Connect with us

ഭയം നിറച്ച് വാമനൻ സ്നീക്ക് പീക്ക്; ഇന്ദ്രൻസ് ചിത്രം വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിൽ!

vamanan

News

ഭയം നിറച്ച് വാമനൻ സ്നീക്ക് പീക്ക്; ഇന്ദ്രൻസ് ചിത്രം വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിൽ!

ഭയം നിറച്ച് വാമനൻ സ്നീക്ക് പീക്ക്; ഇന്ദ്രൻസ് ചിത്രം വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിൽ!

ഭയം നിറച്ച് വാമനൻ സ്നീക്ക് പീക്ക്; ഇന്ദ്രൻസ് ചിത്രം വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിൽ!

മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു നിർമ്മിച്ച് എ.ബി ബിനിൽ സംവിധാനം ചെയ്യുന്ന വാമനൻ എന്ന ചിത്രത്തിന്റെ സ്നീക്ക് പീക്ക് പുറത്തിറക്കി. ഇന്ദ്രൻസും കുടുംബവും ഒരു ജീപ്പിൽ പോകുമ്പോൾ ഉണ്ടാകുന്ന ദുരൂഹത നിറഞ്ഞ രം​ഗങ്ങളാണ് സ്നീക്ക് പീക്കിലുള്ളത്. ഈ വെള്ളിയാഴ്ച്ച ചിത്രം തീയ്യേറ്ററുകളിലെത്തും. നേരത്തെ റിലീസ് ചെയ്ത ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നു.

വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. ഹൈറേഞ്ചിലെ ഒരു റിസോർട്ടിലെ മാനേജരാണ് വാമനൻ. പുതിയതായി അദേഹം വാങ്ങിയ വീട്ടിലേക്ക് കുടുംബവുമായി താമസം മാറുന്നു. അതിനു ശേഷം അവിടെ ഉണ്ടാകുന്ന സംഭവങ്ങൾ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുന്നു. ഹൊറർ സൈക്കോ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു.

സമ അലി സഹ നിർമ്മാതാവായ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമത്തിൽ, ബിജുകുമാർ കവുകപറമ്പിൽ, സുമ മേനോൻ എന്നിവരാണ്. അരുൺ ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് മിഥുൻ ജോർജ് ആണ്. എഡിറ്റർ- സൂരജ് അയ്യപ്പൻ. പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട്- നിഥിൻ എടപ്പാൾ, മേക്കപ്പ് – അഖിൽ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖർ. പിആർ ആന്റ് മാർക്കറ്റിങ്- കൺടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ മാർക്കറ്റിങ്: ഒപ്പറ. സാഗ ഇന്റർനാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം ഡിസംബർ 16ന് തിയേറ്ററുകളിൽ എത്തിക്കുന്നത്.

Continue Reading
You may also like...

More in News

Trending