Malayalam
ശ്രീനിവാസനും ഭാര്യയ്ക്കും ഒപ്പം ലേഖ ശ്രീകുമാർ; ചിത്രം പുറത്ത്
ശ്രീനിവാസനും ഭാര്യയ്ക്കും ഒപ്പം ലേഖ ശ്രീകുമാർ; ചിത്രം പുറത്ത്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. എംജിയെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും. പൊതുവേദികളിലെല്ലാം മിക്കപ്പോഴും ഇരുവരെയും ഒരുമിച്ച് എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ലേഖ. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ നടൻ ശ്രീനിവാസനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ലേഖ. കൊച്ചിയിലെ ഹോട്ടലിൽ വച്ച് ഒരുമിച്ചു പ്രാതൽ കഴിക്കവെ എടുത്ത ചിത്രമാണിതെന്നു ലേഖ ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ശ്രീനിവാസന്റെ ഭാര്യ വിമലയുമുണ്ട് ചിത്രത്തില്‍.
ലേഖ ശ്രീകുമാറിന്റെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരിപ്പോൾ. നിരവധി പേര്‍ പ്രതികരണങ്ങളറിയിച്ചു രംഗത്തെത്തുന്നുണ്ട്. പലരും ചിത്രം ഷെയർ ചെയ്യുകയുമുണ്ടായി.
രോഗബാധിതനായി ഏറെക്കാലം ആശുപത്രിയിലായിരുന്നു ശ്രീനിവാസൻ. ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം സിനിമാ രംഗത്ത് സജീവമാകുകയാണിപ്പോൾ. വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കുന്ന കുറുക്കനാണ് ശ്രീനിവാസന്റെ പുതിയ പ്രോജക്ട്. അടുത്തിടെ പൊതുപരിപാടികളിൽ പങ്കെടുക്കാനും ശ്രീനിവാസന്‍ എത്തിയിരുന്നു.
നവാഗതനായ വിനയ് ജോസ് സംവിധാനം ചെയുന്ന ‘ആപ്പ് കൈസേ ഹോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസന്‍ വീണ്ടും ക്യാമറയ്ക്കു മുന്നിൽ എത്തുന്ന ചിത്രമെന്നതിലുപരി മകൻ ധ്യാൻ ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.
