Malayalam Breaking News
ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ല…ഡബ്ല്യൂ സി സി എന്തോ വിവരമില്ലാത്ത മൂവ്മെന്റ് ആയി തോന്നി- ലക്ഷ്മി മേനോന്‍
ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ല…ഡബ്ല്യൂ സി സി എന്തോ വിവരമില്ലാത്ത മൂവ്മെന്റ് ആയി തോന്നി- ലക്ഷ്മി മേനോന്‍
മലയാള സിനിമയിൽ സ്ത്രീ-പുരുഷ സമത്വം ഉറപ്പിക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ സംഘടനയാണ് ഡബ്ല്യൂ സി സി. മലയാള സിനിമ മേഖലയില്‍ ഒരു മാറ്റമെന്നായിരുന്നു വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ തുടക്കം മുതല്‍ നിരവധി പ്രശ്‌നങ്ങളും വിവാദങ്ങളും സംഘടനയെ തേടിയെത്തിയിരുന്നു. ഇപ്പോളിതാ ഡബ്ല്യൂ സി സി എന്തോ വിവരമില്ലാത്ത മൂവേമെന്റ് ആണെന്നാണ് വിചാരിച്ചിരുന്നതെന്നും ഈ സംഘടനയോട് തനിക്ക് താല്പര്യമില്ലെന്നും പറയുകയാണ് ലക്ഷ്മി മേനോൻ
ഇപ്പോഴിത ഡബ്യൂസിസിയെ കുറിച്ചുളള അഭിപ്രായം തുറന്നടിച്ച് തെന്നിന്ത്യന്‍ താരം ലക്ഷ്മി മേനോന്‍. എന്തൊക്കെയായലും തനിയ്ക്ക് സംഘടനയോട് താല്‍പര്യമില്ലെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം .ഡബ്ല്യൂസിസിയെ കുറിച്ച് താരം പറഞ്ഞതിങ്ങനെ,
‘ഡബ്ല്യൂ.സി.സിയൊക്കെ നല്ലത് തന്നെയാണ്. പക്ഷെ എനിക്ക് വലിയ താല്പര്യമില്ല. സ്ത്രീകളുടെ സമത്വം,സ്വാതന്ത്ര്യം എന്നൊക്കെ എല്ലാവരും പറയുന്നുണ്ട് എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. എന്തോ വിവരമില്ലാത്ത മൂവ്മെന്റ് ആയി തോന്നി. എന്താണ് കാരണമെന്ന് ചോദിച്ചാല്‍ എനിക്കങ്ങനെ തോന്നി എന്ന് മാത്രം.
ഇത് എന്റെ മാത്രം അഭിപ്രായമാണ്. എനിക്ക് വേണമെങ്കില്‍ ഈ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറാം. അല്ലെങ്കില്‍ അപ്പുറവും ഇപ്പുറവും തൊടാതെ ഉത്തരം നല്‍കാം. പക്ഷെ അത് ഞാന്‍ എന്നോട് ചെയ്യുന്ന ചതിയായിരിക്കും. അതുകൊണ്ടാണ് അഭിപ്രായം തുറന്നു പറഞ്ഞത്. ഞാന്‍ ഇത് പറഞ്ഞത് കൊണ്ട് ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ല. അഭിപ്രായം തുറന്നു പറയുക എന്നത് എന്റെ സ്വാതന്ത്ര്യമാണ്. അത് ഏത് വിഷയത്തിലായാലും ആരെയും ഭയക്കാതെ പറയുക തന്നെ ചെയ്യും’ -ലക്ഷ്മി മേനോന്‍ പറയുന്നു.
lakshmi menon about wcc