ഇതിലും നല്ല ക്രെഡിറ്റ് ഇനി ആയുഷ്മാനിന് കിട്ടാനില്ലെന്ന് സൊനാക്ഷി; സന്തോഷം തോന്നുന്നുവെന്ന് നടൻ
ബോളിവുഡിലെ യുവ നടൻ ആയുഷ്മാൻ ഖുറാന ലൈംഗികത ആസ്പദമാക്കിയ ബോളിവുഡ് സിനിമകളുടെ പതാക വാഹകനെന്ന് തുറന്നു പറഞ്ഞു ശത്രുഘൻ സിൻഹയുടെ മകളും നടിയുമായ സോനാക്ഷി സിൻഹ. ഒരു കാലത്ത് ലൈംഗികത പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ അകറ്റിനിര്‍ത്തപ്പെട്ടവയായിരുന്നു. എന്നാൽ അത്തരം
വിഷയങ്ങൾ കാണികൾക്ക് മുന്നിൽ കൊണ്ട് വന്നത് ആയുഷ്മാനാണ് സൊനാക്ഷി പറയുന്നു. ലൈംഗീകത പ്രമേയമാക്കി സൊനാക്ഷിയുടെ പുതിയ ചിത്രം ഖാണ്ഡാനി ഷാഫ്ഖാനയുടെ പ്രമോഷന്റെ ഭാഗമായി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. ചിത്രത്തിൽ സെക്‌സ് ക്ലിനിക്ക് നടത്തുന്ന ഒരു സ്ത്രീയുടെ കഥാപാത്രമാണ് സൊനാക്ഷി ചെയ്യുന്നത്. .
തുടർന്ന് ഇപ്പോഴിതാ സൊനാക്ഷിയുടെ വാക്കുകള്‍ ഒരു പ്രശംസയായിത്തന്നെ കണക്കാക്കുന്നുവെന്ന് വ്യക്തമാക്കി് രംഗത്തെത്തിയിരിക്കുകയാണ് ആയുഷ്മാന്‍ ഖുറാന. സെക്‌സ് തുറന്ന് സംസാരിക്കേണ്ട വിഷയമാണെന്നും ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് സമൂഹത്തെ മലീമസമാക്കുന്നതെന്നും നടന്‍ പ്രതികരിച്ചു. അമിതാഭ് ബച്ചന്‍ പ്രധാനവേഷത്തിലെത്തുന്ന ഗുലാബോ സീതാബോ ആണ് ആയുഷ്മാന്‍ ഒരുക്കുന്ന പുതിയ ചിത്രം.
ayushman-sonakshi
