Malayalam
മൂന്ന് കുട്ടികളുടെ ഫോട്ടോ ഞാൻ പങ്കുവെച്ചതിന് പിന്നാലെ വീണ്ടും പ്രസവിച്ചെന്ന് വാര്‍ത്ത വന്നു; സത്യാവസ്ഥ ഇതാണ്; ലക്ഷ്മി നായരുടെ തുറന്ന് പറച്ചിൽ
മൂന്ന് കുട്ടികളുടെ ഫോട്ടോ ഞാൻ പങ്കുവെച്ചതിന് പിന്നാലെ വീണ്ടും പ്രസവിച്ചെന്ന് വാര്‍ത്ത വന്നു; സത്യാവസ്ഥ ഇതാണ്; ലക്ഷ്മി നായരുടെ തുറന്ന് പറച്ചിൽ
മലയാളികൾക്ക് ലക്ഷ്മി നായരെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. അവതാരക, പാചകവിദഗ്ദ്ധ, വ്ളോഗര്‍, തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ് ലക്ഷ്മി. പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന പരിപാടിക്ക് ഒട്ടേറെ പ്രേക്ഷകരാണുള്ളത്.
തന്റെ യൂട്യൂബ് ചാനലിലൂടെ പാചക വീഡിയോയും യാത്ര വീഡിയോയുമായി ലക്ഷ്മി എത്താറുണ്ട്. അടുത്തിടെ ഫ്ളവേഴ്സ് ഒരു കോടി എന്ന ചാനല്‍ പരിപാടിയില്‍ മത്സരിക്കാന്‍ ലക്ഷ്മി എത്തിയിരുന്നു. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ അടുത്ത കാലത്ത് തന്നെ കുറിച്ച് വന്ന വാര്‍ത്തകളിലെ സത്യാവസ്ഥ എന്താണെന്നും ലക്ഷ്മി വ്യക്താക്കി.
ലക്ഷ്മി പറയുന്നതിങ്ങനെയാണ്..
കല്യാണത്തിന് മുന്‍പാണ് ദൂരദര്‍ശനില്‍ വാര്‍ത്ത വായിക്കുന്നത്. തൊട്ടടുത്ത വര്‍ഷം കല്യാണം കഴിപ്പിച്ചു. അന്ന് 22 വയസാണ്. ഇംഗ്ലീഷ് അറിയുന്ന വരനെ തന്നെ വേണമെന്ന് അച്ഛനും എനിക്കും വാശി ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞതോടെ ജോലി ചെയ്യാനുള്ള ഇഷ്ടം പോയി. ഹണിമൂണൊക്കെയായി അങ്ങനെ ജീവിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടേത് പക്ക അറഞ്ചേഡ് മ്യാരേജാണ്. പക്ഷേ ആളുകള്‍ വിചാരിക്കുന്നത് ലവ് മ്യാരേജാണെന്നാണ്.
ലക്ഷ്മി നായരുടെ പേരിലും അമ്പലമുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാനിത് വരെ പോയിട്ടില്ലെന്നാണ് താരത്തിന്റെ മറുപടി. അദ്ദേഹം എന്റെ ഭയങ്കര ഫാനാണ്. മുനിയാണ്ടി എന്നാണ് പുള്ളിയുടെ പേര്. വളരെ പാവപ്പെട്ടവനായ അദ്ദേഹം സ്വന്തം നാട്ടില്‍ എന്റെ പേരിലൊരു അമ്പലം പണിത് വെച്ചിട്ടുണ്ടെന്ന് പറയുന്നു. ഇടയ്ക്കിടെ വിളിക്കും. എന്റെ പിറന്നാളിന് പൂജയൊക്കെ നടത്തുന്നുണ്ടെന്ന് പറയുന്നു.
പതിനഞ്ച് വര്‍ഷം മുന്‍പ് മുതല്‍ അദ്ദേഹം എന്നെ വിളിക്കുന്നുണ്ട്. അമ്പലം പണിതിട്ട് ഏകദേശം പത്ത് വര്‍ഷമായി കാണും. അവിടെ പോയി കാണണമെന്നാണ് തന്റെ ആഗ്രഹമെന്ന് ലക്ഷ്മി പറയുന്നു.
ചെറുപ്പം കാത്തുസൂക്ഷിക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. മകളുടെ കുട്ടികളെ എടുത്ത് നില്ക്കുന്ന ഫോട്ടോസ് കണ്ടപ്പോള്‍ എന്റെ കുട്ടികളാണോന്ന് ചോദിച്ചവരുണ്ട്. ലക്ഷ്മി നായര്‍ പ്രസവിച്ചെന്ന് ഓണ്‍ലൈന്‍ മീഡിയയില്‍ വാര്‍ത്ത വന്നതാണ്. അല്ലാതെ അതില്‍ സത്യമൊന്നുമില്ല. മകള്‍ക്ക് മൂന്ന് കുട്ടികളാണ് ജനിച്ചത്. അവരുടെ കൂടെയുള്ള ദൃശ്യങ്ങളാണ് താന്‍ പങ്കുവെച്ചിരുന്നതെന്ന് ലക്ഷ്മി സൂചിപ്പിക്കുന്നു.
അതേ സമയം ലക്ഷ്മി നായരെ കുറിച്ച് നിരവധി കമന്റുകളാണ് വരുന്നത്. പോസിറ്റീവ് എനര്‍ജിയുടെ ഒരു സ്കൂളാണ് ലക്ഷ്മി ചേച്ചി. വളരെ ശക്തയായ സ്ത്രീയാണ്, മികച്ച രീതിയില്‍ ഭക്ഷണം പാചകം ചെയ്യുന്നയാള്‍, അവരുടെ സംസാരം കേള്‍ക്കാന്‍ തന്നെ സൂപ്പറാണ്. കൈരളിയിലെ ‘മാജിക് ഓവന്’ കണ്ടു തുടങ്ങിയ നാള് മുതല്‍ ഇഷ്ടപ്പെട്ടതാണ്. ഏതെല്ലാം നിലയില്‍ പ്രശസ്തയാണ്, ബഹുമുഖപ്രതിഭ എന്നതിന് ഉത്തമ ഉദാഹരണമാണ് ലക്ഷ്മി നായര്‍.. എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്.
