ഈ 2022ൽ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു…അക്കൂട്ടത്തിലേക്ക് ഈ ഡിസംബർ മാസത്തിൽ മറ്റൊരു സന്തോഷം കൂടി; രണ്ടു കോടിയുടെ റേഞ്ച് റോവർ സ്വന്തമാക്കി ലിസ്റ്റിൻ സ്റ്റീഫൻ
ഈ 2022ൽ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു…അക്കൂട്ടത്തിലേക്ക് ഈ ഡിസംബർ മാസത്തിൽ മറ്റൊരു സന്തോഷം കൂടി; രണ്ടു കോടിയുടെ റേഞ്ച് റോവർ സ്വന്തമാക്കി ലിസ്റ്റിൻ സ്റ്റീഫൻ
ഈ 2022ൽ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു…അക്കൂട്ടത്തിലേക്ക് ഈ ഡിസംബർ മാസത്തിൽ മറ്റൊരു സന്തോഷം കൂടി; രണ്ടു കോടിയുടെ റേഞ്ച് റോവർ സ്വന്തമാക്കി ലിസ്റ്റിൻ സ്റ്റീഫൻ
നിർമ്മാതാവെന്ന നിലയിൽ വിജയിച്ചു നിൽക്കുന്ന ലിസ്റ്റിന്റെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി എത്തിയിരിക്കുന്നു . രണ്ടു കോടി വിലയുള്ള റേഞ്ച് റോവർ സ്വന്തമാക്കി ലിസ്റ്റിൻ. തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെയാണ് ലിസ്റ്റിൻ ആരാധകരുമായി സന്തോഷവാർത്ത പങ്കുവച്ചത്. ആഡംബര എസ്‌യുവിയായ റേഞ്ച് റോവര്‍ സ്‌പോര്‍ട് 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ വാഹനമാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തിരഞ്ഞെടുത്തത്. അടുത്തിടെ രൂപം മാറ്റി വിപണിയിലെത്തിയ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
“ഈ 2022ൽ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു…അക്കൂട്ടത്തിലേക്ക് ഈ ഡിസംബർ മാസത്തിൽ മറ്റൊരു സന്തോഷം കൂടി .. ഇനി എന്നോടൊപ്പമുള്ള യാത്രയിൽ ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു… കൂടെ നിന്ന പ്രേക്ഷകർക്കും സപ്പോർട്ട് ചെയ്തവർക്കും ഒരുപാട് നന്ദി” ലിസ്റ്റിൻ കുറിച്ചു. കുറിപ്പിനൊപ്പം കുടുംബത്തോടൊപ്പമുള്ള ചിത്രവും ലിസ്റ്റിൻ പങ്കുവച്ചിട്ടുണ്ട്. നിർമ്മാണത്തിൽ പങ്കാളിയായ പൃഥ്വിരാജിനെ നന്ദി അറിയിക്കാനും ലിസ്റ്റിൻ മറന്നില്ല.
ട്രാഫിക് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് എത്തിയ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ഭൂരിഭാഗം ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനോടു സഹകരിച്ച് ലിസ്റ്റിന്‍ നിര്‍മിച്ച ഗോള്‍ഡാണ് ഒടുവില്‍ തിയറ്ററിലെത്തിയ ചിത്രം. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ വിതരണവും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് നിര്‍വഹിക്കുന്നത്.
ബോളിവുഡ് ചിത്രം ‘സെൽഫി’യാണ് മാജിക് ഫ്രെയിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന പുതിയ ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ‘എന്താടാ സജി’, ടൊവിനോയുടെ ‘അജയന്റെ രണ്ടാം മോഷണം’ എന്നിവയാണ് മറ്റു ചിത്രങ്ങൾ. മാജിക്ക് ഫ്രെയിംസ് വിതരണത്തിനെത്തിക്കുന്ന അനവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...