Malayalam
ആ വീഡിയോ കണ്ടവർ ഞെട്ടി; ലക്ഷ്മിയുടെ കപടമുഖം, ഒരു കുഞ്ഞിനെ നശിപ്പിച്ചവളാണ് നല്ല പിള്ള ചമയുന്നത്
ആ വീഡിയോ കണ്ടവർ ഞെട്ടി; ലക്ഷ്മിയുടെ കപടമുഖം, ഒരു കുഞ്ഞിനെ നശിപ്പിച്ചവളാണ് നല്ല പിള്ള ചമയുന്നത്
നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന് പിന്മാറിയതിനേത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതിനിടയിൽ കൗമുദി ചാനൽ ലക്ഷ്മി പ്രമോദിനെ ഗസ്റ്റാക്കിയ ഡേ വിത്ത് എ സ്റ്റാർ സോഷ്യൽ മീഡിയ കുത്തിപ്പൊക്കി വൻ രോഷപ്രകടനം നടത്തുകയാണ്. വീഡിയോയ്ക്ക് താഴെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് ലക്ഷ്മിക്കെതിരെ തെറിവിളി ഉയരുന്നത്. ലക്ഷ്മിയുടെ സീരിയൽ കഥാപാത്രത്തെപോലെ ജീവിതത്തിലും നെഗറ്റീവ് റോൾ, റംസിയെയും റംസിയുടെ കുഞ്ഞിനെ കൊന്നവൾ എന്നിങ്ങനെ പോകുന്നു പ്രതിഷേധ കമന്റുകൾ.
ഷോര്‍ട്ട് ഫിലിമുകളിലൂടെയും സീരിയലിലൂടെയും അഭിനയ രംഗത്തേയ്ക്കെത്തിയ താരം പരസ്പരത്തിലെ സ്മൃതിയെന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സാധാരണ സീരിയല്‍ നടിമാരില്‍ നിന്നും വ്യത്യസ്തയായി വിവാഹിതയും കുഞ്ഞുമായതിന് ശേഷം അഭിനയരംഗത്ത് സജീവമായ നടിയാണ് ലക്ഷ്മി. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കളിലെ പ്രധാന വില്ലത്തിയായ ആനി പുഞ്ചക്കാടനായും സീ കേരളത്തിലെ പൂക്കാലം വരവായി സീരിയലിലെ അവന്തികയായും തിളങ്ങുകയാണ് ഇപ്പോള്‍ ലക്ഷ്മി. അഭിനയത്തിനൊപ്പം കുടുംബജീവിതവും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്ന ലക്ഷ്മിയുടേത് പ്രണയവിവാഹമായിരുന്നു.
റംസിയുടെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി. അതെ സമയം കേസന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ്. ഹാരിസിന്റെ ബന്ധുവായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെയും സഹോദരനെയും കൊട്ടിയം പോലിസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതിന് തൊട്ട് പിന്നാലെ ലക്ഷ്മി പ്രമോദ് ഒളിവിലാണെന്നുള്ള വാർത്തകളും പുറത്ത് വന്നിരുന്നു കുടുംബത്തോടെയാണ് ഒളിവിൽ പോയിരിക്കുന്നത്. മുൻകൂർ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് നീക്കങ്ങൾ തുടങ്ങിയെന്നും റിപ്പോർട്ടുകൾ വരുന്നു
ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും സമൂഹമാധ്യമത്തില്‍ ഒന്നിച്ച് ടിക് ടോക് ചെയ്തിട്ടുണ്ട്. ഫാരിസും ലക്ഷ്മിയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് എത്തിച്ചത് എന്നായിരുന്നു നിലവിലെ അന്വേഷണ സംഘത്തിന്റെ നിഗമനം. ജീവനൊടുക്കിയ യുവതി വീട്ടിൽ വരാറുണ്ടെന്നും യുവതിയെ ലൊക്കേഷനുകളിലേക്ക് ഒപ്പം കൂട്ടിയിരുന്നതായും ലക്ഷ്മി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സീരിയൽ നടിയുടെ കുഞ്ഞിനെ നോക്കാനും യുവതിയെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തമായ തെളിവുകൾ ലഭിച്ചാൽ കുടുംബാംഗങ്ങൾ അടക്കമുള്ളവരെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് കൊട്ടിയം സി.ഐ. ദിലീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.. അതേസമയം യുവതിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്.
റംസിയെന്ന ഇരുപത്തിനാലുകാരി കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് തൂങ്ങിമരിച്ചത്. ഹാരിസും പെണ്‍കുട്ടിയും ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരിസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് പരാതി. മരിക്കുന്നതിനു മുന്‍പ് പ്രതി ഹാരിസും ഹാരിഷിന്റെ ഉമ്മയുമായി റംസി ഫോണില്‍ സംസാരിച്ചിരുന്നു. ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
