News
‘കാന്താര സിനിമ കണ്ട് വളരെയധികം പഠിച്ചു’; ചിത്രത്തെ അഭിനന്ദിച്ച് ഹൃത്വിക് റോഷന്‍
‘കാന്താര സിനിമ കണ്ട് വളരെയധികം പഠിച്ചു’; ചിത്രത്തെ അഭിനന്ദിച്ച് ഹൃത്വിക് റോഷന്‍
കന്നഡയില്‍ നിന്നുമെത്തി ലോകമെമ്പാടും ശ്രദ്ധ നേടിയ ചിത്രമാണ് കാന്താര. റിഷബ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം അതുവരെയുണ്ടായിരുന്ന കന്നഡ സിനിമാ സമവാക്യങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് തിയറ്ററുകളില്‍ എത്തിയത്. കെ. ജി.എഫിന് ശേഷം കന്നഡ സിനിമാ ലോകത്തെ അടയാളപ്പെടുത്തിയത് കാന്താരയാണ്.
സംവിധായകന്‍ റിഷബ് ഷെട്ടിയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. നടന്റ പ്രകടനം ഭാഷാവ്യത്യാസമില്ലാതെ ആളുകള്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ കാന്താരയേയും റിഷബിനേയും അഭിനന്ദിച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ എത്തിയിരിക്കുകയാണ്. സിനിമയില്‍ നിന്ന് കുറെ കാര്യങ്ങള്‍ പഠിച്ചുവെന്നാണ് ഹൃത്വിക് റോഷന്‍ പറയുന്നത്.
‘കാന്താര സിനിമ കണ്ട് വളരെയധികം പഠിച്ചു, മികച്ച കഥപറച്ചില്‍, അഭിനയം,സംവിധാനം, എല്ലാത്തിലുമുപരി ക്ലൈമാക്‌സിലെ മാറ്റം രോമാഞ്ചമുണ്ടാക്കി. മികച്ച ടീമിന് എന്റെ എല്ലാവിധ ആശംസകളും ഋത്വിക് റോഷന്‍ കുറിച്ചു. ഹൃത്വിക്കിന് നന്ദി അറിയിച്ച് റിഷബ് ഷെട്ടി എത്തിയിട്ടുണ്ട്.