Connect with us

ഒരു അഭിനേത്രിയെ വിവാഹം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല; ഉണ്ണി മുകുന്ദന്‍

Malayalam

ഒരു അഭിനേത്രിയെ വിവാഹം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല; ഉണ്ണി മുകുന്ദന്‍

ഒരു അഭിനേത്രിയെ വിവാഹം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല; ഉണ്ണി മുകുന്ദന്‍

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ മാളികപ്പുറം എന്ന ചിത്രം തിയേറ്ററിലെത്തിയതു മുതല്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ്‌നില്‍ക്കുകയാണ് താരം. ചിത്രത്തിന്റേതായ വിശേഷങ്ങള്‍ക്കൊപ്പം യൂട്യൂബറുമായുള്ള തര്‍ക്കവും നടനെ വിവാദങ്ങളിലേയ്ക്ക് നയിച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ വിവാഹ വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഉണ്ണിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നടന്റെ ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേശിന്റെ സംവിധായകന്‍ രഞ്ജിത് ശങ്കറും ഉണ്ണിയെ ട്രോളിയിരിക്കുകയാണ്.

മിത്ത് വിവാദം കൊടുമ്പിരികൊണ്ടുനിന്ന സമയത്താണ് ഉണ്ണി മുകുന്ദന്‍ തന്റെ പുതിയ ചിത്രമായ ജയ് ഗണേശ് അനോണ്‍സ് ചെയ്തത്. ആദ്യമായാണ് ഉണ്ണിയും രഞ്ജിത്തും സിനിമയ്ക്കായി ഒന്നിക്കുന്നത്. ഉണ്ണിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് ഈ കമന്റും മറുപടിയും എല്ലാം എത്തിച്ചേര്‍ന്നത്. ഉണ്ണി എന്ന് കല്യാണം കഴിക്കും എന്ന് ചോദിക്കുന്നവര്‍ക്ക് ഇതൊരു മറുപടി കൂടിയാണ്. ഉണ്ണി കുറിച്ചത് ഇങ്ങനെ, വധുവിനെക്കുറിച്ചുള്ള ഉയര്‍ന്ന പ്രതീക്ഷകള്‍ മൂലം ഗണേശന്‍ ഇപ്പോഴും സിംഗിള്‍ ആയി തുടരുന്നത് കാരണമായി പറഞ്ഞ് ഉണ്ണി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് രഞ്ജിത്ത് ശങ്കര്‍ കമന്റ് ചെയ്തത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, അതുകൊണ്ട് ‘ജയ് ഗണേശ്’ നായികയ്ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു. 20,29 പ്രായത്തിലെ യുവതികള്‍ തനിക്ക് ഡയറക്റ്റ് മെസ്സേജ് അയക്കുക എന്നായിരുന്നു. ‘ഞാനൊരു കല്യാണം കഴിച്ചാല്‍പ്പിന്നെ ഇങ്ങനെ കോമഡി പറയാന്‍ പറ്റില്ല എന്ന മറുപടിയുമായി വീണ്ടും ഉണ്ണി എത്തി. ഏതായാലും ഇതോടെ വീണ്ടും ഉണ്ണി മുകുന്ദന്റെ വിവാഹ കാര്യം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

തന്റെ വിവാഹത്തെ കുറിച്ച് ഇതിനുമുമ്പ് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു, തന്റെ വിവാഹത്തിനായി അമ്മ കാത്തിരിക്കുകയാണെന്ന് താരം പറയുന്നത്. ഒരു അഭിനേത്രിയെ ഉണ്ണി വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോള്‍ ആഗ്രഹമുണ്ടെന്നാണ് നടന്‍ പറയുന്നത്. ഒരു അഭിനേത്രിയെ വിവാഹം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ എന്റെ കല്യാണമാണെന്നു പറഞ്ഞാല്‍ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും, അത്രക്കും ആഗ്രഹത്തോടെ അമ്മ എന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നും ഉണ്ണി പറയുന്നു.

പക്ഷെ ഒന്നും അങ്ങോട്ട് ശെരിയായി വരുന്നില്ല. ലവ് മാര്യേജ് ചെയ്യാന്‍ സാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ണിയുടെ മറുപടി ഇങ്ങനെ ആയിരുന്നു, സത്യത്തില്‍ എന്റെ പ്രതീക്ഷ ഒക്കെ കുറഞ്ഞ് വരികയാണ്. പ്രായവും കൂടിവരുന്നുണ്ട്. ലവ് മാരേജ് നല്ലതാണ്. ലവ് മാര്യേജിന്റെ ഡെഫനിഷന്‍ നോക്കുമ്പോഴേക്ക് നമ്മള്‍ കുറച്ച് സമയം ചിലവഴിക്കുന്നു, മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു. അങ്ങനെയാണെങ്കില്‍ അങ്ങനെ. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം. നമുക്ക് സന്തോഷമേ ഉള്ളൂ. എന്തെങ്കിലും ഒക്കെ നടന്നാല്‍ മതിയായിരുന്നു എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

അതേസമയം, ഉണ്ണി മുകുന്ദനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റദ്ദാക്കിയിരുന്നു. കേസ് ഒത്തുതീര്‍പ്പിലെത്തിയെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസ് പി. ഗോപിനാഥിന്റേതാണ് ഉത്തരവ്. തിരക്കഥ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കാണാന്‍ വന്ന യുവതിയോട് മോശമായി പെരുമാറിയെന്നായിരുന്നു കേസ്. ൈലംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.

ഏറെ വിവാദങ്ങള്‍ക്കായിരുന്നു ഈ സംഭവം വഴിവെച്ചത്. ഒരുഘട്ടത്തില്‍ ഈ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. വിചാരണ നടത്താനുള്ള ഉത്തരവും കോടതിയില്‍നിന്നുണ്ടായതായിരുന്നു. പരാതിക്കാരിയുടേതായി ഒരു വ്യാജ സത്യവാങ്മൂലം വന്നു എന്നതായിരുന്നു ഇതിന് കാരണം. പിന്നീട് പരാതിക്കാരി ഉണ്ണി മുകുന്ദനുമായി കേസ് ഒത്തുതീര്‍പ്പാക്കിയെന്നും കേസുമായി മുന്നോട്ടുപോകാന്‍ ഉദ്ദേശമില്ലെന്നും കോടതിയെ രേഖാമൂലംതന്നെ അറിയിച്ചു. ഇതോടെയാണ് നടന് ആശ്വാസകരമായ വിധി കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

Continue Reading

More in Malayalam

Trending

Recent

To Top