്തി. മുരുകന്റെ ആദ്യ സിനിമാഭിനയം അവിടെ ആരംഭിച്ചു. സിനിമയെ വെല്ലുന്ന കഥയാണ് ഈ കലാകാരന് പറയാനുള്ളത്. ജീവിതത്തോട് പൊരുതി ജയിച്ച കഥ.
അനുരാഗ കരിക്കിന്‍ വെള്ളം, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അങ്കമാലി ഡയറീസ്, കലി എന്നിങ്ങനെ പോകുന്നു മുരുകന്റെ ചിത്രങ്ങള്‍.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...