Malayalam
അതിജീവനം ഇതിവൃത്തമാകുന്ന പുതിയ സിനിമയുമായി ലിജോ ജോസ് പെല്ലിശേരി എത്തുന്നു..
അതിജീവനം ഇതിവൃത്തമാകുന്ന പുതിയ സിനിമയുമായി ലിജോ ജോസ് പെല്ലിശേരി എത്തുന്നു..
സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ സിനിമയെക്കുറിച്ച് നടൻ മുകേഷ് പറയുന്നു.
ലിജോ തന്നെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിനിടെ ഇക്കാര്യം ചർച്ച ചെയ്തെന്ന് ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ മുകേഷ് പറയുന്നു
മുകേഷിന്‍റെ വാക്കുകൾ
വിദ്യാർഥിജീവിതത്തിന് ശേഷമുള്ള പുനർവായന പുത്തനുണർവ് സമ്മാനിച്ചു. വീണ്ടും വായിക്കേണ്ടവ തെരഞ്ഞപ്പോൾ ആദ്യം മനസ്സിലെത്തിയത് ‘ഖസാക്കിന്റെ ഇതിഹാസം’. അച്ഛന്റെ ആത്മകഥ ‘ജീവിതഛായയിൽ’ വീണ്ടും വായിച്ചു. അച്ഛന്റെ ജീവിതവും നാടകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർടിയും അതിജീവനത്തിൽ ഒരേപാതയിലാണെന്ന യാഥാർഥ്യം വീണ്ടുമറിഞ്ഞു. സുഹൃത്തും സംവിധായകനുമായ ലിജോ ജോസ് പെല്ലിശ്ശേരി വിളിച്ചപ്പോൾ ഇവ പങ്കുവച്ചു. ലിജോയുടെ അച്ഛൻ ജോസ് പല്ലിശ്ശേരി മികച്ച നടനും നാടകപ്രവർത്തകനുമായിരുന്നു. അതിജീവനം ഇതിവൃത്തമാകുന്ന പുതിയ സിനിമയാണ് ലിജോയുടെ ലക്ഷ്യം. ഉടൻ നേരിൽ കാണാമെന്നും വിളിക്കുമെന്നും ലിജോ പറഞ്ഞിട്ടുണ്ട്.
Lijo Jose Pellissery
