Connect with us

പഞ്ചാര വർത്താനം പറഞ്ഞു പറഞ്ഞു കാലം പോയതറിഞ്ഞില്ല കണ്ണേട്ടാ ..; സകലകലാശാലയുടെ രസകരമായ ടീസറെത്തി .

Malayalam Breaking News

പഞ്ചാര വർത്താനം പറഞ്ഞു പറഞ്ഞു കാലം പോയതറിഞ്ഞില്ല കണ്ണേട്ടാ ..; സകലകലാശാലയുടെ രസകരമായ ടീസറെത്തി .

പഞ്ചാര വർത്താനം പറഞ്ഞു പറഞ്ഞു കാലം പോയതറിഞ്ഞില്ല കണ്ണേട്ടാ ..; സകലകലാശാലയുടെ രസകരമായ ടീസറെത്തി .

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ക്യാമ്പസ് ചിത്രമാണ് സകലകലശാല . സിനിമ തിയേറ്ററുകളിലേക്ക് ഏതാണ് ഇനി അഞ്ചു ദിവസങ്ങൾ മാത്രമാണ് ബാക്കി. സിനിമയിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റാണ്. ടിക് ടോക്കിലും മറ്റു സമൂഹ മാധ്യമങ്ങളിലും തരംഗമായ ഗാനങ്ങൾക്ക് പിന്നാലെ രസകരമായൊരു ടീസറും എത്തി .

കണ്ണേട്ടാ എന്നൊരു ഗാനമാണ് ടീസറിൽ ഉള്ളത്. ക്ലാസ്റൂമിലെ ചില രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ ടീസർ വലിയ തരംഗമാണ് സമൂഹ മാധ്യമങ്ങളിൽ സൃഷ്ടിക്കുന്നത്. ടിക് ടോക്കിൽ ഉടൻ തന്നെ കണ്ണേട്ടനും ഹിറ്റാകുമെന്ന് ഉറപ്പാണ്.

നിരഞ്ജനും മാനസ രാധാകൃഷ്ണനുമാണ് നായികാ നായകന്മാർ .
വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും . ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് .

sakalakalashala teaser

More in Malayalam Breaking News

Trending