Connect with us

മരണ വിവരമറിഞ്ഞ് ദിലീപ് ഓടിയെത്തി, ആ ബോക്‌സില്‍ കുഞ്ഞിന്റെ ബോഡി ആയിരുന്നു, എന്റെ കൈയിലേയ്ക്ക് തന്നപ്പോള്‍ അലറി നിലവിളിച്ച് പോയി; ലാല്‍ജോസ്

Malayalam

മരണ വിവരമറിഞ്ഞ് ദിലീപ് ഓടിയെത്തി, ആ ബോക്‌സില്‍ കുഞ്ഞിന്റെ ബോഡി ആയിരുന്നു, എന്റെ കൈയിലേയ്ക്ക് തന്നപ്പോള്‍ അലറി നിലവിളിച്ച് പോയി; ലാല്‍ജോസ്

മരണ വിവരമറിഞ്ഞ് ദിലീപ് ഓടിയെത്തി, ആ ബോക്‌സില്‍ കുഞ്ഞിന്റെ ബോഡി ആയിരുന്നു, എന്റെ കൈയിലേയ്ക്ക് തന്നപ്പോള്‍ അലറി നിലവിളിച്ച് പോയി; ലാല്‍ജോസ്

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാല്‍ ജോസ്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് നല്ല സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ക്ലാസ്‌മേറ്റ്‌സില്‍ തുടങ്ങി മലയാളികള്‍ക്ക് മറ്ക്കാനാകാത്ത നിരവധി ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. മലയാള സിനിമയിലെ നാഴികക്കല്ലുകളായി മാറിയ സിനിമകളും അക്കൂട്ടത്തിലുണ്ട്. പൊതുവെ ഫീല്‍ ഗുഡ് സിനിമകളും തമാശ ചിത്രങ്ങളുമൊക്കെയാണ് ലാല്‍ ജോസ് ഒരുക്കാറുള്ളത്. അതുകൊണ്ട് തന്നെ അവയുടെ വിജയ സാധ്യത വളരെ വലുതായിരുന്നു.

എന്നാല്‍ അടുത്തകാലത്തായി കരിയറില്‍ അത്ര നല്ല സമയമല്ല ലാല്‍ ജോസിന്. അവസാനം പുറത്തിറങ്ങിയ ലാല്‍ ജോസിന്റെ ഒരു സിനിമയും വിജയം കണ്ടില്ല. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ് ഒരുകാലത്ത് മലയാള സിനിമയിലും യുവാക്കള്‍ക്കിടയിലും തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്. ജെയിംസ് ആല്‍ബര്‍ട് തിരക്കഥയെഴുതിയ ചിത്രം 2006 ആഗസ്റ്റിലായിരുന്നു റിലീസ് ചെയ്തത്.

ക്ലാസ്‌മേറ്റ്‌സ് റിലീസ് ചെയ്തതിന് പിന്നാലെയായാണ് കോളേജുകളില്‍ ഗെറ്റ് റ്റുഗദര്‍ തുടങ്ങിയത്. കേരളത്തില്‍ ഏത് കോളേജില്‍ റിയൂണിയന്‍ നടന്നാലും ക്ലാസ്‌മേറ്റ്‌സിലെ പാട്ടുകള്‍ ഇല്ലാതെ പരിപാടി കടന്നു പോകില്ലെന്നതാണ് വസ്തുത. മലയാളത്തില്‍ ക്ലാസ്‌മേറ്റ്‌സിന് ശേഷം അത്രത്തോളം ഹൃദയസ്പര്‍ശിയായൊരു ക്യാമ്പസ് ചിത്രം വന്നിട്ടില്ലെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാകില്ല.

പൃഥ്വിരാജും ജയസൂര്യയും നരേനും ഇന്ദ്രജിത്തുമുള്‍പ്പടെ വന്‍താരനിര അണിനിരന്ന ചിത്രത്തില്‍ നായികയായത് കാവ്യ മാധവനായിരുന്നു. താര കുറുപ്പെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. റസിയ ആയി രാധികയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കരിയറിലെ തന്നെ തന്റെ മികച്ച ചിത്രങ്ങളിലൊന്നാണ് ക്ലാസ്‌മേറ്റ്‌സെന്നായിരുന്നു മുന്‍പ് ലാല്‍ ജോസ് പറഞ്ഞത്.

ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചും സിനിമയുടെ ഷൂട്ടിംഗിന് മുമ്പ് തന്റെ ജീവിതത്തിലുണ്ടായ വിഷമകരമായ ഘട്ടത്തെക്കുറിച്ചും ലാല്‍ ജോസ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ടിവി പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയ്ക്കിടെയാണ് പൃഥിരാജിനോടും ഇന്ദ്രജിത്തിനോടും ക്ലാസ്‌മേറ്റ്‌സിന്റെ കഥ പറയുന്നത്. അവര്‍ക്ക് കഥ ഇഷ്ടമായി. ആ സമയത്ത് അവരുടെ പല സിനിമകളും വിജയമാകാതെ നില്‍ക്കുന്ന സമയമാണ്. പൃഥിരാജ് കഥ കേട്ടപ്പോള്‍ മരിച്ച് പോകുന്ന കഥാപാത്രത്തിന് ചാക്കോച്ചന്‍ കറക്ട് ആയിരിക്കുമെന്ന് പറഞ്ഞു. അന്ന് ചാക്കോച്ചന്‍ ഒരേ പോലുള്ള കഥാപാത്രങ്ങള്‍ വന്ന് മടുപ്പായത് മൂലം സിനിമ നിര്‍ത്തി വേറെ ബിസിനസുകളിലേക്ക് ശ്രദ്ധ തിരിച്ച സമയമാണ്.

ചാക്കോച്ചനെ അപ്രോച്ച് ചെയ്തപ്പോള്‍ നോക്കാം എന്ന് പറഞ്ഞു. എന്നാല്‍ യൂറോപ്പ് ട്രിപ്പിലായതിനാല്‍ ചാക്കോച്ചന് സിനിമ ചെയ്യാന്‍ പറ്റിയില്ല. അങ്ങനെയാണ് നരേന്‍ ക്ലാസ്‌മേറ്റ്‌സിലേക്ക് എത്തിയതെന്നും ലാല്‍ ജോസ് ഓര്‍ത്തു. സിനിമ തുടങ്ങാന്‍ ഇരുപത് ദിവസത്തോളം ബാക്കി നില്‍ക്കെയാണ് എന്റെ അനിയന്റെ ഭാര്യ തൃശൂര്‍ ഹോസ്പിറ്റലില്‍ പ്രസവിച്ചത്. രണ്ടാമത്തെ കുഞ്ഞായിരുന്നു. ജനിച്ചപ്പോള്‍ ഹൃദയത്തില്‍ ഹോള്‍ ഉള്ളത് മൂലം കുഞ്ഞിനെ മാത്രം എറണാകുളം അമൃത ആശുപത്രിയിലേക്ക് സര്‍ജറിക്കായി കൊണ്ടുവന്നു. അനിയന്‍ ദുബായിലാണ്. ഞാനും ഭാര്യയുമാണ് കുഞ്ഞിനൊപ്പം നില്‍ക്കുന്നത്. പിന്നീട് അനിയന്‍ വന്നു. പതിനാലാമത്തെ ദിവസം കുഞ്ഞ് മരിച്ചു.

വെന്റിലേറ്ററില്‍ നിന്നും എടുത്താല്‍ കുഞ്ഞ് മരിക്കുമെന്നൊന്നും എനിക്ക് മനസിലായിരുന്നില്ല. സ്‌ട്രെയ്ന്‍ ആണെങ്കില്‍ എടുത്തോളൂ എന്നൊക്കെയാണ് ഞാന്‍ പറഞ്ഞത്. കുഞ്ഞ് മരിച്ച ശേഷമുണ്ടായത് തന്നെ കരയിപ്പിച്ച സംഭവമാണെന്നും ലാല്‍ ജോസ് ഓര്‍ത്തു. ബോഡി അവര്‍ ബാക്ക് ഡോറിലൂടെയാണ് വിടുക. ലിഫ്റ്റില്‍ താഴേക്ക് പോകവെ ഞങ്ങളുടെ ഒപ്പം ഒരു ബോക്‌സുമായി നഴ്‌സ് കൂടെ കയറിയിരുന്നു.

ലിഫ്റ്റ് താഴേക്ക് എത്തുമ്പോഴേക്കും മരണ വിവരമറിഞ്ഞ് ദിലീപ് ഓടിയെത്തി. റൂമിലേക്ക് കയറവെ കൂടെ ബോക്‌സുമായി നഴ്‌സും വരുന്നുണ്ട്. ആ ബോക്‌സില്‍ കുഞ്ഞിന്റെ ബോഡി ആയിരുന്നു. എന്റെ കൈയിലേയ്ക്ക് തന്നപ്പോള്‍ അലറി നിലവിളിച്ച് പോയി. ഞങ്ങളുടെ കൂടെ ലിഫ്റ്റില്‍ ഉണ്ടായിരുന്നത് കുഞ്ഞിന്റെ ബോഡി ആയിരുന്നെന്ന് മനസിലാക്കാനുള്ള ബുദ്ധി അന്നില്ലായിരുന്നെന്നും ലാല്‍ ജോസ് ഓര്‍ത്തു.

ലാല്‍ജോസിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ദിലീപ്. അദ്ദേഹത്തെ കുറിച്ച് പലപ്പോഴും ലാല്‍ജോസ് വാചാലനായിട്ടുണ്ട്. സഹസംവിധായകരായി രണ്ട പേരും പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തുടങ്ങിയതാണ് ഈ സൗഹൃദം. പിന്നീട് കരിയറില്‍ വിജയം കണ്ടപ്പോഴും ആ സൗഹൃദം അതേപോലെ തുടര്‍ന്നു. രണ്ട് പേരും ഈ സൗഹൃദത്തെക്കുറിച്ച് നേരത്തെ സംസാരിച്ചിട്ടുണ്ട്. കരിയറില്‍ എപ്പോഴും പരസ്പരം പിന്തുണയ്ക്കുന്നവര്‍ ആയിരുന്നു ദിലീപും ലാല്‍ ജോസും.ലാല്‍ ജോസ് സഹസംവിധായകന്‍ ആയിരിക്കെ ദിലീപിന് ചെറിയ വേഷങ്ങള്‍ സിനിമകളില്‍ നല്‍കാന്‍ ഇദ്ദേഹം ശ്രമിക്കാറുണ്ടായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top