ഇന്ത്യയുടെ വാനമ്പാടിയെ പോലും വെല്ലുന്ന ആ ശബ്ദം ആരുടേത്? ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നിൽ ആരാധകർ
ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഗാനാവിസ്‌മരണമാണ് ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കർ. ഇന്നും അവരുടെ ശബ്ദ മാധുര്യത്തിൽ മതി മറയാത്തവർ വിരളമാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞും അവരുടെ പാട്ടുകൾ ഇന്നും കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേ പോലെ ഇഷ്ടപ്പെടുന്നു. എന്നാൽ അവരുടെ പാട്ട് അതേ പടി പാടിയിരിക്കുകയാണ് ആ സ്ത്രീ . പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്‍റെ പ്ലാറ്റ്ഫോമിലിരുന്നു ആ സ്ത്രീ പാടിയത്. എന്നാൽ കേൾക്കുന്ന ആർക്കും തന്നെ അത് വിശ്വസിക്കാനാകുമായിരുന്നില്ല അത് പ്ലാറ്റ്ഫോമിലെ സ്ത്രീ പാടിയതാണെന്ന്. ലത മങ്കേഷ്‌കർ പാടിയതാണെന്നേ തോന്നുവായിരുനുള്ളു. കാരണം , അത്ര നല്ല ശബ്ദമാധുര്യത്തോടെ , ശ്രുതിശുദ്ധിയോടെയാണ് അവർ പാടിയത്.
കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഈ ഗായികയുടെ പാട്ട് കേട്ട് ലയിച്ചിരിക്കുകയാണ് ഏവരും . ഷോറിൽ മുകേഷിനൊപ്പം ലതാമങ്കേഷ്കർ പാടി ഹിറ്റാക്കിയ നിത്യഹരിതഗാനങ്ങളിൽ ഒന്നായ ‘ഏക് പ്യാർ കാ നഗ്മാ ഹേ’ അത്ര ആയാസരഹിതമായാണ് അവർ ആലപിക്കുന്നത്.
റെയില്‍വേ പ്ലാറ്റ് ഫോമിലിരുന്നാണ് ഇവര്‍ പാടുന്നത്, ഇടക്കിടെ ട്രെയിനിന്‍റെ ശബ്ദവും വീഡിയോയില്‍ കടന്നു വരുന്നുണ്ട്. എന്നാൽ പാടിയ ആ സ്ത്രീ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ട്രെയിനില്‍ പാട്ട് പാടി ഉപജീവനം കഴിക്കുന്ന ആളാകാം എന്നു മാത്രമാണ് കരുതുന്നത്. എന്തായാലും ആത്മാവില്‍ തൊട്ട് അവര്‍ പാടുമ്പോള്‍ കേള്‍ക്കുന്നവര്‍ പറയും; ഇത് ദൈവികമായ ആലാപനം തന്നെ എന്ന്.
latha mankeshkar- a woman- sings -viral
