Connect with us

ചേച്ചി എനിക്കൊന്ന് റിഹേഴ്സൽ നോക്കാൻ കുറച്ചുസമയം തരണമെന്ന് പറഞ്ഞു; മോഹൻലാലിൻറെ വാക്കുകൾ എന്നും ഓർത്തുവച്ചിരുന്നു ആനന്ദവല്ലി !!!

Malayalam Breaking News

ചേച്ചി എനിക്കൊന്ന് റിഹേഴ്സൽ നോക്കാൻ കുറച്ചുസമയം തരണമെന്ന് പറഞ്ഞു; മോഹൻലാലിൻറെ വാക്കുകൾ എന്നും ഓർത്തുവച്ചിരുന്നു ആനന്ദവല്ലി !!!

ചേച്ചി എനിക്കൊന്ന് റിഹേഴ്സൽ നോക്കാൻ കുറച്ചുസമയം തരണമെന്ന് പറഞ്ഞു; മോഹൻലാലിൻറെ വാക്കുകൾ എന്നും ഓർത്തുവച്ചിരുന്നു ആനന്ദവല്ലി !!!


പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായിരുന്ന ആനന്ദവല്ലിയുടെ വിടവാങ്ങലോടു കൂടി മലയാള സിനിമയ്‌ക്ക് നഷ്‌ടമായത് ശബ്‌ദസൗകുമാര്യത്തിന്റെ ഒരദ്ധ്യായമാണ്. 80കളിലും 90 കളിലും ആനന്ദവല്ലിയുടെ ശബ്‌ദത്തിൽ പ്രക്ഷകനു മുന്നിലെത്താത്ത നായികമാർ അപൂർവമായിരുന്നു എന്നുതന്നെ പറയാം. ശാരദ, ശോഭന, ഉർവശി, സുമലത, മേനക, സുഹാസിനി, ജയപ്രദ, ഗീത, പൂർണിമാ ജയറാം തുടങ്ങി മലയാളത്തിന്റെ നായികാ ഭാവങ്ങളെല്ലാം ആനന്ദവല്ലിയുടെ ശബ്‌ദത്തിൽ തിളങ്ങുകയായിരുന്നു.

ദേവി കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ് ആനന്ദവല്ലി ഡബ്ബിംഗ് രംഗത്തേക്ക് എത്തുന്നത്. അതിനുമുമ്പ് അറിയപ്പെടുന്ന നാടക കലാകാരിയായിരുന്നു അവർ. എത്രയോ കാലം ചെന്നൈയിൽ നിന്നും ഫ്‌ളൈറ്റിനു വന്ന് തിരുവനന്തപുരം ചിത്രാഞ്ജലിയിൽ ഡബ്ബ് ചെയ്തിട്ടുണ്ടവർ. വൈകുന്നേരത്തെ ഫ്‌ളൈറ്റിന് തിരിച്ചുപോകുകയായിരുന്നു പതിവ്. പഴയ യാത്രകളുടെ ഓർമയ്‌ക്കായി ഈയടുത്ത കാലംവരെ വലിയൊരു പെട്ടിനിറയെ ഫ്‌ളൈറ്റ് ടിക്കറ്റുകൾ താൻ സൂക്ഷിച്ചിരുന്നു എന്ന് ആനന്ദവലലി പറഞ്ഞിട്ടുണ്ട്. 250 രൂപയായിരുന്നു അന്നത്തെ ഫ്‌ളൈറ്റ് ചാർജ്.

‘ഫാസിലിന്റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് സമയത്ത് മോഹൻലാലിനെ പരിചയപ്പെട്ടത് നല്ല ഓർമ്മയാണ്. പൂർണിമക്കായിരുന്നു ഞാൻ ഡബ്ബ് ചെയ്‌തത്. ലൂപ്പ് സിസ്റ്റമായിരുന്നു അന്ന് ഡബ്ബിംഗിൽ. എല്ലാവരും ഒരുമിച്ചിരുന്നു ഡബ്ബ് ചെയ്യണം. അതിനിടയിലാണ് എഡിറ്റർ ശേഖറിന്റെ തോളിൽ കയ്യിട്ട് ലാൽ വന്നത്. മുടിയൊക്കെ നീട്ടിയിരുന്നു. സംഘട്ടനത്തിൽ ലാലിന്റെ കാലിനു പരിക്കേറ്റിരുന്നു. ഞാൻ ഡബ്ബിഗ് തുടങ്ങാമെന്ന് സംവിധായകനോട് പറഞ്ഞപ്പോൾ ചേച്ചി എനിക്കൊന്ന് റിഹേഴ്സൽ നോക്കാൻ കുറച്ചുസമയം തരണമെന്ന് പറഞ്ഞു. കുറേനേരം റിഹേഴ്സൽ നോക്കിയശേഷമാണ് ഡബ്ബിംഗ് തുടങ്ങിയത്’- ഒരു അഭിമുഖത്തിൽ അവർ പറഞ്ഞ വാക്കുകളാണിത്.

ഡബ്ബിംഗ് ആർട്ടിസ്‌റ്റുകൾക്ക് സിനിമയയിൽ ലഭിക്കേണ്ട പരിഗണന ഒരിക്കലും ലഭിച്ചിരുന്നില്ലെന്ന് തന്റെ ജീവിതാനുഭവത്തിലൂടെ ആനന്ദവല്ലി പലപ്പോഴും വ്യക്തമാക്കിയിരുന്നു.

mohanalal pleased anandavalli

More in Malayalam Breaking News

Trending

Recent

To Top