Connect with us

ആവശ്യത്തിന് മാത്രം സംസാരിച്ച്, അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന കുട്ടിയായിരുന്നു ഞാന്‍ അതായിരുന്നു ടേണിങ് പോയിന്റ് ;ലക്ഷ്മി നക്ഷത്ര

Social Media

ആവശ്യത്തിന് മാത്രം സംസാരിച്ച്, അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന കുട്ടിയായിരുന്നു ഞാന്‍ അതായിരുന്നു ടേണിങ് പോയിന്റ് ;ലക്ഷ്മി നക്ഷത്ര

ആവശ്യത്തിന് മാത്രം സംസാരിച്ച്, അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന കുട്ടിയായിരുന്നു ഞാന്‍ അതായിരുന്നു ടേണിങ് പോയിന്റ് ;ലക്ഷ്മി നക്ഷത്ര

സ്റ്റാര്‍ മാജിക് എന്ന ഒറ്റ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമായ താരം തന്റെ വീട്ടിലെ വിശേഷങ്ങളെ കുറിച്ചും യാത്രകളെ കുറിച്ചും എല്ലാം പങ്കുവയ്ക്കുന്നതിനൊപ്പം സാമൂഹിക കാര്യങ്ങളിലും ഇടപെടാറുണ്ട്.
പ്രിയപ്പെട്ടവരെല്ലാം ചിന്നു എന്നു വിളിക്കുന്ന ലക്ഷ്മിയെ ഇന്ന് ആരാധകരും അങ്ങനെ തന്നെയാണ് വിളിക്കുന്നത് തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ലക്ഷ്മിയെ അവർ കാണുന്നത്.സോഷ്യൽ മീഡിയയിലും സജീവമാണ് ലക്ഷ്മി നക്ഷത്ര. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് വൈറലായി മാറാറുള്ളത്.

മുൻപ് നിരവധി ചാനൽ പരിപാടികളിലും റേഡിയോയിലും ഒക്കെയായി ജോലി ചെയ്തിട്ടുണ്ടെങ്കിലും അവതാരക എന്ന രീതിയിൽ ലക്ഷ്മി ശോഭിച്ചത് ടമാർ പഠാറിന്റെ ഭാ​ഗമായതിന് ശേഷമാണ്. ഇപ്പോഴിതാ, അവതാരകയായുള്ള തന്റെ വരവിനെ കുറിച്ചും സ്റ്റാർ മാജിക്കിലൂടെ ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതെ കുറിച്ചൊക്കെ പറഞ്ഞത്.

തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ ലക്ഷ്മി. അച്ഛന് ദോഹയിലായിരുന്നു ജോലി. അവിടെയും നാട്ടിലുമായിട്ടായിരുന്നു താരത്തിന്റെ കുട്ടിക്കാലം. നാട്ടിലെ തന്നെ ഒരു ലോക്കല്‍ ചാനലില്‍ ലൈവ് മ്യൂസിക് പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ടാണ് ലക്ഷ്മി അവതരണ രംഗത്തേക്ക് കടന്നു വരുന്നത്. പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്ത് റേഡിയോ ജോക്കിയായി. പിന്നീട് ‘ഡ്യൂ ഡ്രോപ്സ്’ എന്ന ഹിറ്റ് പരിപാടിയുടെ അവതാരകയാവുകയായിരുന്നു.

ക്രൈസ്റ്റ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു ഇത്. ഉച്ചകഴിയുമ്പോള്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങും. ട്രെയിനില്‍ കൊച്ചിയിലേക്ക്. അഞ്ച് മണിക്കാണ് ലൈവ് തുടങ്ങുക. ആറ് മണി വരെ ഷോ. അതെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ രാത്രി പത്തുമണി. താൻ ഏറ്റവും കൂടുതൽ എന്‍ജോയ് ചെയ്ത കാലം അതാണെന്നാണ് ലക്ഷ്മി പറയുന്നത്. ആ സമയത്ത് യുവാക്കളൊക്കെ തിരിച്ചറിയുകയും ഡെഡിക്കേഷന്‍ കുറിപ്പ് എഴുതിത്തരികയുമൊക്കെ ചെയ്യുമായിരുന്നു എന്ന് ലക്ഷ്മി പറയുന്നു.

പിന്നീട് കൈരളി ടി.വിയിലെ പട്ടുറുമാലിൽ അവതാരകയായി. പിന്നീട് കുറച്ചുകാലം ഏഷ്യാനെറ്റിൽ. കൂടുതലും സംഗീത പരിപാടികളിൽ ആയിരുന്നു ലക്ഷ്മി അവതാരകയായത്. ഒടുവിൽ ഫ്ളവേഴ്സ് ടി.വി.യിലെ സ്റ്റാര്‍ മാജിക്കില്‍ എത്തിയപ്പോള്‍ കുടുംബ പ്രേക്ഷകര്‍ തന്നെ കൂടുതലായി അറിഞ്ഞു തുടങ്ങുകയായിരുന്നു എന്നും ലക്ഷ്മി പറഞ്ഞു.

ആവശ്യത്തിന് മാത്രം സംസാരിച്ച്, അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന കുട്ടിയായിരുന്നു ഞാന്‍. തമാശ പറഞ്ഞ് വിജയിപ്പിക്കുക, പൊട്ടിച്ചിരിക്കുക ഇതൊന്നും എന്റെ ഡിക്ഷ്ണറിയിലേ ഉണ്ടായിരുന്നില്ല. സ്റ്റാര്‍ മാജിക് മുൻപ് ടമാര്‍ പഠാര്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ട് മൂന്നുതവണ കോള്‍ വന്നു.
ആരോഗ്യപ്രശ്നങ്ങളും പരീക്ഷയും കാരണം എനിക്ക് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് വിളി വന്നപ്പോള്‍ ടെന്‍ഷനായി. എനിക്കുമുമ്പ് ഏഴ് പേര്‍ ചെയ്ത പ്രോഗ്രാമാണ്. മോശമാക്കാതെ ചെയ്യാന്‍ പറ്റണം എന്ന ചിന്ത ആയിരുന്നു. പിന്നെയെല്ലാം സ്വാഭാവികമായി വന്നതാണ്. കൂളായി തമാശകള്‍ പറയാന്‍ ഞാന്‍ പഠിച്ചെന്നും ലക്ഷ്മി പറഞ്ഞു.

ഷോയുടെ പതിനെട്ടാമത്തെ എപ്പിസോഡില്‍ നോബി മാർക്കോസ് പ്രാങ്ക് ചെയ്ത് കരയിച്ചത് ടേണിങ് പോയിന്റായി മാറിയെന്നും ലക്ഷ്മി പറഞ്ഞു. നോബിച്ചേട്ടന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഞാന്‍ അറിയാതെ കരഞ്ഞുപോയി. ആരോടും അങ്ങനെ ദേഷ്യപ്പെടാത്ത ആളാണ് നോബിച്ചേട്ടന്‍. ഞാന്‍ പുതിയ ആളായതുകൊണ്ട് ഒന്ന് പേടിപ്പിക്കാമെന്ന് കരുതി ചെയ്തതാണ്. എന്നാൽ ആ സംഭവം സ്റ്റാര്‍ മാജിക്കിലെ തന്റെ ടേണിങ് പോയിന്റായെന്നാണ് ലക്ഷ്മി പറഞ്ഞത്. എല്ലാവരും അറിഞ്ഞു തുടങ്ങുകയും അവർക്കെല്ലാം പ്രിയങ്കരിയായി മാറിയെന്നും ലക്ഷ്മി പറയുന്നു.

ആരാധകരുടെ സ്നേഹത്തെ കുറിച്ചും ലക്ഷ്മി പറയുന്നുണ്ട്. വീട്ടിൽ വിളിക്കുന്ന ചിന്നു എന്ന പേര് ഒരിക്കൽ ഷോയിൽ വിളിച്ചതോടെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. ഒരാള്‍ കൈയില്‍ എന്റെ മുഖം ടാറ്റൂ ചെയ്തത് കണ്ട് സന്തോഷം തോന്നിയിട്ടുണ്ട്. സര്‍പ്രൈസ് ഗിഫ്റ്റുകള്‍ തരുന്നവരും ഉണ്ട്. അവരുടെയെല്ലാം സ്നേഹം അത്ഭുതപ്പെടുത്താറുണ്ടെന്നാണ് ലക്ഷ്മി പറഞ്ഞത്. ട്രോളുകൾ വരാറുണ്ടെങ്കിലും താൻ അതൊന്നും കാര്യമാക്കാറില്ലെന്നും ലക്ഷ്മി പറഞ്ഞു.

More in Social Media

Trending

Recent

To Top