Malayalam Breaking News
നീണ്ട ഒരിടവേളക്ക് ശേഷം സുരേഷ്‌ഗോപി-ശോഭന ജോഡി ഒരുമിക്കുന്നു, കൂടെ നസ്രിയയും!!!
നീണ്ട ഒരിടവേളക്ക് ശേഷം സുരേഷ്‌ഗോപി-ശോഭന ജോഡി ഒരുമിക്കുന്നു, കൂടെ നസ്രിയയും!!!
Published on
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ സുരേഷ് ഗോപി-ശോഭന ജോഡി വീണ്ടുമൊന്നിക്കുന്നു. ചിത്രത്തിൽ നസ്രിയയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
മണിച്ചിത്രത്താഴ്, ഇന്നലെ,കമ്മിഷണർ,രജപുത്രൻ തുടങ്ങി കുറച്ച് സിനിമകളിലെ ഇരുവരും ഒന്നിച്ചിട്ടുള്ളു. 2005 ൽ പുറത്തിറങ്ങിയ ജയരാജ് ന്റെ മകൾക്ക് എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ചത്.
2013 ഇൽ റിലീസ് ചെയ്ത തിരയാണ് ശോഭന അവസാനമായി മലയാളത്തിൽ ചെയ്ത സിനിമ. സുരേഷ് ഗോപി ഇപ്പോൾ ബി ജെ പിയുടെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിന്റെ ചൂടിലുമാണ്.
suresh gopi, shobhana and nazriya team up again for a new movie
Continue Reading
You may also like...
Related Topics:Nazriya Nazim, Shobhana, Suresh Gopi