Malayalam Breaking News
വിവാഹ വാഗ്ദാനം നല്കി കൂടെ താമസിപ്പിച്ച് ചെയ്യാനുള്ളതെല്ലാം ചെയ്തിട്ട് മുങ്ങി !! യുവാവിനെ തിരക്കി മലേഷ്യന്‍ യുവതി നാട്ടില്‍….
വിവാഹ വാഗ്ദാനം നല്കി കൂടെ താമസിപ്പിച്ച് ചെയ്യാനുള്ളതെല്ലാം ചെയ്തിട്ട് മുങ്ങി !! യുവാവിനെ തിരക്കി മലേഷ്യന്‍ യുവതി നാട്ടില്‍….
വിവാഹ വാഗ്ദാനം നല്കി കൂടെ താമസിപ്പിച്ച് ചെയ്യാനുള്ളതെല്ലാം ചെയ്തിട്ട് മുങ്ങി !! യുവാവിനെ തിരക്കി മലേഷ്യന്‍ യുവതി നാട്ടില്‍….
വിവാഹവാഗ്ദാനം ചെയ്ത ശേഷം പോയ കാമുകനെ തിരക്കി മലേഷ്യന്‍ യുവതി ഇന്ത്യയില്‍. കാണാതായ കാമുകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യന്‍ യുവതി തമിഴ്നാട്ടിലെത്തി. സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന മേനകയാണ് വെല്ലൂര്‍ സ്വദേശിയായ ബസുവരാജിനെ തേടി തമിഴ്നാട്ടിലെത്തിയത്. ഒരാഴ്ച്ചയോളം ബസുവരാജിന്റെ കുടുംബവുമായി മേനക സംസാരിച്ചെങ്കിലും ബസുവരാജിനെ കാണാന്‍ കുടുംബം അനുവദിക്കുന്നില്ലെന്ന് യുവതി പറയുന്നു.
സെപ്റ്റംബർ 31-നാണ് മലേഷ്യയിലെ ജോഹറില്‍ നിന്നും മേനക തിരുപ്പത്തൂരിലെത്തിയത്. ബസുവരാജുമായുള്ള വിവാഹത്തെക്കുറിച്ച് മാതാപിതാക്കളുമായി സംസാരിക്കാനാണ് മേനക എത്തിയത്. എന്നാല്‍ വീട്ടിലെത്തിയ മേനകയെ കുടുംബക്കാര് ചേര്‍ന്ന് ഒാടിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് തിങ്കളാഴ്ച്ച യുവതി പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നല്കി.
രണ്ടു കുട്ടികളുടെ അമ്മയായ മേനകയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. ഫേസ്ബുക് വഴി പരിചയത്തിലായ മേനകയും ബസുവരാജും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. സിംഗപ്പൂരില്‍ ജോലി ചെയ്യുകയായിരുന്ന ഇരുവരും പിന്നീട് ഒന്നിച്ച് താമസിക്കാനും തുടങ്ങി. താനുമായുള്ള ബന്ധം ബസുവരാജിന്റെ ബന്ധുക്കള്‍ക്ക് അറിയാമായിരുന്നുവെന്നും ഇടയ്ക്ക് ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും മേനക പറഞ്ഞു. ബന്ധുകള്‍ അന്നൊന്നും അതൃപ്തി പ്രകടിപ്പിച്ചിരുന്നില്ലെന്നും വളരെ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും എന്നാല്‍ നേരിട്ടെത്തിയപ്പോള്‍ നിലപാട് മാറ്റിയെന്നും മേനക വ്യക്തമാക്കി.
Lady in search for her lover
