Malayalam
അത് കഴിച്ച ശേഷം രണ്ടു ദിവസം ഞാൻ അബോധാവസ്ഥയിലായിരുന്നു;അപ്പോൾ നടന്നതൊക്കെ വീട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്!
അത് കഴിച്ച ശേഷം രണ്ടു ദിവസം ഞാൻ അബോധാവസ്ഥയിലായിരുന്നു;അപ്പോൾ നടന്നതൊക്കെ വീട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്!
മലയാളത്തിലെ ഒട്ടുമിക്ക നടന്മാരെ വെച്ചും സിനിമകൾ ചെയ്തിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്.അദ്ദേഹം സിനിമയ്ക്ക് നൽകുന്ന അതേ പ്രധാനയം തന്നെ കുടുംബത്തിനും നൽകുന്നുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്.രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങി മലയാളത്തിലെ ഒരുപാട് നല്ല സിനിമകൾക്ക് ജൻമം നൽകിയ വ്യക്തിയാണ് ലാൽജോസ്.ഈയിടയ്ക്ക് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് തന്റെ ജീവിതത്തിലെ ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ്.തന്റെ ആറാമത്തെ ചിത്രത്തിന് നേരിട്ട പരാജയത്തിലൂടെ നഷ്ടപെട്ട മനസ്സമാധാനത്തിൽ ഉറക്കമില്ലാതെ കിടന്ന രാത്രികളും പിന്നെ ഒടുവിൽ അച്ഛന്‍ തന്നെ വേലയുധന്‍ വൈദ്യരുടെ അടുത്തേയ്ക്ക് കൊണ്ടുപോയതുമെല്ലാം സംവിധായകൻ വെളിപ്പെടുത്തുന്നു.
ലാൽ ജോസ് പറയുന്നത് ഇങ്ങനെ…
”പതിനഞ്ചു വർഷം മുമ്പാണ് സംഭവം. രസികൻ ഇറങ്ങി. ചിത്രം പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല ആകെ നിരാശ. അന്ന് ഞാൻ വീട്ടിലായിരുന്നു. മൂന്ന് ദിവസത്തിലേറെയായി ഉറങ്ങുന്നില്ല എന്ന് ഭാര്യ ലീനയ്ക്ക് തോന്നി, അതൊരു പരാതി പോലെ പറയുകയും ചെയ്തു. ആ സമയങ്ങളിൽ പത്രം എടുത്ത് വായിക്കാനിരുന്നാലും അതിലൊന്നിലും എനിക്ക് ശ്രദ്ധയില്ല. ലീന അപ്പനോട് ഇ കാര്യം പറഞ്ഞു. പുള്ളിയാണ് പിന്നെ എന്നെ വേലായുധൻ വൈദ്യനടുത്തേക്ക് കൊണ്ടുപോയത്. ആൾക്ക് എന്നെ അറിയില്ല. എന്റെ തൊഴിലും അറിയില്ല. അപ്പോൾ സ്വഭാവികമായും എന്റെ സിനിമകളും അറിയില്ല. ഇത് പറയാൻ കാരണം മീശ മാധവനിൽ ജഗതി ചേട്ടന്റെ രൂപം പരുവപ്പെടുത്തിയത് വൈദ്യന്റെ സാമ്യത്തിലാണ്. പ്രത്യേകിച്ച് ആ ചെവിയിലെ രോമങ്ങൾ. ഇനി അദ്ദേഹത്തിന്റെ ചികിത്സ പ്രത്യേക രീതിയിലാണ് ചികിത്സ. കുറെ മരുന്നുകളുടെ പേര് പറഞ്ഞിട്ട് നമ്മളോട് ചോദിക്കും . ഇത് മതിയോ ?. ഒരു വൈദ്യർ അങ്ങനെ ചോദിക്കുമ്പോൾ മതി എന്നാവുമല്ലോ നമ്മുടെ ഉത്തരം . ഇത് കേൾക്കേണ്ട താമസം പുള്ളി പറയും. ഏയ് അത് ശരിയാവില്ല. പിന്നേം കുറെ മരുന്നുകളുടെ പേര് പറയും. പിന്നെയും ചോദിക്കും. ഇതായാലോ ? അപ്പോൾ എന്തായിരിക്കും നമ്മൾ പറയുക ആവാം അല്ലെ ഞാൻ അത് പറഞ്ഞു.
അപ്പൊ വീണ്ടും വൈദ്യർ പറയും. അത് വേണ്ട. നമുക്ക് മറ്റേത് തന്നെ മതി. ഇതാണ് അദ്ദേഹത്തിന്റെ ഒരു സ്റ്റൈൽ. ഉറക്കത്തിനു മരുന്ന് തരുന്നതിന് മുമ്പ് പുള്ളി എന്റെ അടുത്ത നിന്നിരുന്ന ലീനയോട് ചോദിച്ചു . ജോലി എന്തെങ്കിലും ഉണ്ടോ ? ഉണ്ടെന്നു പറഞ്ഞപ്പോ രണ്ടു ദിവസം അവധി എടുത്തോളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അല്ല അതിന് കാരണമുണ്ടായിരുന്നു. ചികിസ അങ്ങനെ ചൂർണവും ഒരു എണ്ണയുമായി വീട്ടിലെത്തി. തലയിൽ വെള്ളമൊഴിക്കുന്നതു പോലെ എണ്ണ തേക്കാനായിരുന്നു വൈദ്യർ പറഞ്ഞത്.
അങ്ങനെ ചെയ്തു. പാലിൽ ചൂർണം കലക്കി കഴിച്ചു. വൈദ്യൻ പറഞ്ഞ പ്രകാരം നിറയെ ഭക്ഷണം കഴിച്ചു. അപ്പോൾ തന്നെ ഉറക്കം വന്നു തുടങ്ങി. പിന്നെ രണ്ടു ദിവസം നടന്നതൊക്കെ വീട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്. കാരണം ആ രണ്ടു രാപകലുകൾ കഴിഞ്ഞാണ് ഞാൻ ഉണർന്നത്. അതിനിടയിൽ വെള്ളം ചേർത്ത നേർത്ത പാൽ സ്പൂണിലാക്കി തരാനായിരുന്നു ലീനയോട് ലീവെടുക്കാൻ പറഞ്ഞത്. അങ്ങനെ എന്തായാലും ഉണർന്നപ്പോൾ തന്നെ ജീവിതം മാറി. പരാജയങ്ങളെ നേരിടാൻ കഴിവുള്ള മനസുമായി.” ലാല്‍ ജോസ് പറഞ്ഞു നിർത്തി.
lal jose about his bad experience