രാജ്യത്ത് നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയത്. രണ്ടാം ബാബരി മസ്ജിദ് താങ്ങാൻ ഈ രാജ്യത്തിന് ശേഷിയില്ലെന്നാണ് ഫേസ് ബുക്കിൽ കുറിച്ചത്.
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്ത് വന്നത്. ദുല്‍ഖര്‍ സല്മാന്, അമല പോള്‍, പാര്‍വതി തിരുവോത്ത്, രജിഷ വിജയന്, നിമിഷ സജയന്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, സിദ്ധാര്‍ഥ്, സന്‍ജാനോ ഖാലിദ്, നടി അനാര്‍ക്കലി, കന്നട നടന് തന്‍ഡവ് റാം, സംവിധായകരായ അനുരാഗ് കാശ്യപ്, ആഷിഖ് അബു തുടങ്ങി സിനിമാ മേഖലയിലുള്ള നിരവധി പേരാണ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ കുറിപ്പ് …
നട്ടെല്ല് നിവരട്ടെ ശബ്ദം ഉയരട്ടെ ഇത് അനീതിയാണ് നാം രാജ്യം ഏല്പിച്ചവർ അത് കുട്ടിച്ചോറാക്കാൻ പോകുകയാണ് ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാൻ ഈ രാജ്യത്തിന് ശേഷിയില്ല.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...