News
73ാം വയസ്സില്‍ പത്താം ക്ലാസ് പാസായി ലീന ആന്റണി
73ാം വയസ്സില്‍ പത്താം ക്ലാസ് പാസായി ലീന ആന്റണി
Published on
‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രം കണ്ടവരാരും ലീന ആന്റണിയുടെ മുഖം മറക്കില്ല. സിനിമയിലെ അമ്മച്ചി കഥാപാത്രമായെത്തി മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ നടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് പരീക്ഷാ വിജയത്തിലൂടെയാണ്.
73ാം വയസ്സില്‍ പത്താം ക്ലാസ് പാസായിരിക്കുകയാണ് ലീന. ഭര്‍ത്താവും നടനുമായ കെ എല്‍ ആന്റണിയുടെ മരണത്തിന് ശേഷമാണ് ലീന വീണ്ടും പഠിക്കാന്‍ തീരുമാനിച്ചത്.
സെപ്റ്റംബറില്‍ തുടര്‍വിദ്യാപദ്ധതി പ്രകാരം ലീന ആന്റണി പത്താംതരം പരീക്ഷയെഴുതി. എന്നാല്‍ കണക്കും രസതന്ത്രവും ഒഴികെയുള്ള വിഷയങ്ങളില്‍ മാത്രമേ ലീനയ്ക്ക് വിജയം കണ്ടെത്താന്‍ കഴിഞ്ഞുള്ളു.
ഇപ്പോഴിതാ സേ പരീക്ഷയെഴുതി കണക്കും രസതന്ത്രവും ജയിച്ചിരിക്കുകയാണ് ലീന. ചേര്‍ത്തല തൈക്കാട്ടുശ്ശേരി ഉളവയ്പ്പില്‍ വീടിനടുത്തുള്ള കേന്ദ്രത്തിലായിരുന്നു ക്ലാസ്.
Continue Reading
You may also like...
Related Topics:Actress
