Connect with us

ഞാൻ നടന്റെ നായികയായിരുന്നില്ല,എന്നും ഞാൻ സംവിധായകരുടെ ഹീറോയിൻ ആയിരുന്നു,അതുകൊണ്ട് അത് മാത്രം നോക്കിയാൽ മതി എനിക്ക് എതെങ്കിലും പിറകിൽ നിന്ന് എന്നെ വേണ്ടായെന്ന് പറഞ്ഞാൽ എനിക്ക് യാതൊരു കുഴപ്പവുമില്ല; ഉർവശി

Movies

ഞാൻ നടന്റെ നായികയായിരുന്നില്ല,എന്നും ഞാൻ സംവിധായകരുടെ ഹീറോയിൻ ആയിരുന്നു,അതുകൊണ്ട് അത് മാത്രം നോക്കിയാൽ മതി എനിക്ക് എതെങ്കിലും പിറകിൽ നിന്ന് എന്നെ വേണ്ടായെന്ന് പറഞ്ഞാൽ എനിക്ക് യാതൊരു കുഴപ്പവുമില്ല; ഉർവശി

ഞാൻ നടന്റെ നായികയായിരുന്നില്ല,എന്നും ഞാൻ സംവിധായകരുടെ ഹീറോയിൻ ആയിരുന്നു,അതുകൊണ്ട് അത് മാത്രം നോക്കിയാൽ മതി എനിക്ക് എതെങ്കിലും പിറകിൽ നിന്ന് എന്നെ വേണ്ടായെന്ന് പറഞ്ഞാൽ എനിക്ക് യാതൊരു കുഴപ്പവുമില്ല; ഉർവശി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നടി ഉർവ്വശി. എക്കാലത്തേയും മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ കൂട്ടത്തിൽ ആദ്യ പേരുകളിൽ വരും നടി ഉർവശിയുടെ സ്ഥാനം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം നായികയായി തിളങ്ങിയ ഉർവ്വശി ഇപ്പോൾ കൂടുതലും അമ്മ വേഷങ്ങളിൽ ആണെത്തുന്നത്. നായികയായാലും അമ്മ വേഷമായാലും സഹനടി വേഷമായാലും തനിക്ക് എന്തെങ്കിലും പെർഫോം ചെയ്യാൻ കഴിയുന്ന വേഷങ്ങളിൽ മാത്രമെ ഉർവ്വശി എത്താറുള്ളു. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കാനുളള കഴിവാണ് ഉർവശിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. തനിക്ക് അഭിനയിക്കാൻ ഏറെ പ്രയാസമുള്ളത് പ്രണയ രംഗങ്ങൾ ആണെന്ന് ഉർവശി പറഞ്ഞത് വളരെ അധികം വൈറലായിരുന്നു.

സിനിമയിൽ തനിക്ക് അഭിനയിച്ച് ഫലിപ്പിക്കാൻ പ്രയാസമുള്ള റോളുകളെ കുറിച്ച് വിശദീകരിക്കവെയാണ് ഇങ്ങനൊരു പ്രസ്താവന ഉർവശി പറഞ്ഞത്. പക്ഷെ അത് ഒരു പ്രേക്ഷകനും വിശ്വസിക്കാൻ കഴിയില്ല.കാരണം ഉർവശി തൊണ്ണൂറുകളിൽ‌ ചെയ്ത കഥാപാത്രങ്ങളേറെയും ചെറിയ രീതിയിലെങ്കിലും റൊമാൻസുള്ളതായിരിക്കും. മലയാളത്തിൽ മാത്രമല്ല തമിഴിലും അങ്ങനെ തന്നെയാണ്. മലയാളത്തിലെ ക്ലാസിക് സംവിധായകൻ അന്തരിച്ച ഭരതന്റെ ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴാണ് ഏറെ പേടിയെന്നും എപ്പോഴാണ് ലവ് സീൻ വരുന്നതെന്ന് പറയാനാകില്ലെന്നും ഉർവശി പറഞ്ഞിരുന്നു.

‘ഭരതേട്ടന്റെ പടങ്ങളിൽ എനിക്ക് ആകെയൊരു പേടി ഉണ്ടായിരുന്നത് അതാണ്. എവിടെയാണ് ലവ് സീൻ വരുന്നതെന്ന് പറയാനാകില്ല. എന്നെ വിരട്ടാൻ അദ്ദേഹം പറയും നാളെ ഒരു കുളിസീൻ ഉണ്ട്. അത് മതി എന്റെ കാറ്റ് പോവാൻ. ഞാൻ പതുക്കെ സഹ സംവിധായകരെ ആരെയെങ്കിലും വിളിച്ച് ചോദിക്കും. അങ്ങനെ വല്ലതും ഉണ്ടോയെന്ന്.’

‘അവർ പറയും സാരമില്ല നമുക്ക് ഡ്യൂപ്പിനെ വെച്ച് എടുക്കാമെന്ന്. എന്റെ ടെൻഷൻ കൂടി… ദൈവമെ ഡ്യൂപ്പിനെ വെച്ചെടുക്കുമ്പോൾ ഞാൻ ആണെന്ന് വിചാരിക്കില്ലേയെന്നോർത്ത്. മാളൂട്ടി എന്ന സിനിമയിൽ കുറേകാലം കാത്തിരുന്ന് വിദേശത്ത് നിന്ന് വരുന്ന ഭർത്താവ് ആയാണ് നടൻ ജയറാം അഭിനയിക്കുന്നത്. ആ സ്നേഹം മുഴുവൻ പ്രകടിപ്പിക്കണം.’

‘അതിന് എവിടെ സ്നേഹം…. കെട്ടിപ്പിടിക്കുന്ന സീനിലൊക്കെ ഞാൻ നഖം കൊണ്ട് ജയറാമിനെ കുത്തിയിട്ടുണ്ടെന്നും’ ഉർവശി തുറന്നുപറയുന്നു. അതേസമയം ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർഹിറ്റ് ജോടികൾ ആയിരുന്നു ജയറാമും ഉർവശിയും. നിരവധി സിനിമകളിൽ നായികാ നായകന്മാരായി ഇരുവരും അഭിനയിച്ചിട്ടുണ്ട്. അവയെല്ലാം സൂപ്പർഹിറ്റുകളായി മാറിയിരുന്നു.ഇപ്പോഴിത തന്നെ കുറിച്ച് വന്ന ​ഗോസിപ്പുകൾക്കുള്ള മറുപടി പറയുന്ന ഉർവശിയുടെ പഴയൊരു വീ‍ഡിയോയും വൈറലാവുകയാണ്. ‘ഞാൻ നടന്റെ നായികയായിരുന്നില്ല. എന്നും ഞാൻ സംവിധായകരുടെ ഹീറോയിൻ ആയിരുന്നു. അതുകൊണ്ട് അത് മാത്രം നോക്കിയാൽ മതി എനിക്ക്. എതെങ്കിലും പിറകിൽ നിന്ന് എന്നെ വേണ്ടായെന്ന് പറഞ്ഞാൽ എനിക്ക് യാതൊരു കുഴപ്പവുമില്ല.’

‘എന്റെ പാർട്ടിസിപ്പേഷൻ കൊണ്ട് ആ പടത്തിന് ​ഗുണമുണ്ടാകണം എന്ന ചിന്തയല്ലാതെ ആ സിനിമകൊണ്ട് എനിക്ക് മാത്രം ​ഗുണമുണ്ടാകണമെന്ന് ചിന്തിച്ച് ഒരു സിനിമയിലും ഞാൻ ഇതുവരെ വർക്ക് ചെയ്തിട്ടില്ല. അങ്ങനൊരു ഹീറോയിനെ ആയിരുന്നില്ല ഞാൻ.’

ഹീറോ ആരാണെന്ന് ഞാൻ ചോദിക്കാറില്ല. എന്നെക്കാൾ നല്ലറോൾ പടത്തിൽ വേറെ ആരേലും ചെയ്യുന്നുണ്ടോയെന്നും ചോദിക്കാറില്ലായിരുന്നു. ഡ്യൂയറ്റ് ഉണ്ടോയെന്നും ചോദിച്ചിട്ടില്ല. ഒന്നും ചോദിച്ചിട്ടില്ല. എങ്കിലും അറിയാതെ കിട്ടിപ്പോയ റോളുകളെല്ലാം നല്ല റോളുകളായിരുന്നു.’

‘ഉർവശിയെ വേണ്ടായെന്ന് അവർ പറഞ്ഞു… ഇവർ പറഞ്ഞുവെന്നുള്ള റൂമറുകൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും എന്നെ ഏശിയിട്ടില്ല. കാരണം അവരുടെ ആരുടേയും നിഴലിലല്ല ഞാൻ വന്നതും നിന്നതും ഇപ്പോൾ നിന്നുകൊണ്ടിരിക്കുന്നതും’ ഉർവശി പറഞ്ഞു.

More in Movies

Trending

Recent

To Top