Malayalam Breaking News
നയന്‍ ക്ലീൻ ‘ യു ‘ ; അച്ഛനും ദൈവത്തിനും നന്ദി പറഞ്ഞു സുപ്രിയ മേനോൻ
നയന്‍ ക്ലീൻ ‘ യു ‘ ; അച്ഛനും ദൈവത്തിനും നന്ദി പറഞ്ഞു സുപ്രിയ മേനോൻ
By
ഫെബ്രുവരി ഏഴിന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് സോണി പിക്ചേഴ്സുമായി ചേർന്ന് നിർമിക്കുന്ന ചിത്രം നയൻ തിയേറ്ററുകളിലേക്ക് എത്തുകയാണ് . അതിനു മുന്നോടിയായി സെൻസറിങ് കഴിഞ്ഞു യൂ സര്ടിഫിക്കറ് സ്വന്തംമാക്കിയിരിക്കുകയാണ് നയൻ.
എല്ലാ ദൈവത്തിന്റെയും അച്ഛന്റെയും അനുഗ്രഹം. ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന് യു സർട്ടിഫിക്കറ്റ് കിട്ടിയ സന്തോഷം പ്രിത്വിരാജിന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോൻ പങ്കു വച്ചതിങ്ങനെയാണ്.
.പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘9’ . ‘9’ന്റെ നിർമ്മാണഘട്ടങ്ങളിൽ നിർമ്മാതാവിന്റെ വേഷത്തിൽ സജീവമായി തന്നെ സുപ്രിയയുണ്ട്. സിനിമയുടെ ചിത്രീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ നിർമ്മാതാവായ സുപ്രിയയ്ക്ക് നല്ലൊരു ക്രെഡിറ്റുണ്ടെന്ന് സംവിധായകൻ ജെനൂസ് തന്നെ പറഞ്ഞിരുന്നു.
‘100 ഡേയ്സ് ഓഫ് ലവ്’ എന്ന ചിത്രത്തിനു ശേഷം ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് ‘നയന്‍’. ജെനൂസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥ പറയുന്ന ‘9’ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ ഴോണറിൽ വരുന്ന ചിത്രമാണ്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ഷാന്‍ റഹ്മാനാണ് ‘നയനി’ന്റെ സംഗീത സംവിധായകൻ. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്.
clean u certificate for nine movie
