Malayalam Breaking News
നടി അമ്പിളിദേവിയുടെ മുന്‍ഭര്‍ത്താവിന്റെ കാമുകിക്കെതിരെ മോഷണക്കേസ്;ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!!!
നടി അമ്പിളിദേവിയുടെ മുന്‍ഭര്‍ത്താവിന്റെ കാമുകിക്കെതിരെ മോഷണക്കേസ്;ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!!!
നടി അമ്പിളി ദേവിയുടെയും ആദിത്യന്റെയും രണ്ടാം വിവാഹവും തുടർന്നുണ്ടായ വിവാദങ്ങൾക്കും ശേഷം ഇപ്പോഴിതാ മറ്റൊരു വിവാദ വിഷയം കൂടി പുറത്തുവന്നിരിക്കുകയാണ്. അമ്പിളിദേവിയുടെ മുന്‍ഭര്‍ത്താവിന്റെ കാമുകിക്കെതിരെ മോഷണക്കേസ്. സീരിയല്‍ മേഖലയിലെ തന്നെ ജോലി ചെയ്യുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അമ്പിളിദേവിയും നടന് ആദിത്യനും പിന്നാലെയാണ് അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ് ലോവലിന്റെ വിവരങ്ങള്‍ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. കരുനാഗപള്ളി സ്വദേശിയായിരുന്ന ഒരു യുവതിയുമായി ലോവല്‍ ലിവിങ് ടുഗെദറില്‍ ആണെന്ന് വാര്‍ത്തകള്‍ വന്നു.
ലോവലിന്റെ വീട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ശേഷം ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ലോവല്‍ വിവാഹവാഗ്ദാനം നല്കി ഈ യുവതിയെ പണം തട്ടിയെടുത്ത ശേഷം കബളിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം എത്തിയത്.ലോവലിനെ തേടി വീട്ടിലെത്തിയ യുവതിയെ ലോവലിന്റെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു, ഇതിന് പിന്നാലെയാണ് യുവതി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
തുടര്‍ന്ന് യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് യുവതി ലോവലിനെതിരെ മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍ ഈ യുവതിക്ക് എതിരെയാണ് പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ സിന്ത എന്ന സിരീയില്‍ മേഖലയില്‍ തന്നെയുള്ള യുവതി പരാതി നല്‍കിയിരിക്കുന്നത്. യൂണിവേഴ്സിറ്റിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണെന്നും രണ്ടു ദിവസം തന്റെ ബന്ധുവിനെ താമസിപ്പിക്കാമോ എന്നും സീരിയലിലെ മഹേഷ് എന്ന സംവിധായകനാണ് സീരിയലില്‍ ഹെയര്‍ഡ്രസറായ തന്നെ ബന്ധപ്പെട്ടത്. തുടര്‍ന്ന് ലോവല്‍ യുവതിയെ തന്റെ വീട്ടിലെത്തിച്ചു.ഇതിന് പിന്നാലെ യുവതി താന്‍ ലോവലിനെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും മോതിരം മാറിയെന്നും സിന്തയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ താമസിച്ച യുവതി പണവും തന്റെ ഡയമണ്ട് മോതിരവും അപഹരിച്ച ശേഷം മുങ്ങുകയുമായിരുന്നു എന്നാണ് സിന്ത പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം പൊലീസ് മഹേഷിനെയും ലോവലിനെയും ആരോപണവിധേയയായ യുവതിയെയും ബന്ധപ്പെട്ട് ഉടന്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും ലോവലും യുവതിയും ഇതുവരെയും സ്റ്റേഷനില്‍ എത്തിയിട്ടില്ല.
loval lover against case
