Connect with us

അങ്ങനെ ഞാന്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങുകയാണ്, വീട്ടില്‍ നിന്നും അമ്മ ഇറക്കി വിട്ടു; വൈറലായി ലക്ഷ്മി നക്ഷത്രയുടെ വീഡിയോ

Movies

അങ്ങനെ ഞാന്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങുകയാണ്, വീട്ടില്‍ നിന്നും അമ്മ ഇറക്കി വിട്ടു; വൈറലായി ലക്ഷ്മി നക്ഷത്രയുടെ വീഡിയോ

അങ്ങനെ ഞാന്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങുകയാണ്, വീട്ടില്‍ നിന്നും അമ്മ ഇറക്കി വിട്ടു; വൈറലായി ലക്ഷ്മി നക്ഷത്രയുടെ വീഡിയോ

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ് ആരാധകരും ലക്ഷ്മിയെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ചാനലിലൂടെയായി പങ്കിടാറുണ്ട്. ഏറ്റവും ടെന്‍ഷനടിച്ച ദിവസത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. മസ്‌ക്കറ്റില്‍ ഒരു ഷോയ്ക്ക് പോവുന്നതിനിടെ പെട്ടി മറന്നതും അവസാനനിമിഷം പെട്ടി എത്തിയതിനെക്കുറിച്ചും പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമ്മ ഒപ്പമില്ലാതെ ആദ്യമായാണ് താന്‍ ഒരു ഷോയ്ക്ക് പോവുന്നതെന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു.

അങ്ങനെ ഞാന്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങുകയാണ്, വീട്ടില്‍ നിന്നും ഇറക്കി വിട്ടു. അമ്മ പറഞ്ഞു, മതി ഇറങ്ങിപ്പോടീ എന്ന്. അതിനിടയില്‍ അമ്മ ഓള്‍ ദ ബെസ്റ്റ് പറഞ്ഞപ്പോള്‍ എല്ലാം പൊളിഞ്ഞെന്നായിരുന്നു ലക്ഷ്മി നക്ഷത്ര പറഞ്ഞത്. കുവൈറ്റില്‍ ഒരു ഷോയ്ക്ക് പോവുകയാണ്. ആദ്യമായാണ് അമ്മ കൂടെയില്ലാതെ ഞാനൊരു പരിപാടിക്ക് പോവുന്നത്. ഒരു കരച്ചില്‍ ഫീലൊക്കെ നിങ്ങള്‍ക്ക് തോന്നും, അങ്ങനെയൊന്നുമില്ല.

പാപ്പുവും പൂപ്പിയും എയര്‍പോര്‍ട്ടിലേക്ക് വരുന്നുണ്ടെന്നാണ് പറയുന്നത്. ഞാന്‍ റെഡിയാവും മുന്‍പേ അവര്‍ വണ്ടിയില്‍ കയറി. അയ്യോടാ, കണ്ണേ, അമ്മേം പാപ്പൂം പൂപ്പീം പോണില്ല, അടുത്ത തവണ കൊണ്ടുപോവാം എന്ന് പറഞ്ഞായിരുന്നു ലക്ഷ്മിയുടെ അമ്മ അവരെ എടുത്തത്. ഒരു ഭഗീരഥ പ്രയത്‌നത്തിന് ശേഷമാണ് പാപ്പു കാറില്‍ നിന്നും ഇറങ്ങിയത്. ഇത്തവണ ശ്യാമാണ് എന്റെ കൂടെയുള്ളത്. വീട്ടില്‍ നിന്നും ഇറങ്ങാന്‍ ലേറ്റായി, നല്ല ബ്ലോക്കുമുണ്ട്, അതില്‍ ചെറിയൊരു ടെന്‍ഷനുണ്ട്.

More in Movies

Trending